ഷാജൻ എബ്രഹാമും കുടുംബവും കുവൈറ്റിൽ നിന്നും മടങ്ങുന്നു .

Oct 12, 2022 - 16:22
Oct 13, 2022 - 12:36
 1207
ഷാജൻ എബ്രഹാമും  കുടുംബവും  കുവൈറ്റിൽ നിന്നും മടങ്ങുന്നു .

 ഷാജൻ എബ്രഹാമും കുടുംബവും കുവൈറ്റിൽ നിന്ന് വിടവാങ്ങുന്നു .

കുവൈറ്റ്.  കുവൈറ്റ് മലയാളി  ഫേസ്ബുക്ക് വാട്സ്ആപ്പ്ഗ്രൂപ്പ് കുവൈറ്റ് മലയാളി ഓൺലൈൻ, അഡ്മിനും കുവൈറ്റ് മലയാളി യൂട്യൂബ് ചാനലിന്റെ നായകനും അവതാരകനുമായ ഷാജൻ എബ്രഹാമും കുടുംബവും ആണ് ഒക്ടോബർ പതിനാല് വെളുപ്പിനെ കുവൈറ്റിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നത് . 2017 ഏപ്രിൽ എട്ടാം തീയതിയാണ് സാജൻ എബ്രഹാം കുവൈറ്റിൽ എത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി യുണൈറ്റഡ് എൻജിനീയറിങ് സർവീസ് (UES) എന്ന കമ്പനിയിൽ ജോലിചെയ്തു  വരികയായിരുന്നു.

 കുവൈറ്റ് മലയാളി -ഒറ്റനോട്ടത്തിൽ 

 Facebook 

അഞ്ചു വർഷമായ കുവൈറ്റ് മലയാളി ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് 35k അംഗങ്ങളുണ്ട്. വളരെ അച്ചടക്കത്തോടും പരസ്പര ബഹുമാനത്തോടും കൂടി നിലനിന്നു  പോകുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് കുവൈറ്റ് മലയാളി. തൊഴിൽ ദായകർക്കും തൊഴിലന്വേഷകർക്ക് മറ്റു നിയമപരമായ സംശയങ്ങൾ  ഉള്ളവർക്കും ഏറെ ആശ്വാസകരമായ രീതിയിലാണ്  ഇ കൂട്ടായ്മ  നിലകൊണ്ടു വരുന്നത്. പരസ്പര വിദ്വേഷമോ, ഏതെങ്കിലും രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമായതോ ആയ  യാതൊരു പോസ്റ്റുകളും ഈ ഗ്രൂപ്പിൽ അനുവദിനീയമല്ല.

 വാട്സ്ആപ്പ് കൂട്ടായ്മയുടെ തുടക്കം.

 കോവിഡിന്റെ  തീവ്രതയിൽ അനേകായിരങ്ങൾക്കു ഉപജീവനമാർഗ്ഗം  നഷ്ടമായ സംഭവം  നമ്മൾക്ക് അറിയാമല്ലോ. കോവിഡ്  തീവ്രതയ്ക്ക് ശേഷം ജോലി നഷ്ടപ്പെട്ടു  സ്വദേശത്തേക്ക് മടങ്ങിയവർ ഇനി എന്തുചെയ്യണമെന്നറിയാതെ  ജീവിതത്തിനു മുൻപിൽ പകച്ചു നിൽക്കുന്ന ഒരു സാഹചര്യമുണ്ടായി.ഒരു visa സംഘടിപ്പിക്കുക എന്നത് വലിയ ചോദ്യ ചിഹ്നമായി.മാറി  മാറി വരുന്ന നിയമങ്ങൾ. കൃത്യതയില്ലാത്ത വ്യാജപ്രചരണങ്ങൾ ഇവയെല്ലാം വിദേശത്തേക്ക് മടങ്ങാൻ ഇരിക്കുന്ന പ്രവാസികൾക്ക് വിനയായി തീർന്നു. എല്ലാ സമയങ്ങളിലും ഫെയ്സ്ബുക്കിലൂടെ മറുപടി കൊടുക്കുന്നത് പ്രായോഗികം  അല്ലാതെ വന്നപ്പോഴാണ് വാട്ട്സാപ്പ് ഗ്രൂപ്പ്  എന്ന ചിന്ത ഉദിച്ചത്.

 മാറിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ഒരു മറുപടി സാധാരണക്കാർക്ക്  ലഭിക്കുക അസാധ്യമായ സമയത്താണ് 2021 ഏപ്രിൽ 25 ആം തീയതി കുവൈറ്റ് മലയാളി എന്ന വാട്സ്ആപ്പ് ഗ്രൂപ്പ്  തുടക്കം കുറിക്കുന്നത് .

 അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ആ ഗ്രൂപ്പിൽ ലഭിച്ചത് 2021 മെയ് 29 ആം തീയതി രണ്ടാമത്തെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുക  ഉണ്ടായി. 2021 ജൂലൈ 23 ആം തീയതി മൂന്നാമത്തെ ഗ്രൂപ്പ് തുടങ്ങുകയും  രണ്ടുദിവസം കൊണ്ട് പരമാവധി അംഗങ്ങൾ  ചേരുകയും ചെയ്തു . തുടർന്ന് 24ആം തീയതി നാലാമത്തെ ഗ്രൂപ്പും തുടങ്ങേണ്ടി വന്നു.

 തുടക്കത്തിൽ നാമമാത്രമായ പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കും എന്ന വാർത്ത പ്രവാസികൾക്ക് ഉണർവ് നൽകി. എന്നാൽ ഇന്ത്യ രാജ്യം അപ്പോഴുംRed കാറ്റഗറിയിൽ  പെടുത്തിയത്  വളരെ നിരാശയും ആശങ്കയുമുളവാക്കി.  പിന്നീട്  ട്രാൻസിറ്റ്   വഴി കുവൈറ്റിലേക്ക് വരാം എന്നൊരു അവസ്ഥയിലേക്ക് മാറിയിരുന്നു. അതാകട്ടെ വളരെ ചെലവ് കൂടിയതും ബുദ്ധിമുട്ടേറിയതും ആയിരുന്നു. പലരുടെയും വാക്കുകൾ വിശ്വസിച്ച് മറ്റു രാജ്യങ്ങളിൽ പോയി കുടുങ്ങിയവർ അനേകരായിരുന്നു. ഓഗസ്റ്റ് മാസം  ആറാം തീയതി അഞ്ചാമത്തെ ഗ്രൂപ്പും എട്ടാം തീയതി ആറാമത്തെ ഗ്രൂപ്പും  തുടങ്ങി. ഈ സമയങ്ങളിൽ ഇമ്മ്യൂൺ ആപ്പിൽ രജിസ്ട്രേഷനും മുസാഫിർ,സ്ലോനിക് തുടങ്ങിയവയൊക്കെ സാധാരണക്കാർക്ക് കീറാമുട്ടിയായി മാറിയ കാലഘട്ടമായിരുന്നു . അതോടൊപ്പം തന്നെ ദിനംപ്രതി മാറിവരുന്ന നിയമങ്ങളും സാധാരണക്കാരന് ഒരു വലിയ തലവേദനയായിരുന്നു. പ്രവാസികൾക്ക് ഏറെ തലവേദനയായിരുന്നു ഇമ്മ്യൂൺ ആപ്പ്ന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സ്തുത്യർഹമായ സേവനങ്ങൾ നൽകുവാൻ ഗ്രൂപ്പിനു കഴിഞ്ഞിട്ടുണ്ട്. വ്യാജ വിസകളും, വ്യാജ ഓഫർ ലെറ്റർ കളും തിരിച്ചറിഞ്ഞു പലരെയും  ചതിയിൽ നിന്നും  രക്ഷ പെടുത്തുവാൻ  കഴിഞ്ഞിട്ടുണ്ട്. സ്റ്റാമ്പിങ് ജോലികൾക്കായി ഏജന്റ് മാർ അമിതചാർജ് ഈടാക്കിയ സമയത്തും ഉചിതമായ മാർഗങ്ങൾ നിർദേശിക്കാൻ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. ഏജന്റ് മാരുടെ ചതിയിൽ പെട്ടവർക്കും വിസ തട്ടിപ്പിനിരയായവരുമായ  ചിലർക്കെങ്കിലും നാട്ടിലെത്തുവാൻ ആവശ്യമായ  ഉചിതമായ നിർദേശങ്ങൾ നൽകി സഹായിക്കുവാൻ  കഴിഞ്ഞിട്ടുണ്ട്.     രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു സമയത്തും ലഭിക്കുന്ന ആയിരക്കണക്കിന് മെസേജുകളിൽ ഒരെണ്ണംപോലും വിട്ടുപോകാതെ എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകുവാൻ ഈ ഗ്രൂപ്പിനു  കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കൊടുക്കുന്ന സന്ദേശത്തിൽ ഉള്ള വിശ്വാസ്യത നിലനിർത്തുന്ന കാര്യത്തിൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.

