Kuwait Malayali & : Kerala Reports https://kuwaitmalayali.online/rss/category/kerala Kuwait Malayali & : Kerala Reports en Copyright 2023 Kuwait Malayali & All Rights Reserved. സ്വാതന്ത്ര്യദിന ലഹരി മുക്ത പദയാത്ര https://kuwaitmalayali.online/385 https://kuwaitmalayali.online/385

]]>
Thu, 15 Aug 2024 08:17:26 +0300 jose
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് https://kuwaitmalayali.online/309 https://kuwaitmalayali.online/309 കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ തുറന്ന കോടതിയിലേക്ക് എത്തിയപ്പോള്‍ പൊലീസുകാര്‍ തടഞ്ഞു. ജഡ്ജിയുടെ അനുമതിയില്ലാതെ കോടതിയില്‍ പ്രവേശിക്കാനാകില്ലെന്ന് അറിയിച്ചു.

കോടതി ശിരസ്തദാറെ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴാണ്, മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ചത്. കേസില്‍ ഇന്നലെ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സിനെയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതിയുടെ പരി​ഗണനയിലാണ്.

]]>
Wed, 27 Sep 2023 10:18:05 +0300 വെബ് ഡെസ്ക്
എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ https://kuwaitmalayali.online/299 https://kuwaitmalayali.online/299

]]>
Tue, 15 Aug 2023 10:13:38 +0300 jose
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ https://kuwaitmalayali.online/286 https://kuwaitmalayali.online/286 Tue, 18 Jul 2023 15:43:04 +0300 jose മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ല; ശരിയായ നിലപാടുകളെ പിന്തുണയ്ക്കും: എംവി ഗോവിന്ദന്‍ https://kuwaitmalayali.online/265 https://kuwaitmalayali.online/265 മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗ് ഇടതു മുന്നണിയിലേക്കു വരണമോയെന്ന് ആ പാര്‍ട്ടിയാണ് നിലപാടു പറയേണ്ടതെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗിന്റേത് ശരിയായ നിലപാടാണ്. അവര്‍ എടുത്ത ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നു. ഇതു തന്നെയായിരിക്കും ഭാവിയിലും നിലപാട്.

എല്‍ഡിഎഫിന് അനുകൂലമായ നിലപാടു സ്വീകരിക്കുന്നുവെന്ന് ലീഗ് പറഞ്ഞാല്‍ അപ്പോള്‍ അക്കാര്യത്തില്‍ പ്രതികരിക്കാം. ഏകസിവില്‍ കോഡിന്റെ കാര്യത്തില്‍ വര്‍ഗീയവാദികളും വ്യക്തതയില്ലാത്ത കോണ്‍ഗ്രസും ഒഴികെ എല്ലാവരുമായും സഹകരിച്ചു മുന്നോട്ടുപോവും.

ഏക സിവില്‍ കോഡ് രാജ്യത്തെ ഇപ്പോഴത്തെ പരിസ്ഥിതിയില്‍ നടപ്പാക്കാനാവില്ലെന്നാണ് ഇഎംഎസ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതില്‍ വര്‍ഗീയവാദികള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.

]]>
Sat, 08 Jul 2023 08:41:54 +0300 വെബ് ഡെസ്ക്
പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു, തെളിവുണ്ട്; ആരോപണത്തിൽ ഉറച്ച് ജി ശക്തിധരൻ https://kuwaitmalayali.online/239 https://kuwaitmalayali.online/239 സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. പണം കൈമാറിയതിന് തെളിവുണ്ട്. പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു.കവറിൽ എത്തിച്ച പണത്തിൽ കുറിമാനവും ഉണ്ടായിരുന്നുവെന്നും ജി ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഉൾക്കടലിൽ നിന്ന് ഉയർന്നുവന്ന വ്യവസായിയാണ് പണം നൽകിയത്. കൈതോലപ്പായയിൽ കൊണ്ടുപോയ പണത്തിന് കണക്കില്ല. പാർട്ടി ആസ്ഥാനത്ത് കണക്ക് കൈകാര്യം ചെയ്ത സഖാവിൽ നിന്നാണ് വിവരം ലഭിച്ചതെന്നും ശക്തിധരൻ വ്യക്തമാക്കി.

അതേസമയം കൈതോലപ്പായയിൽ സിപിഐഎം നേതാവ് പണം കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ആരോപണം പൊലീസ് അന്വേഷിക്കും. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പിക്കാണ് അന്വേഷണ ചുമതല. ബെന്നി ബെഹനാൻ എം.പി നൽകിയ പരാതിയിലാണ് അന്വേഷണം.

ടൈംസ്ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയെന്നാണ് ജി ശക്തിധരന്‍ ആരോപണമുന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സിപിഐഎം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍റെ കുറിപ്പ്.

]]>
Mon, 03 Jul 2023 10:32:31 +0300 വെബ് ഡെസ്ക്
തെരുവുനായ കേസ്: മൃഗസ്നേഹികളുടെ സംഘടനയ്ക്കെതിരേ കേസെടുക്കണം& കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോടതിയില്‍ https://kuwaitmalayali.online/232 https://kuwaitmalayali.online/232 തെരുവുനായ കേസില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ‘ഓള്‍ ക്രീച്ചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍’ (All Creatures Great and Small) എന്ന മൃഗ സംരക്ഷണ സംഘടന നടത്തുന്നുവെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഈ സംഘടനയുടെ മാനേജിങ് ട്രസ്റ്റി അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സുപ്രീം കോടതിയെ സമീപിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഓള്‍ ക്രീച്ചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍ സംഘടന പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍, വിവേകമില്ലാതെ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ക്രീച്ചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍


സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത് അഞ്ജലി ഗോപാലന്‍ ആയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടിയ പല വസ്തുതകളും അസത്യമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോപിക്കുന്നു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ആണ് സംഘടന നടത്തിയതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. പാകിസ്താന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ കേരളത്തിലെതെന്ന വ്യാജേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌തെന്നാണ് പ്രധാന ആരോപണം. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ പങ്കുവെച്ച വ്യാജദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ണീൃഹറംശറല ആീ്യരീേേ ഗലൃമഹമ എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണം എന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോപിക്കുന്നു.


വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ക്രിമിനല്‍ നടപടി ചട്ടത്തിലെ 340 വകുപ്പ് പ്രകാരമാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 193, 195, ക്രിമിനല്‍ നടപടി ചട്ടത്തിലെ 195 വകുപ്പുകള്‍ പ്രകാരം അഞ്ജലി ഗോപാലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേരളത്തില്‍ ഇനി ഉള്ളത് 6,000 നായ്ക്കള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഇതും പച്ചക്കള്ളമാണെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

]]>
Sun, 02 Jul 2023 10:40:51 +0300 വെബ് ഡെസ്ക്
തലസ്ഥാനം മാറ്റണമെന്ന ആവശ്യം; അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാക്കൾ https://kuwaitmalayali.online/231 https://kuwaitmalayali.online/231 കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം തള്ളി സംസ്ഥാന കോൺഗ്രസ് നേതൃത്വം. അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടിയാണ് ഹൈബി ഈഡന്റേതെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം.

തിരുവനന്തപുരം എംപി കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂർ, അടൂർ പ്രകാശ് എംപി, യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ തുടങ്ങിയവരും ഈ നിർദ്ദേശത്തിനെതിരെ രംഗത്തെത്തി.

തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എംപി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു ചർച്ചയും പാർട്ടിക്കകത്ത് ഉണ്ടായിട്ടില്ല. അതു മാത്രമല്ല, തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ടു മുതലേ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തിൽ മാറ്റുന്നത് ചർച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും തോന്നുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

തലസ്ഥാനത്തെ സംബന്ധിക്കുന്ന ചർച്ച ഇപ്പോൾ അനാവശ്യമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥനും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഈ ചർച്ച ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ചേരുന്ന കെപിസിസി നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം ഉയർത്താൻ ചില നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.

]]>
Sun, 02 Jul 2023 10:31:00 +0300 വെബ് ഡെസ്ക്
അമൽ ജ്യോതിയിലെ ശ്രദ്ധ സതീഷിൻ്റെ ആത്‌മഹത്യ; അന്വേഷണം താത്കാലികമായി അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് https://kuwaitmalayali.online/230 https://kuwaitmalayali.online/230 അമൽ ജ്യോതി കോളജിലെ ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യയിൽ എങ്ങുമെത്താതെ അന്വേഷണം. മരണം നടന്നിട്ട് ഒരു മാസം പൂർത്തിയാകുന്ന വേളയിൽ ക്രൈംബ്രാഞ്ച് അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം. ‌അമൽ ജ്യോതി കോളജിൽ പൊലീസ് സുരക്ഷ തുടരുകയാണ്.

ജൂൺ രണ്ടിനാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കോളജ് താത്ക്കാലികമായി അടച്ചിട്ടു. വിദ്യാർത്ഥി പ്രതിഷേധം ശക്തമായിത്തുടങ്ങിയതോടെ കോളജ് മാനേജ്‌മെന്റ് പൊലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളജിന് സംരക്ഷണം തേടുകയും ചെയ്തു. പിന്നീട്, ജൂൺ 12ന് കോളജ് വീണ്ടും തുറന്നു.

]]>
Sun, 02 Jul 2023 10:27:35 +0300 വെബ് ഡെസ്ക്
കൊല്ലത്ത് പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു, എസ്‌ഐ അടക്കം മൂന്ന് പേരുടെ തലയ്ക്കടിച്ചു; പ്രതികള്‍ പിടിയില്‍ https://kuwaitmalayali.online/229 https://kuwaitmalayali.online/229  കടയ്ക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു. പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കടയ്ക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.

സജുകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടിയ ശേഷം നിഫാനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു

]]>
Sun, 02 Jul 2023 10:26:03 +0300 വെബ് ഡെസ്ക്
‘ചൈനയെ പ്രതിരോധിക്കും, കലാപം അടിച്ചമര്‍ത്താനാകുന്നില്ല’; കേന്ദ്രത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപത https://kuwaitmalayali.online/223 https://kuwaitmalayali.online/223 കോട്ടയം: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. രാജ്യത്ത് ഒരിടത്തും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്. കലാപത്തെ അടിച്ചമര്‍ത്താന്‍ രണ്ടുമാസമായിട്ടും കഴിഞ്ഞില്ലെന്നത് രാജ്യത്തിന്റെ അഖണ്ഡതയും സമാധാനവും കാത്തു സൂക്ഷിക്കുന്നതില്‍ ആശങ്ക ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. ചൈനയെയും പാക്കിസ്ഥാനെയും പ്രതിരോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നുവെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.

]]>
Sat, 01 Jul 2023 14:04:00 +0300 വെബ് ഡെസ്ക്
ബ്യൂട്ടിപാര്‍ലര്‍ ഉടമയെ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവം: ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി, കര്‍ശന നടപടിയുണ്ടാകും – മന്ത്രി https://kuwaitmalayali.online/222 https://kuwaitmalayali.online/222 തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ എല്‍.എസ്.ഡി. സ്റ്റാമ്പ് കേസില്‍ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എംബി.രാജേഷ്. സംഭവത്തില്‍ എക്സൈസ് വിജിലന്‍സ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
‘സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. എക്സൈസ് വിജിലന്‍സ് ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. ഇപ്പോള്‍ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാര്‍ക്കെതിരെ നപടിയുണ്ടാകും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ ഉണ്ടാകില്ല’ മന്ത്രി പറഞ്ഞു.

എക്സൈസിന് ഒരു വിവരം കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തേണ്ടി വരും. മയക്കുമരുന്നിനെതിരായി എക്സൈസിന്റെ നേതൃത്വത്തില്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിനെ സ്വാര്‍ത്ഥതാത്പര്യത്തിന്റെ പേരില്‍ ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരായ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 27 -നാണ് ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീലയെ ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്. ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റെന്നായിരുന്നു വിശദീകരണം. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാതെ പകച്ചുനിന്ന ഷീലയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത എക്‌സൈസ് സംഘം മാധ്യമങ്ങള്‍ക്കുനല്‍കി. ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി. ആ രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. പിടികൂടിയത് വെറും കടലാസുകഷണങ്ങളാണെന്ന് തെളിഞ്ഞിരുന്നു. 51കാരിയായ ഷീല വിയ്യൂര്‍ ജയിലില്‍ 72 ദിവസം കിടന്നിരുന്നു.

]]>
Sat, 01 Jul 2023 14:01:59 +0300 വെബ് ഡെസ്ക്
എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫിസിന്‍റെ ഫ്യൂസൂരി കെഎസ്ഇബി https://kuwaitmalayali.online/218 https://kuwaitmalayali.online/218 കണ്ണൂർ മട്ടന്നൂരിൽ റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ ആണ്. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് നടപടിയെന്ന് കെഎസ്ഇബി പറയുന്നു. മാസങ്ങളായി വൈദ്യുത ബിൽ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോ​ഗസ്ഥർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഇവിടെയും നടപടി.

]]>
Sat, 01 Jul 2023 13:32:52 +0300 വെബ് ഡെസ്ക്
തൃശൂരില്‍ രണ്ടു സ്ത്രീകള്‍ പനി ബാധിച്ചു മരിച്ചു https://kuwaitmalayali.online/216 https://kuwaitmalayali.online/216 തൃശൂര്‍: തൃശൂരില്‍ രണ്ടു സ്ത്രീകള്‍ പനി ബാധിച്ചു മരിച്ചു. കുരിയച്ചിറ സ്വദേശിനി അനീഷ സുനില്‍ (35), പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിന്‍ ബീബി (28) എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വളര്‍കാവ് കൊറ്റപ്പുള്ളി സുനില്‍ കുമാറിന്റെ ഭാര്യയാണ് അനിഷ. മക്കള്‍ അഞ്ചല്‍, അനന്യ.

ഇരുവരെയും എലിപ്പനിയാണ് ബാധിച്ചത് എന്ന സംശയമുണ്ട്. ആരോഗ്യവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

]]>
Sat, 01 Jul 2023 13:27:39 +0300 വെബ് ഡെസ്ക്
തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി; പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി https://kuwaitmalayali.online/215 https://kuwaitmalayali.online/215 ന്യൂഡല്‍ഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി.


അതേസമയം, ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു. 

]]>
Sat, 01 Jul 2023 13:25:21 +0300 വെബ് ഡെസ്ക്
വിസ തട്ടിപ്പ്& പ്രതി പിടിയിൽ. https://kuwaitmalayali.online/208 https://kuwaitmalayali.online/208 കോലഞ്ചേരി. വിസ വാഗ്ദാനം ചെയ്ത പലരിൽ നിന്നും 6.29 ലക്ഷം രൂപ കബളിപ്പിച്ചെടുത്ത  ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിള കോളനിയിൽ അനിൽകുമാർ നടേശനെ( 55 )ആണ് കഴിഞ്ഞദിവസം പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

 2010 കെയർ ടെക്കർ വിസയിൽ ഇസ്രായേലിൽ എത്തിയ അനിൽകുമാറിന്റെ വിസ 2016ൽ കാലാവധി അവസാനിച്ചിരുന്നു. പിന്നീട് അനധികൃതമായാണ് അദ്ദേഹം ഇസ്രായേലിൽ തുടർന്നത്. ജോലി നൽകാമെന്ന വാഗ്ദാനത്തിൽ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹം തട്ടിയെടുത്തത്. സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാതെ നോയിഡ, പൂനെ, ഡൽഹി തുടങ്ങിയ പ്രദേശങ്ങൾ ഉള്ളവരുടെ അക്കൗണ്ടിലേക്ക് ആണ് തുക കൈമാറിയിരുന്നത്. ഇസ്രായേലിൽ ഉള്ളവരിനിന്നും പണം നേരിട്ട് വാങ്ങുകയും  ബിനാമികൾ വഴി നാട്ടിലെ അക്കൗണ്ടിലെത്തിക്കുമാണ് ചെയ്തിരുന്നത്.

