എഞ്ചിനീയറെൻന്മാർ ആശങ്കയിൽ.

Dec 5, 2022 - 13:38
Dec 5, 2022 - 14:03
 318
എഞ്ചിനീയറെൻന്മാർ ആശങ്കയിൽ.

കുവൈറ്റ്‌.പന്ത്രണ്ടായിരത്തോളം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റുകൾക്ക് കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയറിങ് അംഗീകാരം നൽകാതെ നിരസിച്ചു. ഇന്ത്യൻ നാഷണൽ ബോർഡ് ഓഫ് അക്രഡിഷൻ (NBA ) സ്ഥാപിക്കുന്നതിന് മുൻവർഷങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾക്കാണ് അംഗീകാരം ലഭിക്കാതെ പോയത്. ഇവർക്ക് കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയറിങ് നിന്നും എൻ ഒ സി നൽകാൻ സഹായിക്കണമെന്ന് ഇന്ത്യ ഗവൺമെന്റ്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2005 ൽ ആണ് ഇന്ത്യൻ നാഷണൽ ബോർഡ് ഓഫ് ആക്രഡിഷൻ നിലവിൽ വന്നത്.

 ഇന്ത്യൻ നാഷണൽ ബോർഡ് അക്രഡിഷന്റെ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ  പഠിച്ചവരോ ബോർഡ് സ്ഥാപിക്കുന്നതിന് മുൻപു പഠനം പൂർത്തിയാക്കിയതൊ ആയ ആയിരക്കണക്കിന് എൻജിനീയർമാർ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ ഇന്ത്യ ഗവൺമെന്റിനോട്  അടിയന്തിര ഇടപെടീൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 കുവൈറ്റിലെ എൻജിനീയർസ് ഫോറത്തിന്റെ കണക്കനുസരിച്ച്  എംബസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള പന്ത്രണ്ടായിരത്തോളം പേർക്ക് NOC ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട്.800 അപേക്ഷകൾ പൂർണമായും നിരസിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

 അപേക്ഷ നിരസിക്കപ്പെട്ടവരിൽ 20 വർഷമായി കുവൈറ്റിൽ എൻജിനീയറായി ജോലി ചെയ്തു വരുന്ന തൊഴിലാളിയും ഉൾപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷന്റെ കീഴിലുള്ള ഒരു എൻജിനീയറിങ് കോളേജിൽ നിന്നായിരുന്നു1993 ൽ അദ്ദേഹം വിരുദധാരിയായത്.

 റസിഡൻസി പെർമിറ്റ് ഉണ്ടെങ്കിലും സർട്ടിഫിക്കറ്റുകൾക്ക് Noc ലഭിക്കാത്തത് കാരണം ജോലി തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പലർക്കും  ജോലിയും താമസ അനുമതിയും  നഷ്ടപ്പെടുകയുണ്ടായി.അതിനുശേഷം ജോലിയിൽ കയറിയ ആയിരക്കണക്കിന് എഞ്ചിനീയർമാരുടെ അംഗീകാരം തടസ്സപ്പെട്ടതോടെ ഇവരുടെ ജീവിതം അനശ്വതത്വത്തിലേക്ക് വഴിമാറുന്ന സ്ഥിതി യിലേക്കാണ് കാര്യങ്ങൾ പോകുന്നത്

 ഈ അവസരം മുതലാക്കി പലരും വ്യാജ സർട്ടിഫിക്കറ്റുകളോ വ്യാജ രേഖകളോ ഉപയോഗിച്ച്  Noc നേടിയെടുത്തു ജോലിയിൽ തുടരാൻ ശ്രമിക്കുന്നുണ്ട്, ഇവരെ കണ്ടെത്തി ശിക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കാൻ രാജ്യത്തിന് അവകാശമുണ്ടെങ്കിലും യഥാർത്ഥ എൻജിനീയർമാരെ ആ രീതിയിൽ കാണേണ്ടതില്ലന്ന്  ഇന്ത്യൻ എഞ്ചിനീയർ ഒരു പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

 നിലവിൽ അക്രഡിഷൻ ലഭിചിട്ടില്ലാത്ത കോളേജുകളിൽ മുൻപ് പഠിച്ചവരോ, അക്രഡിഷൻ നിലവിൽ വരുന്നതിന്  മുമ്പ് പഠിച്ചവരോ ആയവരുടെ സർട്ടിഫിക്കറ്റുകൾക്ക് NOC ലഭിക്കുവാൻ വേണ്ട സഹായങ്ങൾ ഇന്ത്യ ഗവൺമെന്റ് അടിയന്തരമായി സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം  പതിനായിരകണക്കിന് എൻജിനീയർമാരുടെ ജീവിതമാകു അനശ്ചിതത്തിൽ ആകുക.

CJ.