ഗ്രൂപ്പിലെ അഡ്മിന്മാർ മാത്രമല്ല കൃത്യമായും സത്യസന്ധമായ മറുപടി കൊടുക്കാൻ പ്രാപ്തരായുഉള്ള  ഏതൊരു വ്യക്തിയും ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു .

 വാട്സാപ്പ് വഴി പ്രചരിച്ചിരുന്ന വ്യാജ വാർത്തകൾളെ തെളിവുകളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ നിരത്തി ഖണ്ഡിക്കുവാൻ പലപ്പോഴും സാധിച്ചിട്ടുണ്ട്.

 ഗ്രൂപ്പിൽ ചേർന്നിട്ടുള്ള ഓരോ വ്യക്തികളും പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും സേവന  മനോഭാവത്തോടും  ഇന്നും നിലകൊള്ളുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. മലയാളികൾ മാത്രമല്ല അന്യസംസ്ഥാനത്തുള്ളവർ കൂടി ഈ ഗ്രൂപ്പിൽ ഉണ്ടെന്നുള്ളത് ഗ്രൂപ്പിന്റെ പ്രവർത്തന മികവിന് സാധൂകരിക്കുന്ന വസ്തുതയാണ്.

 കുവൈറ്റ് മലയാളി ട്രാവൽ ഗ്രൂപ്പ് 

 ഇമ്മ്യൂൺ ആപ്പ് രജിസ്ട്രേഷൻ അപ്രൂവൽ ലഭിച്ചശേഷം കുവൈറ്റിലേക്ക് വരുവാൻ തയ്യാറെടുക്കുന്നവർക്കായി  കുവൈറ്റ് മലയാളി ട്രാവൽ ഗ്രൂപ്പ് എന്ന ഏഴാമത്തെ ഗ്രൂപ്പ് തുടങ്ങി. ദിനംപ്രതി നിയമങ്ങൾ  മാറി വരുമ്പോൾ വിസാ കാലാവധി തീരുംമുമ്പ്  എങ്ങനെ കുവൈറ്റിലേക്ക് എത്താം   തുടങ്ങിയ ചോദ്യങ്ങൾക്ക്  നിർദ്ദേശങ്ങൾ  നൽകുവാൻ ഈ ഗ്രൂപ്പിലൂടെ സാധിച്ചിട്ടുണ്ട്.

കുവൈറ്റ് മലയാളി യൂട്യൂബ് ചാനൽ 

  തുടർന്ന് കുവൈറ്റ് മലയാളി യൂട്യൂബ് ചാനൽ തുടങ്ങുകയുണ്ടായി. കൃത്യമായതും സത്യസന്ധമായതുമായ കുവൈറ്റിലെ ഔദ്യോഗിക വാർത്തകൾ മലയാളത്തിൽ സുഹൃത്തുക്കളിലേക്ക്  എത്തിക്കുക  എന്ന ലക്ഷ്യമാണ് ഇതിനുള്ളത് .ഷാജൻ എബ്രഹാം ഇതിന്റെ അമരക്കാരനായ പ്രവർത്തിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ20.6k പേർ സബ്സ്ക്രൈബ്ർ ആയതു ചാനലിൽ ലഭിച്ച വൻ സ്വീകാര്യതയാണ്.