 പ്രാഥമിക നിഗമനം അനുസരിച്ച് 20ലേറെ പേരിൽ നിന്നാണ് അദ്ദേഹം പണം തട്ടിയിട്ടുള്ളത്. പരാതിയെ തുടർന്ന് ഇദ്ദേഹം കഴിഞ്ഞ ഒരു വർഷമായി വ്യാജ വിലാസത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു.പാലക്കാട്‌, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ കേസുണ്ട്. പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച ശേഷം നാടുവിടാൻ ഉള്ള ശ്രമത്തിനിടയിൽ വരാപ്പുഴയിൽ നിന്നാണ് കഴിഞ്ഞ ദിവസം അനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

]]>
Mon, 10 Apr 2023 06:29:03 +0300 jose
കത്തോലിക്കാ സഭയുടെ ഏകാന്ത സന്യാസിനി അന്തരിച്ചു https://kuwaitmalayali.online/201 https://kuwaitmalayali.online/201

കത്തോലിക്ക സഭയുടെ ആദ്യ ഏകാകി യായ  സന്യാസിനി  പ്രസന്നദേവിവിടവാങ്ങി.

ഗുജറാത്ത്‌ -സിംഹങ്ങളുള്ള ഗിർവനത്തിന്റെ ഭാഗമായ ഗിർനാർ മലയിലെ ആശ്രമത്തിൽ 4 പതിറ്റാണ്ടിലേറെ ഒറ്റയ്ക്ക് ജീവിച്ച സന്യാസിനിയായ  പ്രസന്നാദേവി. എന്ന ‘മാതാജി’(88)അന്തരിച്ചു . കത്തോലിക്കാ സഭയുടെ നിയമാവലി ‍പ്രകാരം വനിതകൾക്ക് ഒറ്റയ്ക്കുള്ള സന്യാസജീവിതം അനുവദിച്ചിട്ടില്ലെങ്കിലും 1997 ൽ വത്തിക്കാൻ പ്രസന്നാദേവിയുടെ സന്യാസത്തിന് അംഗീകാരം നൽകുകയായിരുന്നു .  ഏകാന്ത  താപസ ജീവിതം നയിക്കാൻ  കലിക്കാ സഭയുടെ അനുവാദം കിട്ടിയ ആദ്യ ഇന്ത്യക്കാരിയായ സന്യാസിനിയാണു  പ്രസന്നാദേവി (88)  . വാർധക്യസഹജമായ രോഗങ്ങൾ മൂലം ഇന്നലെയായിരുന്നു മരിച്ചത് . കുറെ നാളായി ഗുജറാത്തിലെ ജുനഗഡിൽ സെന്റ് ആൻസ് പള്ളി വികാരി ഫാ. വിനോദ് കാനാട്ടിന്റെ സംരക്ഷണയിലായിരുന്നു.

22–ാം വയസ്സിൽ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഫാദർ ഡി ഫൂക്കോ ഓഫ് സേക്രട് ഹാർട്ട് എന്ന സന്യാസ സമൂഹത്തിൽ അംഗമായ തൊടുപുഴ ഏഴുമുട്ടം സ്വദേശിനി കുന്നപ്പള്ളിൽ അന്നക്കുട്ടിയെ വിശ്വാസജീവിതം തപസ്സിലേക്കു മാറുകയായിരുന്നു   

ഹിമാലയത്തിൽ ഏകാന്ത തപസ്സനുഷ്ഠിച്ചിരുന്ന ഫാ. അഭിഷിക്താനന്ദ സ്വാമിയെ ഒരിക്കൽ പരിചയപ്പെട്ടതോടെ ഏകാന്ത തപസ്സിൽ ആകൃഷ്ടയായി. പിന്നീട്, ഒരു ജോടി വസ്ത്രവും ബൈബിളുമായി ഗിർനാർ മലമുകളിലെ ആശ്രമത്തിൽ ഏകാന്തവാസം തുടങ്ങി.ഗിർനാറിലെത്തിയശേഷം ഒരു ഗുഹയിലായിരുന്നു ആദ്യം താമസം. പിന്നീടു സ്നേഹദീപം എന്ന  കുടിലിലേക്കു താമസം മാറി.കൊടുംകാട്ടിൽ സന്യാസം ആരംഭിച്ച കാലത്തു ‘വനദേവി’ എന്നായിരുന്നു തദ്ദേശീയർ  അഭിസംബോധന ചെയ്തിരുന്നത്. .പിൽക്കാലത്തു പ്രസന്ന എന്ന പേരു നോട്  വനദേവിയുംചേർത്തു പ്രസന്നാദേവി എന്ന പേരിൽ അറിയപ്പെട്ടു .

സംസ്കാരം നാളെ ജുനഗഡിൽ നടക്കും.

CJ 

]]>
Tue, 28 Feb 2023 03:55:34 +0300 jose
നടി &സുബി അന്തരിച്ചതെങ്ങനെ? https://kuwaitmalayali.online/197 https://kuwaitmalayali.online/197 (ചിറ്റാർ ജോസ് )

എറണാകുളം:- ചലച്ചിത്ര, ടെലിവിഷൻ രംഗത്ത് ജനപ്രീതി നേടിയ ഹാസ്യ നടിയായും അവതാരകയുമായി മാറിയ സുബി സുരേഷ്(41) 2023 ഫെബ്രുവരി 22 രാവിലെ 9:35ന് ആലുവ രാജഗിരി ആശുപത്രിയിൽവച്ചു നിര്യാതയായി.

 1993 ഓഗസ്റ്റ് 13 ഏറെ ജനശ്രദ്ധ ആകർഷിച്ച സിനിമാല എന്ന ടിവി കോമഡി പരിപാടിയുടെ അവതാരകയാണ് രംഗപ്രവേശനം ചെയ്തത്. സ്ത്രീ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ മടിച്ചു നിന്ന  കൊമേഡിയൻ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരുവാനും കൂടുതൽ സ്ത്രീകൾ കോമഡി രംഗത്തേക്ക് കടന്നുവരുവാനും ഒരു വഴിത്തിരിവായി. 2019 പുറത്തിറങ്ങിയ തസ്ക്കര ലവള എന്ന ടിവി കോമഡി പരിപാടിയിൽ  കാര്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

 2012ൽ പുറത്തിറങ്ങിയ ഗൃഹനാഥൻ എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിക്കുകയുണ്ടായി.

 നടി എന്നതിലുപരി നല്ല ഒരു അവതാരക എന്ന രീതിയിലാണ് സുബി ഏറെ തിളങ്ങിയത് കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പ്രോഗ്രാം  ചില വിമർശനങ്ങൾക്കിടയാക്കിയെങ്കിലും സുബിയുടെ അവതരണം ഏറെ ജനപ്രീതി നേടിയിരുന്നു.

 ഇന്ത്യയ്ക്കകത്തും പുറത്തുമായി എണ്ണമറ്റ കോമഡി ഷോകളിൽ സുബി നിറസാന്നിധ്യമായിരുന്നു.

 കഴിഞ്ഞ കുറെ നാളുകളായി സുബി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരികയായിരുന്നു. ചിട്ടയായ ഭക്ഷണക്രമം പാലിച്ചു വരികയായിരുന്നു. ചികിത്സയിലൂടെ ആരോഗ്യസ്ഥിതി  തൃപ്തിയായ സുബി വീണ്ടും കലാരംഗത്ത് നിറഞ്ഞുനിന്നു. ഇതിനിടയിലാണ് കരൾ രോഗം മൂർച്ഛിച്ചു ആലുവ രാജഗിരി ആശുപത്രിയിൽ രണ്ടാഴ്ച മുൻപ് പ്രവേശിപ്പിച്ചത്.

 കരൾ രോഗത്തോടൊപ്പം നിമോണിയ കൂടി പിടിപെട്ടത് സുബിയുടെ മരണത്തിനിടയാക്കി. രാവിലെ 9:35ന് കലാസ്വാദകരെ കണ്ണീരിലാഴ്ത്തി ആ ചിരി മറഞ്ഞു പോയി.

 അവിവാഹിതയാണ്, വിവാഹിതയാണ് എന്നൊരു വാർത്തയും ഒരുകാലത്ത് പ്രചരിച്ചിരുന്നു എന്നാൽ സുബി സുരേഷ് തന്റെ സ്വകാര്യ ജീവിതത്തേ കുറിച്ചുള്ള കാര്യങ്ങൾ പരസ്യമായിപങ്കുവെക്കാൻ താല്പര്യപ്പെടാത്ത ആളായിരുന്നു. വിവാദങ്ങളിൽ നിന്ന്  എപ്പോഴും ഒഴിഞ്ഞു നിൽക്കുവാനാണ്  ആഗ്രഹിച്ചിരുന്നത്. തന്റേതായ നിലയിൽ കൃത്യമായ ആധുര സേവനരംഗത്തും സജീവമായിരുന്നു.

]]>
Wed, 22 Feb 2023 08:55:19 +0300 jose
തിരുവനന്തപുരത്തു വൻ തീപിടുത്തം https://kuwaitmalayali.online/191 https://kuwaitmalayali.online/191

തിരുവനന്തപുരം:  വഴുതക്കാട് ആകാശവാണി ഓഫീസിനു സമീപം പ്രവർത്തിച്ചുവരുന്ന   അക്വേറിയം നിർമ്മാണ സ്ഥാപനത്തിൽ വന്‍ തീപിടിത്തം ഉണ്ടായി.. എം.പി. അപ്പന്‍ റോഡിലെ അക്വേറിയം നിർമ്മിച്ചു വിൽപ്പന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തം ഉണ്ടായ സ്ഥാപനം  ഇടുങ്ങിയ വഴിയിൽ ആയതിനാൽ അഗ്നിശമന സേനാ വാഹനങ്ങൾക്ക് കടന്നു ചെല്ലുവാൻ ബുദ്ധിമുട്ടായി. സമീപ പ്രദേശത്തെ വീടിന്റെ മുകളിൽ കയറി നിന്നാണ് അഗ്നിശമനസേന വെള്ളം ഒഴിച്ചത്.

 സമീപത്തെ മതിൽ ഉൾപ്പെടെ പൊളിച്ചു പൊളിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അക്വേറിയം നിർമ്മാണശാലയുടെ  ഗോഡൗണിൽ വെൽഡിങ് ജോലികൾ നടത്തുന്ന ഭാഗത്തുനിന്നാണ് അഗ്നിബാധ ഉണ്ടായതു എന്ന്

പറയപ്പെടുന്നു. അഗ്നിബാധ കണ്ട ജോലിക്കാർ ഓടി രക്ഷപ്പെടുകയുണ്ടായി ഉള്ളിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ പിന്നീട് രക്ഷപ്പെടുത്തി. ശക്തമായ കറുത്ത പുക പരിസരവാസികളെ ബുദ്ധിമുട്ടിലാക്കി സമീപത്തെ വീടുകളിലേക്ക് തീപടരുവാനുള്ള സാധ്യത കണക്കിലെടുത്ത്  അവിടെ ഉണ്ടായിരുന്നവർ പ്രാണരഷാർത്ഥം പുറത്തേക്കു ഓടി മാറി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

C.J. 

]]>
Fri, 10 Feb 2023 17:17:45 +0300 jose
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ https://kuwaitmalayali.online/184 https://kuwaitmalayali.online/184 നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശസംബന്ധമായ അണുബാധയാണ് അദ്ദേഹത്തിനുള്ളത്. ആന്‍റിബയോട്ടിക്ക് സ്റ്റാർട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.

ന്യൂമോണിയ ഭേദമായ ശേഷം മാത്രമായിരിക്കും തുടർചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടുപോകുക. അതേസമയം, നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു.

തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായും വീണാ ജോര്‍ജ് സംസാരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

]]>
Tue, 07 Feb 2023 10:31:43 +0300 വെബ് ഡെസ്ക്
ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിര്യാതരായി https://kuwaitmalayali.online/175 https://kuwaitmalayali.online/175 മലപ്പുറം ; വണ്ടൂരിൽ  മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു . ചെട്ടിയാറമല്ലിലെ പത്തുതറ ഹസ്സൻ (88 ) ഭാര്യ ഖദീജ(75 ) എന്നി ദമ്പതികളാണ് 30 / 01 / 2023 നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്  .  

ഹസ്സൻ വൈകുന്നേരം ആറരക്കാണു നിര്യാതനായത് ,രണ്ടു മണിക്കൂറിനു ശേഷം എട്ടേമുക്കാലോടെ ഭാര്യ ഹഖദീജയും വിടപറഞ്ഞു .

31നു  ചൊവ്വാഴ്ച രാവിലെ രണ്ടു പേരുടെയും ജനാസ നിസ്കാരത്തിനായി  10:45 നുചെട്ടിയറമ്മൽ ജുമാ മസ്ജിദ്ദിലും 11 :00 മണിക്ക് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ്ദിലും അവസരം ഒരുക്കിയിട്ടുണ്ട് .

  ഖൈറുന്നീസ , , മറിയക്കുട്ടി ,സറഫുന്നീസ , അഷ്‌റഫ് , ഉമ്മുഹബീബ,   ഉമൈമത്ത്,  ഫൗസിൽ അമീന  , റിയാസ് ഫൈസി, പരേതരായ  സംസാർബീഗം ,റാഹില . എന്നിവർ മക്കളാണ് .

മകൾ ഫൗസിൽ അമീന യുടെ ഭർത്താവ്, കുവൈറ്റിൽ ജോലിചെയ്യുന്ന അബ്ദുൽ ഗഫൂർ  Kuwait  Malayali യുടെ സഹചാരിയാണ് .

പ്രിയപ്പെട്ടവരുടെ വേർപാടിൽ കുവൈറ്റ് മലയാളിയുടെ  ( Kuwait  Malayali ) അനുശോചനം രേഖപെടുത്തുന്നു . ഇ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ  അപേക്ഷിക്കുന്നു .

K M .

]]>
Mon, 30 Jan 2023 21:06:32 +0300 jose
ടിപ്പറുകളുടെ മരണപ്പാച്ചിൽ &ഒരു ജീവൻ കൂടി അപഹരിച്ചു https://kuwaitmalayali.online/167 https://kuwaitmalayali.online/167 ഇലവുംതിട്ട - ജനു.18നു രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോയിൽ ടിപ്പർ ഇടിച്ചു. യാത്രകാരനായ ശിവരാമൻ മേസ്തിരി മരണപ്പെട്ടു, മൂന്ന്പേർക്ക് ഗുരുതര പരിക്ക്.

 പത്തനംതിട്ട ജില്ലയിൽ  ഇലവുംതിട്ട പൂപ്പൻ  കാലായിൽ ശിവരാമനെയും കൊണ്ട് കോഴഞ്ചേരി ആശുപത്രിയിലേക്ക് പോകുകയായിരുന്ന മക്കൾ ശ്രീദേവി, ജയ, കൊച്ചുമകൾ ബിസ്മിജ എന്നിവർ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക്  കോഴഞ്ചേരി പഞ്ചായത്ത്ഓഫീസിനു സമീപം എതിരെ വന്ന ടിപ്പർ ലോറി  ഇടിക്കുകയായിരുന്നു 

 ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം ഭാഗികമായി തകർന്നു പോയി.

