മാർപാപ്പയുടെ സംസ്കാര സമയം വെളിപ്പെടുത്തി.
ഇന്ന് രാവിലെ കാലം ചെയ്ത ബെനഡിക്സ് മാർപാപ്പ പതിനാറാമിന്റെ അതിമ ശുശ്രൂഷ പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ചു ജനുവരി 5-ന് രാവിലെ 9.30-ന് എമിരിറ്റസ് മാർപാപ്പയുടെ ഫ്രാൻസിസ് മാർപാപ്പ നേതൃത്വത്തിൽ നൽകുമെന്ന് ഹോളി സീ പ്രസ് ഓഫീസിൽ ഉച്ചയ്ക്ക് നടന്ന ഒരു ബ്രീഫിംഗിൽ ഡയറക്ടർ മാറ്റിയോ ബ്രൂണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻ സൂചിപ്പിച്ചിരുന്ന പ്രകാരം 2 തിങ്കൾ മുതൽ ബെനഡിക്ട് പതിനാറാമന്റെ മൃതദേഹം ബസിലിക്കയിൽ പൊതുദർശനത്തിന് വെയ്ക്കുമെന്നും അന്തിമോപചാരം ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് പ്രാർത്ഥനയോടെ കടന്നുവന്നു അന്ത്യയാത്രയിൽ പങ്കെടുത്തു അന്തിമോപചാരം അർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
28-ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് വിശുദ്ധ കുർബാനയുടെ അവസാനത്തിൽ ആശ്രമത്തിൽ വെച്ച്, എമിരിറ്റസ് മാർപാപ്പ രോഗികളുടെ അഭിഷേക കൂദാശ സ്വീകരിച്ചിരുന്നതയും ബ്രൂണി അറിയിച്ചു
Chittar Jose.
Source -Vatican news.