ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ LVM-3 വിക്ഷേപണത്തിന് റെഡി
ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ LVM-3 വിക്ഷേപണത്തിന് റെഡി
ഒക്ടോബർ 23ന് നമ്മുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ 'വൺ വെബ്ബ്' എന്ന ലണ്ടൻ ബേസ് കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും.
ക്രയോജനിക് എൻജിൻ ഘട്ടവും മറ്റു ഉപകരണങ്ങളുടെ കൂട്ടിച്ചേർക്കലും, ഉപഗ്രഹങ്ങൾ റോക്കറ്റിൽ ഘടിപ്പിച്ചുള്ള അന്തിമ പരിശോധനകളും പൂർത്തിയായി
150 കിലോഗ്രാം വീതം ഭാരമുള്ള 36 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്കു ഭ്രമണപഥത്തിലെത്തിക്കാനാണ് പദ്ധതി.
ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ LVM-3 ആണ് ഇവയെ ഭ്രമണപഥങ്ങളിലെത്തിക്കുക.
ഇസ്രോ GSLV-MkIII ആണ് ഇപ്പോൾ LVM-3 എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്.
ഇതുവരെ പിഎസ്എൽവി മാത്രമായിരുന്നു വാണിജ്യ വിക്ഷേപണത്തിനായി നമ്മൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതാദ്യമായാണ് ജിഎസ്എല്‍വി റോക്കറ്റുകള്‍ ഉപയോഗിക്കുന്നത്.
കൂടുതൽ ഭാരം ഓർബിറ്റലുകളിൽ എത്തിക്കാം എന്നതാണ് ഇതിന്റെ മേന്മ
.
ജിഎസ്എല്‍വി ഉപയോഗിക്കുന്നു എങ്കിലും വിക്ഷേപണം ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ അല്ല. പകരം ലോ എർത്ത് ഓർബിറ്റിൽ ആയിരിക്കും.
.
ഭൂസ്ഥിര ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങള്‍ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ലണ്ടൻ ബേസ് കമ്പനിയായ വൺവെബ്ബിന്റെ ലക്ഷ്യം. അവരുടെ ഉപഗ്രഹ നിർമാണമെല്ലാം അമേരിക്കയിലാണ്.
പകുതിയിലധികം ഉപഗ്രഹങ്ങൾ ഇതുവരെ വിക്ഷേപിച്ചു കഴിഞ്ഞു
.
ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് സാറ്റ്കോം കമ്പനി ഉപഗ്രഹ വിക്ഷേപണത്തിനായി റഷ്യൻ ബഹിരാകാശ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും, ഇസ്രോയുടെ സേവനം ഉപയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
റഷ്യ-.യുക്രെയ്ൻ സംഘർഷത്തിൽ പ്രതിഷേധിച്ച് കസാക്കിസ്ഥാനിലെ റഷ്യയുടെ ബൈക്ക്നൂർ കോസ്മോഡ്രോമിൽ നിന്നുള്ള എല്ലാ വിക്ഷേപണങ്ങളും കമ്പനി താൽക്കാലികമായി നിർത്തിവച്ചു.
ഉപഗ്രഹങ്ങള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്നു പ്രത്യേക ചരക്കുവിമാനങ്ങളിലാണ് ചെന്നൈയിൽ എത്തിച്ചത്. അവിടെനിന്നു നിന്നു റോഡു മാര്‍ഗമാണ് ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോയത്.
.
2022 ഫെബ്രുവരി വരെ വൺവെബ് 428 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.
.
അലാസ്ക, കാനഡ, യുകെ, ആർട്ടിക് മേഖല എന്നിവിടങ്ങളിൽ കമ്പനിയുടെ ഇന്‍റര്‍നെറ്റ് സേവനങ്ങൾ ഇപ്പോൾത്തന്നെ ലഭ്യമാണ്. വൈകാതെ ഇന്ത്യയിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കിയേക്കും.
.
ഇപ്പോഴത്തെ വിക്ഷേപണം കൂടാതെ 36 ഉപഗ്രഹങ്ങളുടെ മറ്റൊരു കൂട്ടം 2023 ജനുവരിയിൽ ഭ്രമണപഥത്തിൽ എത്തിക്കാനുംപദ്ധതിയിട്ടിട്ടുണ്ട്
.
ഒക്ടോബർ 23 ന് പുലർച്ചെ 12.07 നാണു വിക്ഷേപണം.
.
മൂന്നാറും, ഊട്ടിയും ഒക്കെ ഉള്ളവർക്ക് ആ സമയത്തു വടക്കു-കിഴക്കു നോക്കിയാൽ റോക്കറ്റിന്റെ വെളിച്ചം കാണുവാൻ സാധ്യതയുണ്ട്.