 അതീവ ഗുരുതരാവസ്ഥയിൽ ആയ ശിവരാമൻ മേസ്തിരിയെ (85)കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റിയെങ്കിലും പിന്നീട് മരണപ്പെട്ടു.ശിവരാമന്റെ മകൾ ശ്രീദേവിക്ക് തലയ്ക്ക് കാര്യമായ പരുക്കും ഒരു കൈക്ക് ഒടുവുമുണ്ട്, മകൾ ജയയുടെ(സിന്ധു )ഡിസ്കിന് കാര്യമായ പൊട്ടൽ സംഭവിച്ചിട്ടുണ്ട്. ഇവരുടെ ഇളയ സഹോദരി സ്മിതയുടെ മകൾ  9 വയസ്സുള്ള ബിസ്മിജ നിസ്സാര പരിക്കോട് അത്ഭുതകരമായി രക്ഷപ്പെട്ടു.

 ഓട്ടോ ഡ്രൈവർ നാരങ്ങാട്ട്ജയിംസിനു തലയോട്ടിക്ക് കാര്യമായ പൊട്ടലും തലയ്ക്കു സാരമായ മുറിവും കൈയ് കാലുകൾക്ക്  ഒടിവും സംഭവിച്ചിട്ടുണ്ട്. എല്ലാവരും കോട്ടയം മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്. 

 കോഴഞ്ചേരി ആശുപത്രിയിൽ എത്തുന്നതിന് ഏകദേശം 350 മീറ്റർ അകലെ വച്ചാണ് അപകടം സംഭവിച്ചത്. പാറപ്പൊടിയുമായി എതിരെ വന്ന ടിപ്പർ ലോറി ഓട്ടോറിക്ഷലേക്ക് ഇടിച്ചു കയറുകയായിരുന്നു. സതീഷ് കെ നായർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ്  അപകടത്തിൽപ്പെട്ട ലോറി എന്നാണു പരിവാഹനിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.ലോറി ഡ്രൈവർ ആലപ്പുഴജില്ലയിൽ പാറമേൽ കിഴക്കേ ചെരുവിൽ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.

 അപകടം നടന്ന ഏതാനും മണിക്കൂറുകൾക്ക് ശേഷം  ലോറിയിൽ ഉണ്ടായിരുന്ന ലോഡ് ആറന്മുള പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടുകൂടി  മറ്റൊരു ലോറിയിലേക്ക് മാറ്റി കടത്തിക്കൊണ്ടു പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.

 കഴിഞ്ഞ 50 വർഷങ്ങളായി നിർമ്മാണ രംഗത്ത് തന്റേതായ വൈവിധ്യം തെളിയിച്ച ആളായിരുന്നു ശിവരാമൻ മേസ്തിരി. ഇലവുംതിട്ട, മുട്ടത്തുകോണം, പ്രക്കാനം എന്നിവിടങ്ങളിൽ എണ്ണമറ്റ വീടുകളാണ് ശിവരാമൻ മേസ്ത്രി നിർമ്മിച്ചിട്ടുള്ളത്. തന്റെ തൊഴിലിൽ വിശ്വസ്തനായിരുന്നതിനാൽ പ്രദേശവാസികൾക്കു ഏറെ പ്രിയങ്കരനായിരുന്നു. എത്ര സങ്കീർണമായ പ്ലാനുകളും അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രദേശവാസികളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തോളമായി അനാരോഗ്യ കാരണങ്ങളാൽ ഭവനത്തിൽ വിശ്രമിച്ചു വരികയായിരുന്നു. തുടർചികിൽസയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.  മകൻ മോഹനൻ ഉൾപ്പെടെ അഞ്ചാൺമക്കളും നിർമ്മാണ രംഗത്ത് സജീവമായി തുടരുന്നു.

മരണപ്പെട്ട ശിവരാമൻ മേസ്തിരിയുടെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കുമെന്നു അറിയിച്ചു.

ഭാര്യ- പൊന്നമ്മ, മക്കൾ - മോഹനൻ, മനോജ്, ശ്രീരാജ്, ശ്രീനാഥ്, ശിവരാജ്, ശ്രീദേവി, സുധ, ജയ, സ്മിത,.

]]>
Thu, 19 Jan 2023 10:49:51 +0300 jose
രണ്ടു നഴ്സിംഗ് വിദ്യാർത്ഥികൾ തോട്ടിൽ മുങ്ങിമരിച്ചു https://kuwaitmalayali.online/146 https://kuwaitmalayali.online/146 കോട്ടയം :സഹപാഠിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ രണ്ട് നേഴ്സിംഗ് വിദ്യാർത്ഥികൾ സമീപത്തുള്ള തോട്ടിൽ മുങ്ങി മരിച്ചു.

 കരുനാഗപ്പള്ളി സ്വദേശികളായ 21 വയസ്സ് വീതം പ്രായംമുള്ള അജ്മൽ, വജൻ എന്നീ വിദ്യാർത്ഥികളാണ് പാദുവ പന്നങ്ങം തോട്ടിൽ മുങ്ങി മരിച്ചത്  

 കൊല്ലം ട്രാവൻകൂർ കോളേജ് ഓഫ് നേഴ്സിങ് ലെ വിദ്യാർത്ഥികളായിരുന്നു പാദുവയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.

]]>
Tue, 20 Dec 2022 22:49:12 +0300 jose
നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി https://kuwaitmalayali.online/145 https://kuwaitmalayali.online/145 പന്തളം :മിമിക്രി ആർട്ടിസ്റ്റും നടനുമായ പന്തളം ഉല്ലാസിന്റെ ഭാര്യ ആശ(38) പൂഴിക്കാട്ടുള്ള വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി. ഉല്ലാസിന്റെ ഭാര്യ ആശയും  കുട്ടികളും കഴിഞ്ഞ രാത്രിയിൽ മുകളിലത്തെ നിലയിലുള്ള  മുറിയിലാണ്  ഉറങ്ങിയി രുന്നതന്നു അറിയുന്നു .

 ആശയെ കാണാനില്ല എന്ന വിവരം ഉല്ലാസ് പോലീസിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പുലർച്ചെ രണ്ടു മണിക്ക്  പന്തളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ  മുകളിലത്തെ നിലയിലുള്ള ഷെഡ്ഡിൽ  തൂങ്ങി  മരിച്ച നിലയിൽ ആശയെകണ്ടെത്തിയത്.ഉല്ലാസ് വീട്ടിൽ ഉള്ളപ്പോഴായിരുന്നു സംഭവം നടന്നതു. ഭാര്യയെ കാണാതായപ്പോൾ ഉല്ലാസ് വീട്ടിൽ തിരിച്ചിൽ നടത്തിയെങ്കിലും തുണികൾ ഉണക്കാൻ ഇട്ടതിന്റെ ഇടയിൽ ആയിരുന്നത് കാരണം കാണാൻ കഴിഞ്ഞില്ലന്ന്  ഉല്ലാസ് പറഞ്ഞു.

 രാത്രിയിൽ തന്നെ മൃതദേഹം അടൂർ ഗവ ; ആശുപത്രിയിലേക്കു മാറ്റി.

അടുത്ത സമയത്താണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിലേക്കു താമാസം മാറിയത് . ഇന്ദുജിത് ,സൂര്യജിത് എന്നീ മക്കളാണ് ഇവർക്കുള്ളത്. 

 സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു.

ചിറ്റാർ  ജോസ്.

]]>
Tue, 20 Dec 2022 09:54:48 +0300 jose
കാണാതായ യുവാവ് കാൽനടയായി വീട്ടിൽ തിരിച്ചെത്തി https://kuwaitmalayali.online/138 https://kuwaitmalayali.online/138 പത്തനംതിട്ട,ചെന്നീർക്കര.- ഈ മാസം മൂന്നാം തീയതി ട്രെയിൻ യാത്രക്കിടയിൽ കാണാതായ യുവാവ് ഏഴുദിവസത്തിനു ശേഷം തിരികെ നാട്ടിലെത്തി. പത്തനംതിട്ട മാത്തൂർ സ്വദേശി അനിലാണ് ഏഴു ദിവസം കാൽനടയായി നാട്ടിലെത്തിയതായി പറയുന്നത്. മാത്തൂർ മയിൽ നിൽക്കുന്നതിൽ കുഞ്ഞുചെറുക്കന്റെയും പൊടി പെണ്ണിനെയും മകനാണ് അനിൽ. അനിലിന്റെ സഹോദരിയുടെ മകളെ നഴ്സിംഗ് പഠനത്തിന് ചേർക്കാൻ സഹോദരിക്കും ഭാര്യക്കും ഒപ്പം പോയി മടങ്ങി വരുമ്പോൾ ആയിരുന്നു അനിലിനെ കാണാതാണത്. ജനറൽ കമ്പാർട്ട്മെന്റിലെ തിരക്കു കാരണം ഇവർ രണ്ടിടത്തായാണ് യാത്ര ചെയ്തിരുന്നത്. എറണാകുളം എത്തുമ്പോഴാണ് അനിൽ ട്രെയിനിൽ ഇല്ല എന്ന കാര്യം ഭാര്യയും സഹോദരിയും അറിയുന്നത്. അനിലിന്റെ മൊബൈൽ ഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിന് ഒരു തടസ്സമായി.

 ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി .പ്രാദേശിക മാധ്യമങ്ങൾ ഈ വാർത്തയ്ക്ക്  നല്ല രീതിയിൽ പ്രചാരം നൽകിയിരുന്നു. ഒരാഴ്ചക്ക് ശേഷം ആറന്മുള ഭാഗത്തുകൂടി നടന്നുവരുന്ന അനിലിനെ പരിചയക്കാരനായ ജിജോ എന്നൊരാൾ തിരിച്ചറിയുകയും പോലീസ് സ്റ്റേഷനിലും ബന്ധുക്കളെയും അറിയിക്കുകയാണ് ചെയ്തത്. അനിലിനെ കാണാതായ വാർത്ത അറിഞ്ഞത് മുതൽ മാതാപിതാക്കൾ ഊണും ഉറക്കവുമില്ലാതെ കണ്ണീരോടെ  പ്രാർത്ഥനയിലായിരുന്നു എന്ന് ഒരു പ്രാദേശിക ചാനലിന് കൊടുത്ത അഭിമുഖത്തിന്റെ മാതാവ് കണ്ണീരോടു കൂടി പറഞ്ഞു..

അനിൽ മടങ്ങിയെത്തിയ വാർത്ത പ്രാദേശികമാധ്യമങ്ങൾ പല രീതിയിലാണ്റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 വാർത്തകളിലെ പൊരുത്ത കേടുകൾ :- രണ്ടാം തീയതി വൈകുന്നേരം ട്രെയിൻ കാട്പാടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ  പുറത്തേക്ക് ഇറങ്ങിയ ശേഷം കയറാൻ സാധിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തിലായ അനില്‍ പോലീസ് സ്റ്റേഷനിൽ എത്തുകയും താൻ പത്തനംതിട്ട ജില്ലക്കാരൻ ആണന്നു അറിയിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന രണ്ടു പോലീസുകാർ  200 രൂപ കൊടുത്തു പാലക്കാട്ടേക്ക് ബസ്സ് കയറ്റി വിട്ടു.   പാലക്കാട് നിന്നും നടന്നാണ് ആറന്മുള വരെ എത്തിയതെന്ന് അനിൽ കുടുംബാംഗങ്ങളോട് ഒപ്പം നിൽക്കുന്ന ചിത്രം സഹിതം പ്രമുഖ പ്രാദേശിക online പത്രം റിപ്പോർട്ട് ചെയ്തു. യാത്രയിൽ ജാതിക്ക പുളി വെള്ളം ആയിരുന്നു ഭക്ഷണം എന്നും പറയുന്നു.

വേറൊരു ചാനൽ കാട്പാടിക്കു  തിരുപ്പതി എന്നാണ് റിപ്പോർട്ട് ചെയ്തത്

 എന്നാൽ മറ്റൊരു പ്രാദേശിക ചാനലിനു അനിലും കുടുംബവും നൽകിയ അഭിമുഖത്തിൽ മേൽ പറഞ്ഞ കാര്യങ്ങൾ സൂചിപ്പിക്കുന്നില്ല.. താൻ ഏത് റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയതെന്നു അറിയില്ലെന്നും കയ്യിൽ രൂപ ഒന്നും കരുതിയിരുന്നില്ല,.ഫോൺ ഉപയോഗിക്കുന്ന ശീലം ഇല്ല.ട്രെയിൻ യാത്ര ചെയ്തു മുൻ പരിചയം ഇല്ല.വീട്ടിൽ വരണം എന്നുള്ള ആഗ്രഹം കൊണ്ടാണ് താൻ അവിടുന്ന് നടക്കാൻ തീരുമാനിച്ചതെന്നും പറയുന്നു. മറ്റുള്ളവരോട്  സഹായം ചോദിക്കുവാൻ താൻ ആഗ്രഹിച്ചിരുന്നില്ല എന്ന കാര്യവും പറയുന്നുണ്ട്. 500 കിലോമീറ്ററോളം കൽനടയായി സഞ്ചരിച്ച ഒരാഴ്ചഴ്ചയിൽ മൂന്നുദിവസം മാത്രമാണ് ഭക്ഷണം കഴിച്ചതെന്നും  അനിൽ അഭിമുഖത്തിൽ പറയുന്നുണ്ട്. 

 ഏതു വിശ്വസിക്കണം എന്ന് നാട്ടുകാർക്കു ആശങ്ക ഉണ്ടെങ്കിലും ഒരാഴ്ചക്ക് ശേഷം കുടുംബത്തിന്റെ അത്താണിയായ അനിൽ ആപത്തു കൂടാതെ തിരികെ എത്തിയത് മാതാപിതാക്കൾക്കും കുടുംബത്തിനും നാട്ടുകാർക്കും ഏറെ സന്തോഷവും ആശ്വാസകരവുമാണ്. പത്തനംതിട്ട കാതോലിക്കേറ്റ്  കോളജിലെ പൂർവ്വ വിദ്യാർത്ഥിയാണ് അനിൽ.

 ഇലവുംതിട്ട പോലീസ് ഓഫീസർമാർ നിയമനടപടികൾ പൂർത്തിയാക്കി വിട്ടയച്ചു.

ചിറ്റാർ ജോസ്.

]]>
Tue, 13 Dec 2022 14:29:13 +0300 jose
സജി ചെറിയാന്റെ വിവാദ പ്രസംഗം. നിർണായക വിധി ഉടൻ ഉണ്ടായേക്കും. https://kuwaitmalayali.online/133 https://kuwaitmalayali.online/133 തിരുവല്ല :-ഭരണഘടന ആക്ഷേപം എന്ന നിലയിൽ വിവാദ പ്രസംഗത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനമായ യാതൊന്നുമില്ലന്നു പോലീസ്കോടതിയിൽ നൽകിയ അപേക്ഷയിൽ അഭിപ്രായപ്പെട്ടു . കഴിഞ്ഞ ജൂലൈ 3 മല്ലപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് സംഭവത്തിന് ആസ്പദമായ പരാമർശം ഉണ്ടായത്. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷൻ രജിസ്ട്രേറട് കോടതിയാണ്  . എംഎൽഎ സ്ഥാനം ആരോഗ്യമാക്കണമെന്ന് അപ്പീൽ വ്യാഴാഴ്ച  കോടതി തള്ളിക്കളഞ്ഞിരുന്നു. ഇ സാഹചര്യത്തിൽ പോലീസ് കോടതിയിൽ നൽകിയിട്ടുള്ള അപേക്ഷയിന്മേൽ  ക്‌ളീൻ ചിറ്റ് ലഭിച്ചു കഴിഞ്ഞാൽ മന്ത്രിസ്ഥാനം വീണ്ടും നൽകാൻ സാധ്യതയുണ്ട്.

