അച്ചൻകോവിൽ ആറ്റിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Jan 19, 2025 - 16:20
 98

പത്തനംതിട്ട: ഞായറാഴ്ച  അച്ചൻകോവിൽ പുഴയിൽആറ്റിൽ  കുളിക്കാൻ ഇറങ്ങിയ ഓമല്ലൂർ ആര്യഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ, ആബേൽ എന്നിവർ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു  ശ്രീശരൺ, ഏബിൾ എന്ന രണ്ടു വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ശ്രീ ശരൺ  ഇലവുംതിട്ട സ്വദേശിയും ഏബൽ ചീക്കനാൽ സ്വദേശിയുമാണ്. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്.

സമീപത്തെ ടർഫിൽ കളിച്ചതിന് ശേഷം അവർ കുളിക്കാനായി മൂന്നു സുഹൃത്തുക്കൾ ഒരുമിച്ച് സമീപത്തുള്ള അച്ചൻകോവിൽ ആറ്റിലേക്കു റിലേക്ക് പോവുകയായിരുന്നു ., അവർ  അച്ചൻകോവിൽ ആദ്യമായി പോകുന്നവർ ആയതുകൊണ്ട് മുൻ പരിചയമോ,വെള്ളത്തിന്റെ കുറിച്ച് ഇവർക്ക് ധാരണ ഇല്ലായിരുന്നു . ഈ പ്രദേശത്ത് ആദ്യമായി എത്തുന്നവർ ആയതുകൊണ്ട് അപകടകരമായ അടിയൊഴുക്കിനെക്കുറിച്ച് അവർക്ക് ശരിയായ ധാരണയില്ലായിരുന്നു. അവർ നദിയിൽ ഇറങ്ങിയതിന്റെ തൊട്ടുപിന്നാലെ, ശക്തമായ അടിയൊഴുക്ക് അവരെ വലിച്ചു മുക്കുകയായിരുന്നു. ഇത് കണ്ട് കൂടെയുണ്ടായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥി സഹായത്തിനായി നിലവിളിച്ചു നാട്ടുകാരെ വിവരമറിയിച്ചു . പ്രദേശവാസികൾ  ഓടിക്കൂടി തിരച്ചിൽ നടത്തിയിട്ടും   വിദ്യാർത്ഥികളെ കണ്ടെത്താനായില്ല.

തുടർന്ന് നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർനടപടികൾക്ക് ശേഷം ബന്ധുമിത്രാദികൾക്ക് വിട്ടുകൊടുക്കും.

Chittar Jose.