ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിർത്തിവച്ചു.

Feb 8, 2023 - 17:45
Feb 8, 2023 - 18:27
 739
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിർത്തിവച്ചു.

കുവൈറ്റ്. ഫെബ്രുവരി 8: കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഫിലിപ്പീൻസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. നിലവിലുള്ള നിയമങ്ങളിൽ  ആവശ്യമായ ചില പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് വരെ കുവൈറ്റിലേക്ക് പുതിയ ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ഫിലിപ്പൈൻ പ്രവാസ തൊഴിൽ മന്ത്രി സൂസൻ ഒപ്ലെ പ്രഖ്യാപിച്ചു.  വിദേശ ഫിലിപ്പിനോ തൊഴിലാളികളുടെ സംരക്ഷണം കൂടുതൽ ഉറപ്പ് നൽകാൻ ഉഭയകക്ഷി ചർച്ചകൾക്കായി  കുവൈറ്റ് സന്നദ്ധസ്ഥ പ്രകടിപ്പിച്ചിട്ടുണ്ട്.

 ഗാർഹിക തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന കുവൈറ്റിലെ ഇപ്പോഴുള്ള സ്ഥിതിയിൽ പുതിയ തീരുമാനം  തൊഴിലാളി ക്ഷാമം  കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിലെ  സുരക്ഷിത ഇല്ലായ്മയും, കുറഞ്ഞ വേദതനവും, മറ്റു നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ വരുന്ന കാലതാമസവും തൊഴിലാളികൾ കുവൈറ്റിനെ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് പ്രേരണ നൽകിയിട്ടുണ്ട്. ഫിലിപ്പിനോ യുവതി കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട ഈ തീരുമാനം ഗാർഹിക തൊഴിലാളി മേഖലയിൽ താൽക്കാലിക പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.