 കൊച്ചിയിലെ ഒരു അഭിഭാഷകനായ ബൈജു നോയൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി എന്നിവരാണ് സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ ഹർജി നൽകിയത്. പ്രസംഗം മാധ്യമശ്രദ്ധ ആകർഷിച്ചതോടെ  വളരെ വിവാദം ആവുകയും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഒടുവിൽ സജി ചെറിയാനു തന്റെ ഫിഷറീസ്മന്ത്രി സ്ഥാനവും ക്യാബിനറ്റ് പദവികളും രാജി വയ്ക്കേണ്ടി വന്നു .

 എന്നാൽ താൻ തൊഴിലാളിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് പ്രസംഗിച്ചപ്പോൾ ഭരണഘടനയെ വിമർശനാത്മകമായി പരാമർശിക്കുക മാത്രമാണ് ഉണ്ടായത് എന്ന് പോലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പരാമർശിച്ചിട്ടുണ്ട്. 50 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ വെറും രണ്ടു മിനിറ്റ് മാത്രമാണ് വിവാദമായ പരാമർശം ഉള്ളതെന്നും  ഇ പരാമർശം നിലനിൽക്കുന്നതല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ നിയമപദേശം നൽകിയതായി പോലീസ് ചൂണ്ടിക്കാട്ടി.

 പരിപാടിയിൽ നേരിട്ട് പങ്കെടുത്ത 39 പേർ ഉൾപ്പെടെ44 സാക്ഷിയുടെ മൊഴികൾ രേഖപ്പെടുത്തിയ 420 ഓളം പേജുകളാണ് കേസിന്റെ അന്വേഷണ ഡയറിയിൽ ഉള്ളതു.

 സജി ചെറിയാൻ രാജിവച്ചെങ്കിലും,കോടതിവിധി വന്നതിനുശേഷം പകരക്കാരെ നിയമിക്കുന്നതും മറ്റുമായ തുടർനടപടികളെ കുറിച്ച്  ആലോചിക്കാവുന്നതാണന്നു പാർട്ടി തീരുമാനിച്ചതിനാൽ  തൽ സ്ഥാനത്തേക്ക് ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. സജി ചെറിയാനു അനുകൂലമായി കോടതിവിധി വന്നു കഴിഞ്ഞാൽ  താമസവിന തൽ സ്ഥാനത്തേക്ക് വീണ്ടും ഉൾപ്പെടുത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു പാർട്ടി തീരുമാനമെന്നു വേണം കരുതാൻ. ക്‌ളീൻ ചിറ്റ് ലഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് പാർട്ടി വൃത്തങ്ങൾക്കിടയിൽ ഉള്ളത്.

CJ.

]]>
Fri, 09 Dec 2022 10:30:30 +0300 jose
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു https://kuwaitmalayali.online/126 https://kuwaitmalayali.online/126  നടൻ കൊച്ചു പ്രേമൻ  അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയാലായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു

1979 ല്‍ പുറത്തിറങ്ങിയ ഏഴു നിറങ്ങള്‍ ആദ്യ സിനിമ. നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാർ എന്നതാണ് ശരിയായ പേര്

അഭിനയിച്ച പ്രധാന സിനിമകളിൽ ചിലത്: ഗുരു, കഥാനായകൻ, ദി കാർ, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാൻ, പട്ടാഭിഷേകം, കല്യാണരാമൻ, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോൻ, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹർ നഗർ, ശിക്കാർ, മായാമോഹിനി, ആക്‌ഷൻ ഹീറോ ബിജു, ലീല, വരത്തൻ, തൊട്ടപ്പൻ.

]]>
Sat, 03 Dec 2022 14:02:30 +0300 വെബ് ഡെസ്ക്
വിലക്കയറ്റം&നിർമ്മാണ മേഖലകൾ പ്രതിസന്ധി നേരിടുന്നു https://kuwaitmalayali.online/104 https://kuwaitmalayali.online/104

ചിറ്റാർ ജോസ്.-

പത്തനംതിട്ട.:-നിയന്ത്രണമില്ലാതെ തുടരുന്ന വിലക്കയറ്റ മാരത്തോണിൽ  നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും മത്സരരംഗത്ത് പോരാടുന്നു.

 കമ്പി, സിമന്റ് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം നിർമ്മാണ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. ചുരുങ്ങിയ തുകയ്ക്ക് വീട് പണിയുന്നവരെയാണ് ഇത് ഏറെ വിഷമത്തിൽ ആക്കുക. വൻകിട നിർമ്മാണ കമ്പനികളെയും ഇത് കാര്യമായ രീതിയിൽ തന്നെ ബാധിക്കും.

 ഏകദേശം 100 രൂപയോളം ആണ് ഒരു ചാക്ക് സിമന്റിന് ഈ വർഷത്തിൽ ഉണ്ടായ വർദ്ധനവ്. 50 കിലോ സിമന്റ് ചാക്കിന്റെ ശരാശരി ചില്ലറ വില്പന കഴിഞ്ഞമാസം 460 രൂപയായിരുന്നതു ഈ മാസം 470 രൂപകടന്നു . ഈ രീതിയിൽ തുടർന്നാൽ അടുത്തമാസം 500 കവിയാൻ സാധ്യത ഉണ്ട്. കമ്പികൾക്കും ദിനംപ്രതി ശരാശരി 0.40 പൈസയുടെ വർദ്ധനവ് കാണുന്നു.

 സിമന്റ് ഉത്പാദനത്തിന് ആവശ്യമായ ഇന്ധന സാമഗ്രികളുടെ വില കുത്തനെ ഉയർന്നതാണ് വിലക്കയറ്റുന്നത് കാരണമെന്ന് നിർമ്മാതാക്കൾ പറയുന്നു.

 സിമന്റ് വില താഴാതെ നിൽക്കാൻ ഉൽപ്പന്നം പൂഴ്ത്തിവയ്ക്കുന്ന പതിവ് രീതിയാണ് നിർമ്മാണ കമ്പനികൾ അവലംബിക്കുന്നതെന്ന് സിമന്റ് ഡീലേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഡാൽമിയ,അൾട്രാ ടെക്, രാംകോ, ശങ്കർ തുടങ്ങിയവയുടെ ഗോഡൗണുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത് കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുന്നതിന്‍റെ മുന്നോടിയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

 നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണമില്ലാതെ തുടരുന്നത് സാധാരണ  ജനജീവിതത്തെ  ദുസ്സഹമാക്കിയിട്ടുണ്ട്.പുഴ്ത്തിവെപ്പു തടയാനും വിലക്കയറ്റം നിയന്ത്രിക്കുവാനും സർക്കാർ അടിയന്തിരമായി ഇടപെടുന്നില്ല്ങ്കിൽ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും .

]]>
Fri, 11 Nov 2022 08:50:25 +0300 jose
കണ്ണൂരിൽ കാർ വീട്ടുമുറ്റത്തെ കണറ്റിൽ വീണു രണ്ടു മരണം https://kuwaitmalayali.online/95 https://kuwaitmalayali.online/95

കണ്ണൂർ: ആലക്കോട്  ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തുള്ള കിണറ്റിലേക്ക് മറിഞ്ഞു ഉണ്ടായ അപകടത്തിൽ ഗൃഹനാഥൻ താരാമംഗലത്ത് മാത്തുക്കുട്ടി(58) യുടെ മരണത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ വിൻസ് മാത്യു (18 )മരണമടഞ്ഞു. ഇതോടെ അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രണ്ടു പേരും മരിച്ചു.

മാനന്തവാടി രൂപത ബിഷപ്പ് അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി .

 ഇന്ന് രാവിലെ 10 മണിക്ക് ശേഷം വീട്ടുമുറ്റത്ത് നിന്നും മകൻ വിൻസ് ഡ്രൈവിംഗ് പഠിക്കാനായി കാർ ഇറക്കവേ  നിയന്ത്രണം വിട്ട  കിണറിന്റെ കൈവരി ഇടിച്ചുകൊണ്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇ സമയം പിതാവ് മാത്തുക്കുട്ടി പിൻ സീറ്റിലായിരുന്ന ഇരുന്നത്  . ഒരു മണിക്കൂറിനു ശേഷം  തളിപ്പറമ്പിൽ നിന്നും രക്ഷാസേനകൾ എത്തിയാണ് കാറിന്റെ ഉള്ളിൽ നിന്നും ഇരുവരെയും  പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും മാത്തുക്കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ഉച്ചയോട് കൂടി മരണപ്പെടുകയുണ്ടായി. . 

   

-ചിറ്റാർ ജോസ് .

]]>
Wed, 02 Nov 2022 18:39:40 +0300 jose
ഇന്നു കേരള പിറവി....... https://kuwaitmalayali.online/92 https://kuwaitmalayali.online/92 കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷസംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരിജില്ലയും, തിരുനെൽവേലിജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേഭാഗവും തെങ്കാശിത്താലൂക്കുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശിസംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ്‌ സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല,അതേസംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾ കാസർഗോഡ്‌ ജില്ല) എന്നീ പ്രദേശങ്ങൾചേർത്ത്, ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപീകൃതമായി.

എല്ലാ വായനക്കാർക്കും കുവൈറ്റ് മലയാളി ഓൺലൈൻ ന്യൂസിന്റെ ആശംസകൾ നേരുന്നു

]]>
Mon, 31 Oct 2022 22:53:27 +0300 jose
2000 Sidra planting campaign. Kuwait. https://kuwaitmalayali.online/88 https://kuwaitmalayali.online/88 Kuwait. ഗ്രീൻ കുവൈറ്റ്" പ്രോജക്ടിൻ്റെ ഭാഗമായി 2000 Sidra planting campaign‌' 28 October 2022 അരിഫ്ജാൻ പ്രവിശ്യയിൽ നടത്തപ്പെട്ടു.

 വിവിധ രാജ്യങ്ങളിൽ നിന്നുള്ളപ്രവാസികളുടെ 12 ഓളം  സന്നദ്ധ സംഘടനകളിൽ നിന്നും ഏകദേശം 300 പേരോളം '2000 Sidra planting campaign‌' പങ്കെടുത്തു.

എക്കോ വാരിയേഴ്‌സ് പ്രസിഡൻ്റ് പ്രിയദർശൻ, കുവൈറ്റ് മലയാളികൾ രക്ഷാധികാരി ഷാഹുൽ ഹമീദ്, പ്രസിഡൻ്റ് ജോർജ് ചെറിയാൻ, കൺവീനർ റോഷൻ തോമസ്, കുവൈറ്റ് മലയാളി  ലീഡർ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ,. കുവൈറ്റിലുള്ള മറ്റു മലയാളി-തമിഴ്  സംഘടനകളുംക്യാമ്പയിനിൽ പങ്കെടുത്തു.

 

]]>
Sun, 30 Oct 2022 00:12:02 +0300 jose
ഹെലികോപ്റ്റർ അപകടം. മലയാളി സൈനികൻ മരിച്ചു https://kuwaitmalayali.online/66 https://kuwaitmalayali.online/66  : അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിൽ വന പ്രദേശത്തു വെള്ളിയാഴ്ച ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ തകർന്ന് മലയാളി സൈനികൻ ഉൾപ്പടെ അഞ്ച് പേർ മരിച്ചു.

രണ്ട് പൈലറ്റുമാരുൾപ്പെടെ അഞ്ചുപേരാണ് എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്

ചെറുവത്തൂർ സ്വദേശി kv അശ്വിൻ ആണ് മരിച്ച മലയാളി.

ഇതു ഒരു മാസത്തിനുള്ളിൽ  രണ്ടാമത്തെ ഹെലികോപ്റ്റർ അപകടം ആണ് 

]]>
Sat, 22 Oct 2022 04:48:16 +0300 jose
നരബലി&വീണ്ടും അസ്ഥി , ഫ്രിഡ്ജിൽ നിന്നും രക്തക്കറ , ഡോഗ് സ്ക്വാട് എത്തി . ഡമ്മി പരീക്ഷണവും നടത്തി. https://kuwaitmalayali.online/53 https://kuwaitmalayali.online/53 പത്തനംതിട്ട:- ഇലന്തൂർ ഇരട്ട നര ബലിയുടെ അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നു.

ഫോറൻസിക് വിദക്തർ രംഗത്ത് .

അതി ബുദ്ധിശാലികളായ മായാ ,മർഫി എന്നീ പോലീസ്നായ്ക്കളെ   എത്തിച്ചു.

ഡമ്മി പരീക്ഷണം . 

 ഇന്ന് ഉച്ചയോടെ തൃശ്ശൂർ ഡോഗ് സ്കോഡിൽ  നിന്നും  ഇന്ത്യയിലെ ഏറ്റവും ബുദ്ധിമതികളായ മായ, മർഫി എന്നീ പോലീസ് നായ്ക്കളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി . 40 അടിയോളം താഴ്ചയിൽ വരെ കിടക്കുന്ന മനുഷ്യ മൃതദേഹങ്ങൾ മണത്ത് അറിയുവാൻ ഈ നായ്ക്കൾക്ക് പ്രത്യേക കഴിവുണ്ട്.

നായ്ക്കൾ കാവിൽ നില ഉറപ്പിച്ചു. ഇ കാവിൽ രക്തം തളിച്ചതായി പ്രതികൾ മൊഴി നൽകിയിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ നിർണായക തെളിവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി കാക്കനാട്ടുനിന്നും ഫോറൻസിക് വിദക്തർ എത്തി പരിശോധന നടത്തി. ഫ്രിഡ്ജിൽ നിന്നും രക്തക്കറ കണ്ടെടുത്തു... ഈ ഫ്രിഡ്ജിൽ ആയിരുന്നു മാംസം സൂക്ഷിച്ചിരുന്നത്.തിരുമ്മു ശാലയിൽനിന്നും വെട്ടുകത്തി, കറിക്കത്തി തുടങ്ങിയവ കണ്ടടുത്തു. ഇവയുടെയും ശാസ്ത്രീയ പരിശോധന നടത്തും.

മുഹമ്മദ് ഷാഫിക്ക് 4 FB ID ഉണ്ടന്ന് പോലീസ്   പറഞ്ഞു. അതിൽ 2എണ്ണം മാത്രമാണ് ഓപ്പണാക്കൻ പോലീസിന്കഴിഞ്ഞത്. ശ്രീദേവി എന്ന id ഓപ്പൺ ആക്കാനായി ഫേസ് ബുക്കിന്റെ സഹായം തേടിയിട്ടുണ്ട്..

ഷാഫിയാണ് മൃതദേഹം മുറികേണ്ടവിധം  മറ്റു പ്രതികൾക്ക് നിർദേശം നൽകിയത്.

2008 -2011 വർഷങ്ങളിൽ മോർച്ചറി സഹായിയായി ഷാഫി ജോലി ചെയ്തിട്ടുള്ളതായി പറയുന്നു മൃതദേഹങ്ങ്ൾ  മുറിക്കേണ്ട വിധം അവിടെ നിന്നും ഷാഫി കണ്ടു  മനസ്സിലാക്കിയിട്ട് ഉണ്ടാകാം.

 കുറ്റകൃത്യം ചെയ്തതിന്റെ വിശദീകരണത്തിനായി ഓരോ പ്രതികളേയും വെവ്വേറെ വിളിപ്പിച്ച്  ഡമ്മി പരീക്ഷണം നടത്തിച്ചു.

കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല 

 

]]>
Sat, 15 Oct 2022 21:19:08 +0300 jose
നരബലി കേസ് പുതിയ വഴിത്തിരിവിലേക്ക് https://kuwaitmalayali.online/52 https://kuwaitmalayali.online/52 ഇലന്തൂർ:- രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു . കഷണങ്ങളാക്കി കുഴിച്ചുമൂടിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫി മുൻപ്  ഒരു യുവാവും രണ്ടു പെൺകുട്ടികളുമായി ഇലന്തൂരിലുള്ള ഭഗവന്തിനെറെവീട്ടിലെത്തിയിരുന്നതായി പോലീസിന് മൊഴി കൊടുത്തു.കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന അതേ വാഹനത്തിൽ തന്നെയാണ് ഇവരെയും  കൊണ്ടുവന്നത്. പല സ്ത്രീകളെയും പൂജയുടെ കാര്യം പറഞ്ഞു വശീകരിക്കാൻ ശ്രമിച്ചതായും രണ്ടു സ്ത്രീകൾ വെളിപ്പെടുത്തി. പല സ്ത്രീകളേയും അനാശാസ്യ പ്രവർത്തനങ്ങൾക്കായി ഇലന്തൂരിലുള്ള വീട്ടിൽ എത്തിച്ചേർന്നതായി ഷാഫി പോലീസിനോട് കുറ്റസമ്മതം നടത്തി.

 കോട്ടയം പത്തനംതിട്ട എറണാകുളം എന്നീ മൂന്ന് ജില്ലകളിൽ നിന്നും അടുത്തിടയായി കാണാതായ സ്ത്രീകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. 

]]>
Fri, 14 Oct 2022 22:10:10 +0300 jose
കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈയ് വെട്ടി. https://kuwaitmalayali.online/51 https://kuwaitmalayali.online/51 കോട്ടയം :-. ഭർത്താവ്   ഭാര്യയുടെ കൈക്കു വെട്ടി പരിക്കേൽപിച്ചു. കണക്കാലി പാറപ്പുറത്ത് പ്രദീപാണ് ഭാര്യ മഞ്ജുവിനെ വെട്ടി പരിക്കേൽപ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു കൈ ഏതാണ്ട് അറ്റു പോവുകയും മറുകൈയുടെ വിരലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം ചെറുക്കാൻ ശ്രമിച്ച മകളുടെ കയ്ക്കും സാരമല്ലാത്ത മുറിവേറ്റു. പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.  കയ്കൾ തുന്നി  ചേർക്കുവാൻ ശ്രമം നടക്കുന്നു. പ്രദീപ് ദമ്പതികൾക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണസംഭവം നടന്നത്. സംഭവത്തിനുശേഷം പ്രദീപ് ഒളിവിൽ പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>
Fri, 14 Oct 2022 11:42:49 +0300 jose
കുട്ടികളെ ഉപയോഗിച്ചുള്ള മന്ത്രവാദം ,ദുർമന്ത്രവാദി പോലീസ് പിടിയിൽ. https://kuwaitmalayali.online/50 https://kuwaitmalayali.online/50 പത്തനംതിട്ട:- മലയാലപ്പുഴ പൊതീപ്പാട് ഏഴുവർഷമായി മന്ത്രവാദം നടത്തി വന്നിരുന്ന  കുമ്പഴ സ്വദേശിനി വാസന്തി അമ്മ മഠത്തിൽ വാസന്തി എന്ന  ദേവകിയെ  ഇന്ന് രാവിലെ മലയാലപ്പുഴ പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ദീർഘനാളുകളായി പൊതിപാട്ട് വീട്ടിൽ  ദുർമന്ത്രവാദവും പൂജകളും   നടന്നു വരുന്നതായി നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുക്കുവാൻ പോലീസ് കൂട്ടാക്കിയില്ല എന്നു നാട്ടുകാർ പറയുന്നു. മന്ത്രവാദത്തിനായി കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു.  ഒരു കുട്ടിയെ ഉപയോഗിച്ചുള്ള മന്ത്രവാദത്തിന് ഇടയിൽ കുട്ടി ബോധരഹിതനായി വീഴുന്ന  വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയകളിൽ  പ്രചരിച്ചിരുന്നു. ഇലന്തൂരിൽ  നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവിധ  രാഷ്ട്രീയപാർട്ടികളുടേയും യുവജന സംഘടനകളുടെയും ശക്തമായ പ്രതിഷേധ പ്രകടനം രാവിലെ വാസന്തി മഠത്തിനെതിരെ നടത്തുകയുണ്ടായി. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ വാസന്തി മഠത്തിനു  സാരമായ  കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . നാട്ടുകാരുടെ  ശക്തമായ എതിർപ്പിനെ തുടർന്നാണ് മലയാലപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തി നടപടി സ്വീകരിച്ചത് . വാസന്തിയുടെ സഹായി ഒളിവിൽ പോയതായി പറയപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിൽ പന്ത്രണ്ടു സ്ത്രീകളെയാണ് പത്തനംതിട്ട ജില്ലയിൽ നിന്നും കാണാതായത്.

]]>
Thu, 13 Oct 2022 09:43:14 +0300 jose
യുവാവ് പെൺകുട്ടിയെയും അമ്മയെയും കുത്തി പരിക്കേൽപിച്ചു https://kuwaitmalayali.online/49 https://kuwaitmalayali.online/49 കണ്ണൂർ. ഉസ്സൻ മോട്ടയിൽ പ്രേമം നിരസിച്ചതിന് യുവാവ് പെൺകുട്ടിയെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. മാഹി സ്വദേശികളായ പൂജയ്ക്കും അമ്മ ഇന്ദുലേഖയ്ക്ക് ആണ് കുത്തേറ്റത്. ചെറുകല്ലായി സ്വദേശി 23 വയസ്സുള്ള ദിനേശ് ബാബു ആണ് കുത്തിയത്. ഇന്ന്  വൈകുംനേരമാണ് ദിനേശ് വീട്ടിൽ കയറി  ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവരെ  തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുന്നു.

]]>
Wed, 12 Oct 2022 21:06:28 +0300 jose
ജീവനോടു രഹസ്യ ഭാഗത്തു കത്തി കുത്തിയിറക്കി . https://kuwaitmalayali.online/47 https://kuwaitmalayali.online/47 സ്വ  ലെ 

പോലീസ് റിമാൻഡ് റിപ്പോർട്ട് -ഒറ്റനോട്ടത്തിൽ 

പദ്മ --

എറണാകുളം ചിറ്റൂർ  റോഡിൽ നിന്നും ഷാഫിയുടെ സ്കോര്പിയോയിൽ ഇലന്തൂരിലേക്കു ...

വേശ്യാവൃത്തിക്കായി പതിനയ്യായിരം രൂപ വാഗ്‌ദാനം ചെയ്തു ..

ഇലന്തൂരിലെ വീട്ടിൽ വെച്ച് കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊന്നു .

ശരീരം അന്പത്തിയാറു കഷണങ്ങൾ ആക്കി നുറുക്കി ...

ബക്കറ്റ് ഉപയോഗിച്ച് നേരത്തെ തയ്യാറാക്കിയ കുഴിയിലിട്ടു മൂടി .

റോസിലി :-

ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ വേണ്ടി കോട്ടയത്ത് നിന്നും സ്കോർപിയയിൽ  കൊണ്ടുവന്നു .

പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തു .

വാക്കുതർക്കത്തിൽ വായിൽ തുണി തിരുകി ടേപ്പ് കൊണ്ട് വായ് ഒട്ടിച്ചു .

കൈകാലുകൾ കട്ടിലിൽ ബന്ധിച്ച ശേഷം ആദ്യം ജീവനോട് രഹസ്യഭാഗത്തിൽ കത്തി കുത്തിയിറക്കി 

കഴുത്തറുത്തു കൊന്നു . 

ശരീരം കഷണിച്ചു കുഴിയിലിട്ടു മൂടി .

പ്രതികളെ പത്തു ദിവസം കസ്റ്റിഡിയിൽ വാങ്ങും .

]]>
Wed, 12 Oct 2022 10:24:00 +0300 jose
. നരബലി അന്വേഷണം പുരോഗമിക്കുന്നു https://kuwaitmalayali.online/45 https://kuwaitmalayali.online/45 പത്തനംതിട്ട. നര ബലിക്കായി രണ്ടു സ്ത്രീകളെ കൊന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എറണാകുളം ആർടിഒ സിറ്റി പോലീസ് കമ്മീഷണർ. എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാത്രി വൈകിയും സംഭവസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങളും മറ്റു തെളിവുകളും ഉദ്യോഗസ്ഥർ ശേഖരിച്ചുകൊണ്ടിരിക്കുന്നു. വരും ദിവസങ്ങളിൽ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തത ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 

]]>
Tue, 11 Oct 2022 18:19:08 +0300 jose
കേരളത്തിൽ നാടിനെ നടുക്കിയ നരബലി https://kuwaitmalayali.online/44 https://kuwaitmalayali.online/44 ചിറ്റാർ ജോസ് ,

 *ഇലന്തൂരിൽ  നാടിനെ നടുക്കിയ നരബലി

 *രണ്ടു സ്ത്രീകളെ കഴുത്തറത്ത് കൊന്നു.

 *ബലി കുടുംബത്തു ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ.

 *സൂത്രധാരൻ മുഹമ്മദ് ഷാഫി ഉൾപ്പടെ മൂന്ന് പേർ  ആറസ്റ്റിൽ.

പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളുടെ കഴുത്തറത്തു ബലി ചെയ്ത സംഭവത്തിൽ മുന്ന്  പ്രതികൾ പിടിയിൽ. കുടുംബത്തിൽ ധനവും ഐശ്വര്യവും വർദ്ധിപ്പിക്കാനാണ് നരബലി നടത്തിയത്. വടക്കാഞ്ചേരി സ്വദേശി റോസിലി, എറണാകുളം കടവന്ത്രയിൽ താമസിച്ചു വന്ന തമിഴ്‌നാട് ധർമപുരി സ്വദേശി  പത്മ എന്നിവരാണ് കൊല്ലപ്പെട്ട സ്ത്രീകൾ. റോസിലിയുടെ കൊലപാതകം ജൂൺ മാസത്തിലും പത്മയുടെ കൊലപാതകം സെപ്റ്റംബർ മാസത്തിലും ആയിരിക്കും നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭിപ്രായപ്പെട്ടു. 

ഇലന്തൂർ അഞ്ചിലിമൂട്ടിൽ സ്ഥിരതാമസക്കാരനായ  ബാബു വൈദ്യർ എന്നു വിളിക്കുന്ന ഭഗവന്ത് സിംഗ് ഭാര്യ ലൈല ഇവർ ചേർന്നു കുടുംബത്തിന്റെ സമ്പത്തിനും ഐശ്വര്യത്തിനു വേണ്ടിയാണ് നരബലി നടത്തിയത്. ഭഗവത് സിഗ് എന്ന ബാബുവൈദ്യർ പാരമ്പര്യമായി തിരുമ്മു ചികിത്സ  ചെയ്യുന്ന  ആളാണ്. ആഭിചാര പ്രക്രിയയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എങ്കിലും നരബലി വിഷയത്തിൽ സമീപവാസികൾക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.വൈദ്യരുടെബാബു വൈദ്യർ പാരമ്പര്യ തിരുമ്മു ചികിത്സാരംഗത്ത് നല്ല മതിപ്പുള്ള ഒരു ആളാണ്. മകനും പാരമ്പര്യം തുടരുന്നുണ്ട്. 

കഴിഞ്ഞ ജൂൺ  മാസം മുതലാണ് റോസിലിയെ കാലടി മറ്റൂരു നിന്നും കാണാതായത്. മറ്റൂരിൽ പങ്കാളിക്കൊപ്പം താമസിച്ച് ലോട്ടറി കച്ചവടം നടത്തിവരികയായിരുന്ന റോസിലിയെ  കാണാൻ ഇല്ല എന്നുള്ള മകളുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. എന്നാൽ പല ഇടങ്ങളിൽ മാറി മാറി താമസിക്കുന്ന റോസിലിയെ പോലീസിനു കണ്ടെത്താനായിരുന്നില്ല.

സെപ്റ്റംബർ 27 മുതലാണ് കടവന്ത്ര സ്വദേശി പത്മജയെ കാണാതായത്. പത്മയുടെ സഹോദരി പളനിയമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചപ്പോൾ മൊബൈൽ ടവർ ലൊക്കേഷൻ പത്തനംതിട്ടയിൽ  ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കഷണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിൽ പത്മയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സമാനമായി ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടതായി പോലീസ്  കണ്ടെത്തുകയായിരുന്നു. ഏകദേശം 50 വയസ്സുള്ള  രണ്ടു സ്ത്രീകളും ലോട്ടറി വിൽപനക്കാർ ആയിരുന്നു.

സൂത്രധാരൻ,

 പെരുമ്പാവൂർ സ്വദേശി  മുഹമ്മദ് ഷാഫി വ്യാജ  ഫേസ്ബുക്ക് ഐഡി യിലൂടെ ഭഗവത് സിംഗുമായി  പരിചയപ്പെടുന്നു.താൻ പറയുന്നതുപോലെ ചെയ്താൽ കുടുംബത്തു ധനവും ഐശ്വര്യവും വർദ്ധിക്കുമെന്ന് വൈദ്യര് ബോധ്യപ്പെടുത്തി. കാര്യങ്ങൾ ഏറെക്കുറെ ഉറപ്പാക്കിയശേഷം  പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നൊരാൾ സ്ത്രീകളെ എത്തിച്ചു തരുമെന്ന്  പറഞ്ഞു. അതിനുശേഷം യഥാർത്ഥ പ്രതിയായ  മുഹമ്മദ് ഷാഫി തന്നെയാണ്സ്ത്രീകളെ ഇലന്തൂരിൽ  എത്തിച്ചത്.   മുഹമ്മദ് ഷാഫി തന്ത്രപൂർവ്വം  സ്ത്രീകളെ ഇലന്തൂരിൽ  എത്തിച്ചു. സ്ത്രീകളെ  കഴുത്തറത്തു കൊന്നു കഷണങ്ങളായി നുറുക്കി ആഭിചാര പ്രക്രിയയ്ക്ക് ശേഷം  കുഴിച്ചുമൂടുകയായിരുന്നു. 

 ഭഗവത് സിംഗ് ഇലന്തൂർ പാർട്ടി ഭാരവാഹിയായിരുന്നു. കാരംവേലി സ്കൂളിലും കോഴഞ്ചേരി സെൻതോമസ് കോളേജിലും  ആയിരുന്നു വിദ്യാഭ്യാസം ചെയ്തത്.

എറണാകുളം ആർടിഒ, സിറ്റി പോലീസും ഇലന്തൂരിൽ  എത്തിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ പ്രതികൾക്കായി കേസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട് .

നടുക്കം മാറാതെ നാട്ടുകാർ :

 രണ്ടു സ്ത്രീകളെ കൊന്നുകുഴിച്ചുമൂടിയ വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. തങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ല എന്ന് നാട്ടുകാർ പറഞ്ഞു. ഇലന്തൂർ -ഓമല്ലൂർ  റോഡിൽ ആഞ്ഞിലിമൂട്ടിൽ സമീപം താമസിക്കുന്ന ബാബു വൈദ്യരെ കുറിച്ച് നാട്ടിൽ നല്ല മതിപ്പാണ് ഉള്ളത്. നല്ല ഒരു തിരുമ്മുകാരൻനും പൊതുപ്രവർത്തകനും ആണ്.  ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ രോഗികൾ  ധാരാളം വന്ന് ചികിത്സിച്ചു പോകാറുണ്ട്.