 കുവൈറ്റ് മലയാളി ഓൺലൈൻ 

 2022 ഒക്ടോബർ ഒന്നാം തീയതി നമ്മൾക്കു കുവൈറ്റ് മലയാളി ഡോട്ട്ഓൺലൈൻ ( kuwaitmalayali.online )മീഡിയ തുടങ്ങുവാൻ സാധിച്ചു. അഡ്മിൻ ആയി ഷാജൻ എബ്രഹാം , എഡിറ്റോറിയൽ വിഭാഗം ജോസ് മാത്യു (ചിറ്റാർ ജോസ് ) വാട്സ്ആപ്പ് ഗ്രൂപ്പ്  അഡ്മിൻ കൂടിയായ ആയ ജിത്തു തോമസ്  ഇതിന്റെ ഐടി വിഭാഗത്തിന്റെ ചുമതലയും  നിർവഹിക്കുന്നു.

 പലരീതിയിലും നമ്മൾക്ക് വേണ്ട സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന കുവൈറ്റിലെ  പ്രമുഖരും സാമൂഹിക പ്രവർത്തകരുമായ എല്ലാ വ്യക്തികളെയും ഈ അവസരത്തിൽ ഞങ്ങൾ സ്മരിക്കുന്നു.

 Admin panal 

 അഡ്മിൻ മാരായ ഷാജൻ എബ്രഹാം ജോസ് മാത്യു സജീവ് ,മുൻ അഡ്മിൻ ആയിരുന്ന ഷിജോ ജോയ്  തുടങ്ങിയവരെ കൂടാതെ സക്കീർ ,ജിത്തുതോമസ്, ലെനി ജോസ് , ബഷീർ (കാപിക്കോ ട്രാവൽസ്) എന്നിവരും ഇപ്പോൾ നേതൃനിരയിൽ ഉണ്ട്.

അഡ്മിന്മാരെക്കാൾ അംഗങ്ങൾക്ക് പ്രാഥിമുഖ്യം നൽകുന്ന ഒരു കൂട്ടായ്മയാണ് കുവൈറ്റ് മലയാളി.മറ്റു പല ഗ്രൂപ്പുകളിലും കണ്ടു വരുന്നതു പോലെയുള്ള  അഡ്മിൻ മാരുടെ അധികാര ദുർവിനിയോഗം ഇ ഗ്രൂപ്പിൽ ഇല്ല എന്നതു ഇതിന്റെ  പ്രത്യേകതയാണ്.  

 ഇതെല്ലാം തുടക്കക്കാരനായ ഷാജൻ അബ്രഹാം ഈ മാസം പതിനാലാം തീയതി വെളുപ്പിനെ സ്വദേശത്തേക്ക് മടങ്ങുകയാണ്, കുവൈറ്റ്സബഹ് ഹോസ്പിറ്റലിൽ നേഴ്സ് ആയ നയന ആണ് ഭാര്യ  , മകൾ എവിലിൻ  .

 അനേകർക്ക് ആശ്വാസമാകുന്ന ഒരു വലിയ സംരംഭം തുടങ്ങി വച്ച ശേഷമാണ് ഷാജൻ എബ്രഹാം അടുത്ത ചുവടുവെയ്പ്പിനായി  സ്വദേശത്തേക്ക് മടങ്ങുന്നത്.

 ഷാജൻ അബ്രഹാമിനും കുടുംബത്തിനും കുവൈറ്റ് മലയാളി സോഷ്യൽ മീഡിയയിലുള്ള  എല്ലാ അഭ്യുദയകാംക്ഷികളുടെയും  പേരിൽ എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിച്ചു കൊള്ളുന്നു.

എല്ലാവര്ക്കും സർവ നന്മകളും നേർന്നുകൊണ്ട് ,

 സ്നേഹപൂർവ്വം കുവൈറ്റ് മലയാളിക്കുവേണ്ടി,

ജോസ് മാത്യു.,