KODPAK 2025 - 2026: ശക്തമായ നേതൃത്വവുമായി ഒരു പുതുയുഗത്തിന്റെ തുടക്കം!

കോട്ടയം ഡിസ്ട്രിക് പ്രവാസി  അസോസിയേഷൻ കുവൈറ്റ് (KODPAK)  2025  – 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതിയെ  തിരഞ്ഞെടുത്തു

Mar 16, 2025 - 11:06
Mar 16, 2025 - 12:05
 27
KODPAK 2025 - 2026: ശക്തമായ നേതൃത്വവുമായി ഒരു പുതുയുഗത്തിന്റെ തുടക്കം!

കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി  അസോസിയേഷൻ കുവൈറ്റ് (KODPAK)  2025  – 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതിയെ  തിരഞ്ഞെടുത്തു . പ്രസിഡന്റ് ശ്രീ. ഡോജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. സുമേഷ്  ടി.എസ് പ്രവർത്തന റിപ്പോർട്ടും , ട്രഷറർ ശ്രീ. പ്രജിത് പ്രസാദ് വാർഷിക കണക്കും അവതരിപ്പിച്ചു.
തുടർന്ന് ശ്രീ. അനൂപ് സോമൻ   വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2025  -2026 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ 

പ്രസിഡന്റ് നിജിൻ മൂലയിൽ , ജനറൽ സെക്രട്ടറി ജിത്തു തോമസ്, ട്രഷറർ സുബിൻ ജോർജ്, രക്ഷാധികാരികൾ ആയി  അനൂപ് സോമൻ, ജിയോ തോമസ്, സിവി പോൾ, അഡ്വൈസറി ബോർഡ് ചെയർമാൻ     പ്രവീൺ കുമാർ,  അഡ്വൈസറി ബോർഡ് അംഗങ്ങളായി , സുമേഷ് ടി.എസ്, Dr.റെജി തോമസ്, പ്രസാദ് നായർ, സെനി നിജിൻ ,     നിധി സുനീഷ്, എന്നിവരെയും റോബിൻ ലൂയിസ്, ഷൈജു എബ്രഹാം (വൈസ് പ്രസിഡന്റ്‌ ) സാന്ദ്ര രാജു, ഷൈൻ പി ജോർജ് ( ജോയിന്റ് സെക്രട്ടറി), ജോസഫ് കെ.ജെ ( ജോയിന്റ് ട്രഷറർ ), പ്രദീപ് കുമാർ (ചാരിറ്റി കൺവീനർ ) വിജയലക്ഷ്മി  (ജോയിന്റ് ചാരിറ്റി കൺവീനർ) ,ഏരിയ കോർഡിനേറ്റർമാർ സോജി മാത്യു (അബ്ബാസിയ ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീൽ), അനിൽ കുറവിലങ്ങാട് (മഹ്ബൂല , അബുഹലീഫ ), ജയിംസ് മോഹൻ  (സാൽമിയ,ഹവല്ലി), ഹരികൃഷ്ണൻ (ഫർവാനിയ, കൈത്താൻ ), റോബിൻ തോമസ് (ജഹറ), മീഡിയ പബ്ലിസിറ്റി കൺവീനർ ബിനു യേശുദാസ് ‌ , വനിതാ ചെയർപേഴ്സൺ സോണൽ ബിനു,  ജോയിന്റ് വനിതാ ചെയർപേഴ്സൺ ബീന വർഗീസ് ,ഷിഫാ ഷെജിൻ.  എക്സിക്യൂട്ടീവ് അംഗങ്ങൾ : ഡോജി മാത്യു, രതീഷ് കുമ്പളത്ത്,പ്രജിത് പ്രസാദ്, വിജോ കെ വി,സിജോ കുര്യൻ ,ബുപേഷ് ടി ടി, ദീപു ഗോപാലകൃഷ്ണൻ, സിബി പീറ്റർ,വിപിൻ നായർ, ജിജുമോൻ,സുഭാഷ്, അനിൽ കുമാർ,നിഷാദ് എബ്രഹാം, ബിജുമോൻ സി.എസ്,  ഷെജിന് സലാഹുദീൻ, ജാൻ ജോസ്,  ടിനു, ജിനു, ജോബിൻ കുരിയാക്കോസ്, സുജിത് ജോർജ്, ഷെലിൻ ബാബു,വിദ്യ മാണി, അനില വേണുഗോപാൽ, ലിയ, ടിബാനിയ,രശ്മി രവീന്ദ്രൻ, സവിത രതീഷ്, സൗമ്യ എന്നിവരെ തിരഞ്ഞെടുത്തു