വീട്ടിൽ നിന്നും അസ്വാഭാവികമായ യാതൊന്നും തോന്നിയിട്ടില്ല എന്ന് സമീപവാസികൾ പറയുന്നു. ബാബു വൈദ്യരുടെ വീട് അല്പം ഒറ്റപ്പെട്ട സ്ഥലത്ത് ആയതിനാലാകാം ഇത് പുറംലോകമറിയാതിരുന്നത് പോലീസും നാട്ടുകാരും കരുതുന്നു.

 സംഭവമറിഞ്ഞ് നാനാ ഭാഗത്തുള്ള ആളുകൾ സംഭവസ്ഥലത്തേക്ക് തടിച്ചു കൂടുന്നുണ്ട്.

]]>
Tue, 11 Oct 2022 13:09:57 +0300 jose
ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നു https://kuwaitmalayali.online/43 https://kuwaitmalayali.online/43 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജൂഡോ യാത്ര കർണാടകയിൽ രണ്ടാഴ്ച പിന്നിട്ടു. ജനങ്ങൾക്കിടയിൽ നിന്നും യാത്രയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടാഴ്ച പിന്നിടുമ്പോൾ ജനങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ തരംഗം വരും തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നു പാർട്ടി വിശ്വസിക്കുന്നു. മഴ കാരണം ഇന്നു രാവിലെ അല്പം വൈകിയാണ് യാത്ര ആരംഭിച്ചത്. ഭാരത് ജോഡോ യാത്ര അവസാനിച്ച ശേഷവും സംസ്ഥാനതലത്തിൽ പ്രകടനവും യാത്രകളും തുടരും. എന്നാൽ യാത്രയ്ക്ക് എതിരായി ബിജെപി ആരോപണമായി രംഗത്തുണ്ട്. കോൺഗ്രസിനു ലഭിക്കുന്ന ജനപിന്തുണ കണ്ട്  അമ്പരന്നാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ തിരിച്ചടിച്ചു. കർണാടകയിലെ ഒരാഴ്ച കൂടിയുള്ള യാത്രയ്ക്കുശേഷം ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലേക്കുള്ള യാത്ര ആരംഭിക്കും.

]]>
Tue, 11 Oct 2022 11:50:32 +0300 jose
വീണ്ടും കെഎസ്ആർടിസി ബസ് അപകടം, ഒരു മരണം https://kuwaitmalayali.online/42 https://kuwaitmalayali.online/42 മണ്ണാർക്കാട് സ്വദേശി ഷഫീക് മരിച്ചു,

കോഴിക്കോട് :. ഇന്നു പുലർച്ചെ നല്ലളത്തു നിർത്തിയിട്ടിരുന്ന  കോഴിലോറിയിലേക്ക് കെഎസ്ആർടിസി ഡീലക്സ് ബസ് ഇടിച്ച് ഒരാൾ മരിച്ചു. ഇടിയുടെ ആഘാതത്തിൽ പുറകിൽ ലോഡ് ഇറക്കുകയായിരുന്ന  തൊഴിലാളിയുടെ മുകളിലേക്ക് ലോറിയിൽ നിന്നും ഇരുമ്പ് പെട്ടികൾ  തെറിച്ചു വീണു തൊഴിലാളിയായ മണ്ണാർക്കാട് സ്വദേശി ഷഫീക് മരിച്ചു, കൂടെയുണ്ടായിരുന്ന മറ്റു നാലു തൊഴിലാളികൾക്കും ബസ്സിലെ സഹ ഡ്രൈവർക്കും പരിക്കേറ്റു . ബസ്സിന് സാങ്കേതിക തകരാർ ഇല്ല എന്ന് ബസ് പരിശോധിച്ച j.ആർടിഒ വെളിപ്പെടുത്തി. ലോറിയിലേക്ക് നേരിട്ട് ബസ് വന്നിടിക്കുകയായിരുന്നു എന്ന് ലോറി ഡ്രൈവർ പറഞ്ഞു. വിശദമായി അന്വേഷണം നടത്തുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.

 ബസ് തിരുവനന്തപുരത്തു നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്നു.

]]>
Tue, 11 Oct 2022 08:51:06 +0300 jose
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ https://kuwaitmalayali.online/41 https://kuwaitmalayali.online/41

തൃശൂർ :-രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി പതിനെട്ടാമത്തെ ദിവസം മാതാപിതാക്കളുടെ മുൻപിൽ വച്ചു ഭാര്യയായ ഹഷിദയെ വെട്ടി  കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ ഭർത്താവ്  മുഹമ്മദ് ഹാസിഫ് ഒന്നര മാസങ്ങൾക്ക്ശേഷം പോലീസിന്റെ പിടിയിൽ അകപ്പെട്ടു. തൃശ്ശൂർ ചങ്ങരംകുളത്ത് വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി  തൃശൂരിൽ എത്തിയതായി പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ചങ്ങരംകുളത്ത് ഉള്ള ബന്ധു വീട്ടിൽ നിന്നും പ്രതിയെ പോലീസ് പിടികൂടിയത്. പ്രതി ലഹരിക്ക് അടിമയാണന്നു വീട്ടുകാർ പറയുന്നു.

]]>
Mon, 10 Oct 2022 22:51:28 +0300 jose
ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥിനിയെ തിരിച്ചറിഞ്ഞു https://kuwaitmalayali.online/38 https://kuwaitmalayali.online/38 കോഴിക്കോട്.- പയ്യോളി സ്വദേശിനി വിദ്യാർത്ഥിനി ഇന്ന് രാവിലെ ട്രെയിൻ തട്ടി മരിച്ചു. ക്രിസ്ത്യൻ പള്ളി റോഡിലെ റെയിൽവേ ട്രാക്കിൽ വച്ചായിരുന്നു അപകടം. പയ്യോളി ബീച്ചിൽ  പവിത്രൻ മകൾ ദീപ്തി ആണ് മരിച്ചത്. അപകട സ്ഥലത്തുനിന്നും ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. ദീപ്തി വടകര മോഡേൺ പോളിടെക്നിക്കിൽ അവസാനവർഷ വിദ്യാർഥിനിയാണ്. ദീപക് ആണ് സഹോദരൻ.

]]>
Sun, 09 Oct 2022 23:35:12 +0300 jose
S ഹരീഷിന്റെ 'മീശ'ക്കു വയലാർ അവാർഡ് ലഭിച്ചു https://kuwaitmalayali.online/36 https://kuwaitmalayali.online/36 ചിറ്റാർ ജോസ് 

ഈ വർഷത്തെ വയലാർ അവാർഡ് എസ് ഹരീഷ് രചിച്ച മീശ എന്ന നോവലിന് ലഭിച്ചു. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന അവാർഡ് ഒക്ടോബര് 27 നു തിരുവനന്തപുരത്തു നൽകും ,  തന്നെ  പരിഗണിച്ചതിൽ  സന്തോഷമുണ്ടെന്ന് അവാർനോട് പ്രതികരിക്കവേ  ഹരീഷ് പറഞ്ഞു,

1940കളിലെ കേരളത്തിലെ ദളിതർക്ക് ഏൽക്കേണ്ടിവന്ന ജാതീയ പീഡനത്തെ ദളിത് പശ്ചാത്തലത്തിൽ വരച്ചുകാട്ടിയ നോവലാണ്  മീശ. മൂന്നാം ലക്കം പ്രസിദ്ധീകരണമായപ്പോൾ തന്നെ ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് നോവൽ പിൻവലിച്ച് ഹരീഷ് മാപ്പ് പറയുകയുണ്ടായി.

പുലയക്രിസ്ത്യാനിയായ പവിയാൻറെ  മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി മാറി . മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജൻമിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ഇ നോവലിൽ കഥാ കൃത്തു ചെയ്തിട്ടുള്ളത് , (dc books )

കഥയിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംസാരത്തിൽ ഹിന്ദു സ്ത്രീകളെ കുറിച്ചുള്ള ഒരു പരാമർശം ആയിരുന്നു പ്രതിഷേധത്തിന് കാരണം ആയത്. ഹിന്ദു സംഘടനകളുടെ പ്രതിഷേധം  ശക്തമായതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന നോവൽ പിൻവലിക്കുക ഉണ്ടായി.

 പുസ്തകം നിരോധിക്കാനുള്ള കേസ് പരിഗണിക്കവേ  2018 സെപ്റ്റംബർ 5 നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടെയുള്ള ബെഞ്ച് കേസ് തള്ളിക്കളഞ്ഞു. എഴുത്തുകാരന്റെ ഭാവനയെ തള്ളിക്കളയേണ്ടതില്ല,ഒരുഭാഗം മാത്രം നോക്കി ഒരു കൃതിയെ വിലയിരുത്തേണ്ടതില്ല എന്ന് കോടതി വിലയിരുത്തി.

മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം . ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ മറ്റു  എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു'-പുസ്തക പ്രസിദ്ധീകരണ സമയത്തുള്ള dcb വാര്‍ത്താ കുറിപ്പില്‍ പറയുന്നു. (കടപ്പാട് MMN )

ഡിസി ബുക്സ് ആണ് മീശ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. dcbooks  നിന്നും ഓൺലൈൻ ആയി പുസ്തകം വാങ്ങാനാകും .

 കോട്ടയം ജില്ലയിലെ നീണ്ടൂർ ആണ്  ജന്മസ്ഥലം രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥ സമാഹാരം.

 കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള പുരസ്കാരം2019 മീശ എന്ന നോവലിന് ലഭിച്ചിരുന്നു.

2020ലെ ജെസിബി സാഹിത്യ പുരസ്കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ MOUSTACH നു ലഭിച്ചു. 25 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക..

 കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരം, ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം, വി പി ശിവകുമാർ സ്മാരക കേളി അവാർഡ് എന്നിവയ്ക്കും അർഹനായിട്ടുണ്ട്.

 ആദം എന്ന ചെറു കഥാ സമാഹാരത്തിനെ ആസ്പദമാക്കിയാണ് ഏദൻ എന്ന ചലച്ചിത്രം 2018 നിർമ്മിക്കപ്പെട്ടത്, മാവോയിസ്റ്റ് എന്ന ചെറുകഥയിൽനിന്നുമാണ്   ജെല്ലിക്കെട്ട് എന്ന സിനിമയും നിർമ്മിച്ചതു .

 

]]>
Sat, 08 Oct 2022 16:52:52 +0300 jose
കണ്ണീരണിഞ്ഞു തുരുത്തിക്കര https://kuwaitmalayali.online/34 https://kuwaitmalayali.online/34

ക്രിസ്‌വിൻ നു തുരുത്തിക്കരയുടെ  കണ്ണീർ പ്രണാമം 

തുരുത്തിക്കര തോമസ് മേരി ദമ്പതികൾക്ക്  പന്ത്രണ്ടു വര്ഷങ്ങള്ക്കു  ശേഷം  പിറന്ന ഏക മകന് അന്ത്യ യാത്ര നൽകി .പതിനഞ്ചു വര്ഷം നീണ്ട സന്തോഷം ഇന്നലെ രാത്രിയിൽ വടക്കാഞ്ചരിക്കു സമീപം നടന്ന ബസ് അപകടത്തിൽ അവസാനിച്ചു 

ആഹ്‌ളാദത്തോടെ മക്കളെ യാത്രയാക്കി മടങ്ങുമ്പോൾ  3  ദിവസം അവർ കൂടെയില്ലാത്തതിന്റെ വ്യഥ യുണ്ടായിരുന്നു എങ്കിലും അവർ മടങ്ങി വരുന്നതു മനസ്സിൽ കണ്ടു ഉറങ്ങാൻ കിടന്നവർ  ഇത് തങ്ങളുടെ  മക്കളുടെ  അന്ത്യ യാത്ര ആകുമെന്ന് കരുതിയിരുന്നില്ല . അപകടത്തിൽ ഒൻപതുപേർ മരിച്ചിരുന്നു 

]]>
Thu, 06 Oct 2022 18:08:17 +0300 jose
കിട്ടാതിരുന്ന കിട്ടിയ കണ്മണി കാ ണാമറയത്തു പോയി https://kuwaitmalayali.online/31 https://kuwaitmalayali.online/31 സ്വന്തം ലേഖകൻ 

പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷം തുരുത്തിക്കരയിൽ തോമസിനും ,മേരിക്കും പിറന്ന ഏക മകനെ  സന്തോഷത്തോടു യാത്ര അയച്ചതിൻ്റെ നടുക്കത്തിൽ നിന്നും ക്രിസ്വിന്റ   മാതാപിതാക്കളും ബന്ധുക്കളും  ഇനിയും മോചിതരായിട്ടില്ല . 

മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇന്നലെ വൈകുന്നേരമാണ്   ഊട്ടിയിലേക്ക് ടൂർ പോകാൻ   ക്രിസവിന്റ  സന്തോഷത്തോടുകൂടി ബസ്സിൽ  കയറ്റി പോയത്  ,എന്നാൽ  മണിക്കുറുകൾ കഴിയുംമുമ്പ് ആ ദുരന്ത വാർത്ത അവരെ തേടി വന്നു .

വടക്കാഞ്ചേരി  എത്തിയപ്പോഴായിരുന്നു  മറ്റു അഞ്ചു കുരുന്നുകൾക്കൊപ്പം ക്രിസ്‌വിനെയും മരണം തട്ടിയെടുത്തതു . ഒന്നും സംഭവിക്കരുതേ എന്ന പ്രാര്ഥനയായിരുന്ന . ക്രിസ്‌വിന്റ മരിച്ചിട്ടില്ലന്ന വാർത്ത ഇടക്ക് കേട്ടെങ്കിലും പിന്നീട് അത് ശരിയല്ലെന്നു വിശ്വസിക്കേണ്ടി വന്നു . സ്കൂൾ കുട്ടികൾ സഞ്ചരിച്ച ASURA ബസ്  അമിതവേഗത്തിൽ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ksrtc ബസിനു പുറകിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം .അപകടത്തിൽ മുന്ന്ഒ ksrtc യാത്രക്കാർ ഉൾപ്പടെ ഒൻപതു പേര് മരിച്ചു  

]]>
Thu, 06 Oct 2022 14:05:27 +0300 jose
വിടരും മുമ്പേ കൊഴിഞ്ഞ പൂക്കൾ https://kuwaitmalayali.online/30 https://kuwaitmalayali.online/30

]]>
Thu, 06 Oct 2022 12:30:28 +0300 jose
തൊണ്ടി മലയിൽ മിനി ബസ് മറിഞ്ഞു 14 പേർക്ക് പരിക്ക് https://kuwaitmalayali.online/29 https://kuwaitmalayali.online/29 സ്വന്തം ലേഖകൻ 

ഇടുക്കി പൂപ്പാറ തൊണ്ടിമലയിൽ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ 14 പേർക്ക് പരിക്ക്. തൊണ്ടിമലയിൽ വളവിന് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പറയുന്നു. പരിക്കേറ്റവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു കോയമ്പത്തൂരിൽ നിന്നും വന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ രാജകുമാരി ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

]]>
Thu, 06 Oct 2022 10:48:20 +0300 jose
വടക്കാഞ്ചേരി ബസപകടം മരണം 9 ആയി , https://kuwaitmalayali.online/28 https://kuwaitmalayali.online/28

മരിച്ചവരിൽ അഞ്ചു വിദ്യാർഥികൾ ,ഒരു അദ്ധ്യാപകൻ ,മൂന്നു ksrtc യാത്രക്കാർ .

അമിതവേഗം അപകടത്തിൻ്റെ ആഴം വർധിക്കാൻ കാരണം.

മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചു  9 പേർ മരിച്ചു. ഒരു അധ്യാപകനും  അഞ്ചു വിദ്യാർത്ഥികളും മൂന്നു കെഎസ്ആർടിസി ബസ് യാത്രക്കാരും ആണ് മരണപ്പെട്ടത്.. ബസ്സിലെ  ഡ്രൈവർ ജോമോൻ വ്യാജപേരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം ഒളിവിൽ പോയതായി പോലീസ് വൃത്തങ്ങൾ പറയുന്നു . ബസ്സിൽ 41 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും ആണ് ഉണ്ടായിരുന്നത്. അമിതവേഗത്തിൽ കാർറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുൻപിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസ്ന്റെ പുറകുവശത്തു ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് പ ചതുപ്പിലേക്ക് മറിയുകയായിരുന്നു . കെഎസ്ആർടിസി ബസ് യാത്രക്കാരൻ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.60 ഓളം പേർക്കാണ് പരിക്ക് പറ്റിയത് 38 പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി 35 പേരെ പ്രഥമിക ചികിത്സക്ക്ശേ ഷം വിട്ടയച്ചു. 3 പേർ ചികിത്സയിൽ തുടർന്നു.മൂന്നു കുട്ടികൾ ബിസിനടിയിൽ പെട്ടുപോയിരുന്നു എന്ന്   രക്ഷപ്രവർത്തകർ പറഞ്ഞു. എൽന. ജോസ് 15, ക്രിസ്റ്റർ ബോൺ തോമസ് 15, ദിവ്യ രാജേഷ് 15, ഇമ്മാനുവേൽ സിഎസ് 17, അഞ്ജന അജി 17, അധ്യാപകനായ വിഷ്ണു പി കെ 33, കെഎസ്ആർടിസി യാത്രക്കാരായ ദീപു 25,അനൂപ് 24, രോഹിത് 24,എന്നിവരാണ് മരണമടഞ്ഞവർ. പരിക്കേറ്റവരിൽ അമേയ അനന്യ അനീജ അമൃത അരുൺകുമാർ അഭിഷേക് അൽബി ആദിത്യൻ ആൽബിൻ ആബെൻ ആശ കോളിംൻ കുരുവിള, ടിന്റു ജോസഫ്, ശ്രദ്ധ തനുശ്രീ ഹെൻ ജോസഫ്, ജമീമ, ബ്ലസൻ എൽബിൻ എലിസബത്ത് എൽസബ, ശ്രീരാജ്, നേഹ  ഫിലിപ്പ് പോൾ, സോൾ ബാബു പ്രണവ് k ദാസ്, ജസ്റ്റിൻ, ജെയിൻ, ജീവൻ തോമസ് സ്റ്റാൻഡിൽ സാബു, ഏൽറോ ഹരികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു

]]>
Thu, 06 Oct 2022 10:29:50 +0300 jose
തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ചികിൽസയിൽ കഴിഞ്ഞുവന്ന വ്യാപാരി മരിച്ചു. https://kuwaitmalayali.online/25 https://kuwaitmalayali.online/25 അശോക് കുമാർ:

ഇലവുംതിട്ട,: തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിൽ കഴിഞ്ഞുവന്ന വ്യാപാരി മരിച്ചു.കുറിയാനിപ്പള്ളി വെട്ടത്തേത്ത് കിഴക്കേതിൽ വി.കെ.രാജു(61)ആണ് മരിച്ചത്.ഇലവുംതിട്ട ജംഗ്ഷനിലെ വ്യാപാരിയായിരുന്നു.കടയടച്ച് വീട്ടിലേക്ക് മടങ്ങവെ  കണ്ടൻകാളി മുക്കിലെ മുക്കവലയിൽ വച്ചാണ് നായ കുറുകെ ചാടി അപകടം ഉണ്ടാത്.ഗുരുതര പരുക്ക് പറ്റിയ രാജു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിലേറയായി ചികിൽസയിലായിരുന്നു.സംസ്ക്കാരം നടത്തി.ഭാര്യയും രണ്ട് മക്കളുമുണ്ട്.

]]>
Wed, 05 Oct 2022 19:12:39 +0300 jose
ഇടുക്കിയെ കിടുക്കിയ കടുവയെ കുടുക്കി https://kuwaitmalayali.online/24 https://kuwaitmalayali.online/24 സ്വന്തം ലേഖകൻ :

ഏതാനും ചില ആഴ്ചകളായി ഇടുക്കി രാജമലയ നൈമക്കാട്ടിൽ  ഭീതി പടർത്തിയ കടുവയെ നാട്ടുകാരും വനം വകുപ്പും ചേർന്ന് പിടികൂടി. കർഷകരുടെ പത്തോളം പശുക്കളെയാണ്  ഏതാനും ദിവസത്തിനുള്ളിൽ  കടുവ  ആക്രമിച്ചു കൊന്നത്  . വനവും വകുപ്പിന്റെ  നിഷ്ക്രിയതക്കെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ വിവിധ രാഷ്ട്രീയ പാർട്ടിയുടെ സഹായത്തോടുകൂടി റോഡ് ഉപരോധം നടത്തിയിരുന്നു. കടുവയെ ഉടൻ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പു നൽകിയ ശേഷമാണ് സമരക്കാർ പിരിഞ്ഞു  പോയത്.

 ഇന്നലെ രാത്രി എട്ടു മണിയോടെ ഇരതേടി വീണ്ടും കാലിത്തൊഴുത്തിനു സമീപം എത്തിയ ആൺ കടുവ  മുൻകൂട്ടി വനംവകുപ്പ് അധികൃതർ  സ്ഥാപിച്ച കെണിയിലാണ്  കുടുങ്ങിയത് .  രാത്രിയിൽ  തന്നെ കടുവയെ വനംവകുപ്പു  കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് കടുവയെ ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിക്കു  കൈമാറേണ്ടതുണ്ട്  .  അഥോറിറ്റിയുടെ  മാനദണ്ഡം പാലിച്ചുകൊണ്ടാകും  കടുവയെ പിന്നീട് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുക . എന്നാൽ കടുവയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമല്ല ,ഇടതുകണ്ണിനു തിമിരവും ഉള്ളതിനാൽ പുനരധിവാസം വൈകും.

 ഒരു കടുവയെ പിടികൂടിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക വിട്ടു മാറിയിട്ടില്ല. ഒരേദിവസം 5 പശുക്കളെ കടിച്ചുകൊന്നതിനാൽ ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടാകുമെന്ന് നാട്ടുകാർ സംശയിക്കുന്നു. വീണ്ടും കൂടു കൂടുതൽ സ്ഥാപിക്കുമെന്നും ജനങ്ങൾ ജാഗരൂകരായിരിക്കണം എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .

]]>
Wed, 05 Oct 2022 17:06:00 +0300 jose
കരിമ്പനകുളത്ത് കാറപകടത്തിൽ ദമ്പതികൾ മരണപ്പെട്ടു https://kuwaitmalayali.online/22 https://kuwaitmalayali.online/22 ഇന്ന് പൊന്തൻപുഴ  കരിമ്പനക്കളത്ത് എസ്റ്റേൺ ഹൈവേയിൽ  സംഭവിച്ച അപകടത്തിൽ യാത്രക്കാരായ ദമ്പതികൾ മരണമരണപെട്ടു. മണിമല സ്വദേശികളായ തങ്കച്ചൻ ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ചിറ്റാർ സ്വദേശിയുടെത്  വാഹനം. അമിത വേഗതയാണ്. അപകടകാരണമെന്നു പ്രദേശവാസികൾ പറഞ്ഞു.  ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഏതാണ്ട് പൂർണമായും തകർന്നു ഇടതുവശത്തുള്ള വീൽ അസംബ്ലി പൂർണ്ണമായും  തെറിച്ചുപോയി. 

  പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും 

]]>
Tue, 04 Oct 2022 21:01:40 +0300 jose
മുതിർന്ന നേതാക്കൾക്കെതിരെ തുറന്നടിച്ചു ശശിതരൂർ https://kuwaitmalayali.online/21 https://kuwaitmalayali.online/21

ചിറ്റാർ ജോസ് :

മുതിർന്ന കോൺഗ്രസ് നേതാക്കളിൽ തന്നോട് അതൃപ്തി ഉള്ളകാര്യം  അറിയാം 

ഭാരതത്തിലെ ജനങ്ങൾ തന്നോടു കൂടെ ഉള്ളതാണ് ആശ്വാസം.- ശശി തരൂർ

  മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ  കെപിസിസി ആസ്ഥാനത്ത്  എത്തിച്ചേർന്നു കെപിസിസി ഓഫീസിലേക്ക് കയറും മുമ്പ്  അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

കഴിഞ്ഞ 10 വർഷമായി രാഹുൽ ഗാന്ധി തന്നോട് തിരഞ്ഞെടുപ്പിനെകുറിച്ച് സംസാരിക്കു ന്നുണ്ടായിരുന്നു.പാർട്ടിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷങ്ങളായി, അതുകൊണ്ട് തന്നെ പാർട്ടിക്കുള്ളിൽ ജനാധിപത്യം ഉണ്ടാകേണ്ടത് ആവശ്യമാണ്ന്നു കരുതുന്നു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഇല്ല   എന്നാൽ എങ്ങനെ പാർട്ടിയെ ശക്തിപ്പെടുത്തണം എന്നതിൽ ചില ആശയ വ്യത്യാസം ഉണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ബിജെപിക്കെതിരെ പൊരുതാൻ തക്ക രീതിയിൽ പാർട്ടിയെ ശക്തിപ്പെടുത്തി കൊണ്ടുപോകുവാൻ ആണ് എല്ലാവരും ശ്രമിക്കുന്നതു. 2014ലും 2019 ലും പ്രവർത്തിച്ചതിനേക്കാൾ കൂടുതൽ കാര്യക്ഷമമാായി  പ്രവർത്തിക്കണം. അതിന് പഴയ രീതിയിൽ പ്രവർത്തിച്ചാൽ പോരാ ഒരു മാറ്റം ആവശ്യമാണ്   രാഹുൽ ഗാന്ധിയുടെ ഭാരത ജോഡോ യാത്ര ജനങ്ങളുടെ ഇടയിൽ ഒരു ചലനം ഉണ്ടാക്കിയിട്ടുണ്ട് അതിന്റെെ പ്രതിഫലനം  2024 ഉണ്ടാകണം. പഴയ രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ പാർട്ടിയുടെ  ഭാവിയിൽ തനിക്ക് ആശങ്കയുണ്ട് . അതു വരാതിരിക്കാനാണ് താൻ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അധ്യക്ഷൻറെ  വാക്കുകൾ വിശ്വാസത്തിൽ എടുക്കാത്തവർ പാർട്ടിക്കുള്ളിൽ എന്തു വിശ്വാസത്തിലാണ്  പ്രവർത്തിക്കുന്നതെന്ന് അവർ തന്നെ മനസ്സിലാക്കേണ്ടതാണ്. പാർട്ടിയിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല എല്ലാവരുടെയും വോട്ടിന്  തുല്യ വിലയാണുള്ളത്. 

പാർട്ടിയിലെ  മുതിർന്ന ചില നേതാക്കൾക്ക് ന്നോട് അതൃപ്തി ഉണ്ടെന്നകാര്യം  അറിയാമെന്നു  ശശി തരൂർ തുറന്നടിച്ചു.  കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് വർക്കിംഗ് കമ്മറ്റി ആണ് . ഒന്നും  എൻ്റെ തീരുമാനങ്ങൾ അല്ല     . ചിലർ തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയതായും അറിയാം.   എനിക്ക് ജനങ്ങളോട് പറയാനുള്ളതച്ചടിച്ച മാനിഫെസ്റ്റോ വിവിധ ഭാഷകളിൽ രണ്ടു ദിവസത്തിനുള്ളിൽ  വിതരണം ചെയ്യും. ആരു ജയിച്ചാലും അത്   പാർട്ടിയുടെ ജയം ആയിരിക്കും. ഒറ്റകെട്ടായി മുൻപോട്ടു പോകാൻ തന്നെയാണ് തീരുമാനം .

ഭാരതം മുഴുവൻ തൻറെ കൂടെ ഉണ്ടന്നും അതുകൊണ്ട് വിജയിക്കുമെന്ന പരിപൂർണ്ണ ആത്മവിശ്വാസം ഉള്ളതായും  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

]]>
Tue, 04 Oct 2022 19:56:56 +0300 jose
കൊച്ചി മെട്രോ ഗ്രാഫിറ്റി : റെയിൽ ഗൂൾസിന്റെ നാലു ഇറ്റാലിക്കാരെ പിടികൂടി https://kuwaitmalayali.online/17 https://kuwaitmalayali.online/17 കൊച്ചി മെട്രോ യാർഡിൽ സമാന സംഭവം .

അമേരിക്ക ,യൂറോപ്പ് എന്നിവിടങ്ങളിൽ  പ്രവണത വ്യാപകം .

    വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ  അവിടെയുള്ള ട്രെയിനുകളിൽ ഗ്രാഫിറ്റി ചെയ്യുന്ന നാലു ഇറ്റാലിയൻ പൗരന്മാരെ അഹ്മദാബാദ് ഡിറ്റക്ഷൻ  ക്രൈം ബ്രാഞ്ചു പിടികൂടി . കഴിഞ്ഞ മെയ് മാസത്തിൽ ആലുവ മുട്ടം യാർഡിൽ പാർക്ക് ചെയ്തിരുന്ന മെട്രോ ട്രെയിനിലും സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിരുന്നു.കൊച്ചിയുടെ മുഴുവൻ മെട്രോ ട്രെയിനുകളും പാർക്ക് ചെയ്യുന്ന അതീവ സുരക്ഷയുള്ള മുട്ടം യാർഡിൽ ഇത്തരക്കാർ  എങ്ങനെ കയറിപറ്റി എന്നതു  സുരക്ഷാ ഏജൻസിയിൽ  വലിയ ആശങ്കക്ക് ഇടയാക്കിയിരുന്നു.  ഇ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ ഇതുവരെ കേരളാപോലീസിനു കഴിഞ്ഞിരുന്നില്ല .

ജയ്‌പൂർ ,മുംബൈ ,ഡൽഹി എന്നിവിടങ്ങളിൽ സമാന സംഭവങ്ങൾ ആവർത്തിച്ചതും  പോലീസിൽ ചെറിയ തോതിൽ ആശങ്ക ഉളവാക്കിയിരുന്നു. 

     വെള്ളിയാഴ്ച പുലർച്ചെ  ഗോമതിപുരത്തുള്ള അപ്പാരൽ പാർക്ക് മെട്രോ സ്റ്റേഷനിൽ വെച്ചായിരുന്നു  അറസ്റ്റിനാസ്പദമായ സംഭവം നടന്നത് . അന്നേ ദിവസം തന്നെ  അഹമ്മദാബാദിൽ  ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോയുടെ ഒന്നാം ഘട്ടം  ഉത്ഘാടനം ചെയ്‌യുതിരുന്നു . CC TV ദൃശ്യങ്ങൾ പരിശോധിച്ചത്തിൽ നിന്നും  സംശയം തോന്നിയതിൽ  അഹമദാബാദ്‌  ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എല്ലിസ്സ് ബ്രിഡ്ജ് പ്രവിശ്യയിൽ VS ആശുപത്രിക്കു സമീപത്തുനിന്നും ക്രൈം ബ്രാഞ്ച് പോലീസ് ഇൻസ്‌പെക്ടറായ      H M വ്യാസ്  പ്രതികളെ പിടികൂടിയത് .  Starinieri danileli 21,Cudin gianluka 24,Capiccipaolo27,Baldo Sacha 29 എന്നിവരാണ് അറസ്റ്റിലായവർ , ഇവർക്കെതിരെ IPC 427 ,447 ,34 ,3 (1 )എന്നീ വകുപ്പുകൾ ചുമത്തി FIR തയ്യാർ ച്യ്തതായി പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചതായി പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഏകദേശം അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട് , കൂടുതൽ അന്വേഷണത്തിനായി ഇവർ ഉപയോഗിച്ച എറോട്ടിക്  പെയിന്റ് ബോട്ടിലുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .

ഇവർ നാലുപേർക്കും ടൂറിസ്റ്റ് വിസയാണ് ഉള്ളതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു . റെയിൽ ഗൂൾസ് എന്നറിയപ്പെടുന്ന ഇവർ  മുൻ പരിചയം ഇല്ലാത്ത ഇടങ്ങളിൽ പോലും അനായാസം  കടന്നുകയറി  കംപാർട്‌മെന്റുകളിൽ ഗ്രാഫിറ്റി ചെയ്ത ശേഷം പിന്നീട് ആർക്കും സംശയം തോന്നാത്തരീതിയിൽ സ്ഥലം വിടുകയാണ് പതിവ്.

കൂടുതൽ വിവരങ്ങൾ പോലീസ് അന്വഷിച്ചു വരികയാണ് .

]]>
Tue, 04 Oct 2022 14:32:03 +0300 jose
രാജമലയിൽ വീണ്ടും കടുവ ആക്രമണം https://kuwaitmalayali.online/14 https://kuwaitmalayali.online/14 ചിറ്റാർ ജോസ് :

ഇടുക്കി രാജമല നൈമക്കാടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കടുവയുടെ ആക്രമണത്തിൽ ഒരു പശുക്കിടാവ് ഉൾപ്പെടെ അഞ്ചു പശുക്കൾ കൂടി ചത്തു. ഇതോടെ കടുവ കൊന്ന പശുക്കളുടെ എണ്ണം പത്തായി.ഏതാനും ദിവസങ്ങൾക്ക് മുൻപ്   അഞ്ചു പശുക്കളെകൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു  . നിരന്തരമുള്ള  കടുവയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ രോഷാകുലരായി വനം വകുപ്പിനെതിരെ ഇരവികുളത്തു റോഡ് ഉരോധിച്ചു. കടുവ കൊന്ന പശുക്കളുടെ ജഡവുമായി ആയിരുന്നു ഉപരോധം നടത്തിയത്. എത്രയും വേഗം തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും മുടങ്ങിക്കിടക്കുന്ന നഷ്ടപരിഹാവും ഉടൻ നൽകണമെന്നും, കടുവയെ പിടിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജീവന് തന്നെ കടുവ ഭീഷണിആയിരിക്കുന്നു സാഹചര്യത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെടും വരെ കാത്തിരിക്കരുതെന്നും സമരക്കാർ ആവശ്യപ്പെട്ടു.നാട്ടുകാർക്ക് പിന്തുണയായി വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തുണ്ട്. സമര ഭാഗത്തേക്ക് വന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു.

 കടുവയെ പിടിക്കാൻ  കൂടുകൾ  ഉടൻ സ്ഥാപിക്കുമെന്നും നിരീക്ഷണത്തിനായി കൂടുതൽ ക്യാമറകൾ സ്ഥാപിക്കാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.

]]>
Mon, 03 Oct 2022 10:44:12 +0300 jose
അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിലുള്ള ആശുപത്രിയിൽ അന്തരിച്ചു . https://kuwaitmalayali.online/13 https://kuwaitmalayali.online/13 ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളാൽ ഭാരപെട്ടിരുന്ന അദ്ദേഹ ത്തിന് ശനിയാഴ്ച രാത്രി കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻതന്നെ ദുബൈയിലുള്ള ആശുപത്രിയിൽ പ്രവേശി പ്പിക്കുകയും  തുടർന്ന് ഞായറാഴ്ച രാത്രിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. അന്ത്യകർമ്മങ്ങൾ 3/10/2022 തിങ്കളാഴ്ച ദുബൈയിൽ നടത്തും.

ഭാര്യ ഇന്ദിരാ രാമചന്ദ്രൻ, മകൾ ഡോക്ടർ മഞ്ജു രാമചന്ദ്രൻ 

 

]]>
Sun, 02 Oct 2022 23:56:48 +0300 jose
കോടിയേരി എനിക്ക് സഹോദര തുല്യനല്ല ,സഹോദരൻ തന്നെ :&മുഖ്യമന്ത്രി https://kuwaitmalayali.online/12 https://kuwaitmalayali.online/12 Sun, 02 Oct 2022 23:23:12 +0300 jose വിതുമ്പുന്ന തലശ്ശേരി https://kuwaitmalayali.online/11 https://kuwaitmalayali.online/11  ചിറ്റാർ ജോസ് 

കണ്ണൂർ കണ്ണീർ കടലായി 

EKനായനാർക്കു  ശേഷം കേരളം കണ്ട ദുഃഖ സാഗരം ,

സഖാവ് കോടിയേരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ അർദ്ധരാത്രിയിലും തലശ്ശേരി ടൌൺ ഹാളിലേക്ക് ജനസാഗരം ഇരമ്പിയെത്തിക്കൊണ്ടിരിക്കുന്നു ,

കണ്ണൂർ വിമാനത്താവളം മുതൽ ഒഴുകിയെത്തിയ ജന സമുദ്രം തലശേരിയിൽ അർദ്ധരാത്രിയിലും തുടരുന്നു ,തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക്കാണുവാനും അഭിവാദ്യം അർപ്പിക്കുവാനുമായി കിലോമീറ്ററോളം ജനങ്ങൾ കാത്തു നിൽക്കുന്ന കാഴ്ച്ചയാണ് ഉള്ളത്  . ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ജനഹൃദയങ്ങളിലേക്കു എത്രത്തോളം കോടിയേരി സ്ഥാനം നേടിയിരിക്കുന്നു എന്നത് വർണ്ണനാതീതമാണ് .

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു മണിക്കൂറോളമായി രാത്രി വൈകിയും മൃതദേഹത്തിനരികിൽ തന്നെ തുടരുന്നുണ്ടു  .

കൂത്തുപറമ്പ് ജീവിക്കുന്ന രക്തസാക്ഷിയായ  സ.പുഷ്പൻ എത്തി അന്ത്യോപചാരം അർപ്പിച്ചു മടങ്ങി .

വിവിധ രാഷ്ട്രീയ ,മത ,സാംസ്‌കാരിക നേതാക്കളും സാധാരണ തൊഴിലാളികളും എന്ന് വേണ്ട സമൂഹത്തിൻറെ നാനാതുറകളിലുള്ളവർ ഒഴുകിയെത്തുന്ന വികാര നിർഭരമായ ഒരു അപൂർവ കാഴ്ചക്ക് തലശ്ശേരി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു , തെക്കൻ കേരളത്തിൽ നിന്നുള്ള  ജനപ്രവാഹം തുടരുകയാണ് ട്രെയിനിലും ബസുകളിലും ശക്തമായ തിരക്കു അനുഭവപ്പെടുന്നുണ്ട് ,

കിലോമീറ്ററുകളോളം നീളുന്ന കാത്തുനിൽപ്  ഉണ്ടങ്കിലും എത്തുന്ന എല്ലാവര്ക്കും അന്ത്യോപചാരം അർപ്പിക്കാൻ അവസരംഒരുക്കുമെന്ന്  പാർട്ടി വൃത്തങ്ങൾ അറിയിച്ചു .

ടൌൺ ഹാളിൽ നിന്നും സ്വ വസതിയിലേക്ക് ആയിരിക്കും കൊണ്ടുപോവുക , ഉച്ചകഴിഞ്ഞു മൂന്നു മണിയോട് പയ്യാമ്പലത്തു അന്ത്യ വിശ്രമം ഒരുക്കും .

]]>
Sun, 02 Oct 2022 23:14:12 +0300 jose
സഖാവ് കോടിയേരി ബാലകൃഷ്ണനു അന്ത്യോപചാരം അർപ്പിക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസമുദ്രം. https://kuwaitmalayali.online/9 https://kuwaitmalayali.online/9 സഖാവ് കോടിയേരി ബാലകൃഷ്ണനു അന്ത്യോപചാരം അർപ്പിക്കാൻ കക്ഷി രാഷ്ട്രീയത്തിന്  അതീതമായി ജനസമുദ്രം.    സഖാവ് EK നായനർക്കു ശേഷം കേരളം കണ്ട വലിയ  അന്ത്യോപചാരം .

]]>
Sun, 02 Oct 2022 15:31:13 +0300 jose
സ.കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അർപ്പിക്കാൻ വൻ ജനസമുദ്രം https://kuwaitmalayali.online/7 https://kuwaitmalayali.online/7

  ചിറ്റാർ ജോസ് 

മുഖ്യമന്ത്രി തലശേരി ടൌൺ ഹാളിൽ എത്തി ചേർന്നു,  

13 ഇടത്തു പൊതു ദർശനം ഉണ്ടാകും,

സംസ്കാരം നാളെ മൂന്ന് മണിക്ക്  പയ്യമ്പടത്തു നടക്കും.

കേരളത്തിലെ സി.പി.ഐ (എം) നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ (69)2022 ഒക്ടോബർ 1 തീയതി രാത്രി തമിഴ്നാട്ടിലെ ചെന്നൈയിൽ  വച്ചു നിര്യാതനായി,  പൊളിറ്റ് ബ്യൂറോ അംഗവും കൂടിയായ കോടിയേരി ബാലകൃഷ്ണൻ. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാ യിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐ (എം)ന്റെ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേ ളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സിപിഐ (എം)ന്റെ സംസ്ഥാന സെക്രട്ടറിയായി.            2018 ഫെബ്രുവരി 26ന്  സിപിഐ (എം)ന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാന സമ്മേളനത്തിൽ   സിപിഐ (എം)ന്റെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.. 

  കോടിയേരിയിലെ ജൂനിയർ ബേസിൿ സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നു സ്കൂൾ വിദ്യാഭ്യാസവും  , മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസവും    തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.ഏ.  ബിരുദപഠനവും  പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ്   കെ.എസ്.എഫിന്റെ  യൂണിറ്റ് സ്കൂളിൽ ആരംഭിക്കു ന്നതും അതിന്റെ സെക്രട്ടറിയാകുന്നതും 

1971ൽ തലശ്ശേരി കലാപം നടക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണൻ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങൾ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാ നുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ പങ്കാളിയായി 

അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോ ളം മിസ (MISA) തടവുകാരനായി  ജയിൽശിക്ഷ അനുഭവിച്ചു .

1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി.

 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സിപിഐ(എം)ന്റെ സംസ്ഥാനസമ്മേളനത്തിൽ  പാർടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു .1990 -1995 വരെ സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി   പ്രവർത്തിച്ചിരുന്നു .

1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയായി തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഐ(എം) പാർട്ടി കോൺഗ്രസിൽ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു. 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർട്ടി കോൺഗ്രസിലാണ് അദ്ദേഹം സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായി നിയമിതനായതു . 2015ലും 2018 ലും  കോടിയേരി ബാലകൃഷ്ണനെ സിപിഐ(എം) ന്റെ കേരളസംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു.  

  തലശ്ശേരിയ്ക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പും  നാരായണി യമ്മയുമായിരുന്നു മാതാപിതാക്കൾ .   1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണന്റെ ജനനം . സിപിഐ(എം) നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും ആയ എസ്. ആർ. വിനോദിനിയാണ് ഭാര്യ. 

മക്കൾ ബിനോയ്(കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ 1998 മുതൽ), ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സി.പി.ഐ.എം. സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ദീർഘ നാളായി  കാൻസർരോഗ ചികിത്സയിലായിരുന്ന  അദ്ദേഹം 2022 ഒക്ടോബർ 1 ന് ചെന്നൈയിലെ (തമിഴ്നാട്) അപ്പോളോ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

സഖാവ് കോടിയേരിയുടെ ഭൗതിക ശരീരം നാളെ (3 -10 -2022 ) രാവിലെ 10 മണിയോട് അഴീക്കോട് പൊതുദര്ശനത്തിന് ശേഷം വൈകുന്നേരം 3 മണിയോടെ EK നായനാർ ഉൾപ്പടെയുള്ള നേതാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യമ്പടത്തുള്ള  ശ്മശാനത്തിൽ  ഔദ്യോഗിക ബഹുമതികളോട് കുടി സംസ്കരിക്കും .

]]>
Sun, 02 Oct 2022 11:15:03 +0300 jose
സ്ക്കൂട്ടറിൽ കാറിച്ച് വനിതാ പോലീസ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ https://kuwaitmalayali.online/4 https://kuwaitmalayali.online/4 പത്തനംതിട്ട, : കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വനിതാ പോലീസുകാരി മരിച്ച  സംഭവത്തിൽ കാർ ഓടിച്ചയാളെ   ഇലവുംതിട്ട  പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ കളമാലിൽ വീട്ടിൽ കെ. എം. വർഗീസ് (67) ആണ് അറസ്റ്റിലായത്. പത്തനംതിട്ട വനിതാ പോലീസ്  സ്റ്റേഷനിലെ  സി.പി.ഒ. കുളനട തണങ്ങാട്ടിൽ സിൻസി പി. അസീസ്(35) ആണ്  രണ്ട് മാസം മുൻപ് മെഴുവേലി കുറിയാനിപള്ളിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സിൻസി സഞ്ചരിച്ച  സ്ക്കൂട്ടറിൽ അമിത വേഗതയിലെത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിൻസിയെ  കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു. അപകടത്തെ തുടർന്ന് വർഗീസ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി  ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച ഇയാൾ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ  നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. വർഗീസിനെ  റിമാന്റ് ചെയ്തു.

]]>
Sun, 02 Oct 2022 08:07:09 +0300 jose
മൂലൂർ സ്മാരകത്തിൽ വിദ്യാരംഭവും, കുമാരനാശാന്റെ 150&ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബർ അഞ്ചിന് https://kuwaitmalayali.online/3 https://kuwaitmalayali.online/3 ലേഖകൻ :- അശോക് കുമാർ ഇലവുംതിട്ട

ഇലവുംതിട്ട - വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബർ അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരവകാശ കമ്മീഷണർ കെ.വി. സുധാകരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മുൻ എംഎൽഎയും മൂലൂർ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും.

ഒക്ടോബർ അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കെ.വി. സുധാകരൻ, അശോകൻ ചരുവിൽ, റവ. ഡോ. മാത്യു ഡാനിയേൽ, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രൻ അധ്യക്ഷത വഹിക്കും.

  

ഒക്ടോബർ ആറിന് രാവിലെ 10.30ന് ആശാൻ കവിതകളെ കുറിച്ചുള്ള ചർച്ച പരിപാടി സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമൻ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ഡോ. പ്രസന്ന രാജൻ, ഡോ.പി.റ്റി അനു തുടങ്ങിയവർ പ്രഭാഷണം നടത്തും. ഒക്ടോബർ ഏഴിന് രാവിലെ 10.30ന് ആശാൻ കവിതകളെ കുറിച്ചുള്ള ചർച്ച പരിപാടി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, പ്രൊഫ. മാലൂർ മുരളീധരൻ തുടങ്ങിയവർ പ്രഭാഷണം നടത്തും.

]]>
Sun, 02 Oct 2022 07:20:46 +0300 വെബ് ഡെസ്ക്