കലൈവാണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു

Feb 4, 2023 - 13:42
Feb 4, 2023 - 14:48
 73
കലൈവാണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു

(ചിറ്റാർ ജോസ് )

ചെന്നൈ :- ഇന്ത്യൻ സിനിമ മേഖലയിലെ പ്രശസ്ത പിന്നണിഗായിക വാണി ജയറാം(78) അന്തരിച്ചു. ചെന്നൈയിലെ ഭവനത്തിൽ വച്ചുണ്ടായ വീഴ്ചയിൽ തലയ്ക്കു സംഭവിച്ച പരുക്കാണ് മരണകാരണം.

 കഴിഞ്ഞ 50 വർഷത്തോളമായി സംഗീത ലോകത്തെ നിറസാന്നിധ്യമായിരുന്ന വാണി ജയറാം 18 ഭാഷകളിലായി നിരവധി ഭക്തിഗാനങ്ങൾ ഉൾപ്പെടെപതിനായിരത്തിലധികം   ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, മലയാളം, ഉറുദു, മറാട്ടി, തുളു, ഒടിയ തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.  മൂന്നുതവണ ദേശീയപുരസ്കാരവും, കൂടാതെ പത്മഭൂഷണം ലഭിച്ചു. തമിഴ് നാട് ,ആന്ധ്ര ,ഒറീസ്സ ,ഗുജ്‌റാത് എന്നിവിടങ്ങളിൽ നിന്നും മികച്ച പിന്നണി ഗായികയ്ക്കുള്ള സംസഥാനഅവാർഡുകളും ലഭിച്ചിട്ടുണ്ട് . 1975ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ തുടക്കചിത്രമായ അപൂർവ രാഗങ്ങളിലെ 'ബോലോരെ പപ്പി ഹരയും' . കേൾവിയിൻ'നായഗനെ' 'ഏഴു സ്വരങ്ങൾ' മുതലായവ വാണിജയറാമിന്റെ ഏറെ ജനപ്രിയ ഗാനങ്ങളാണ് 

1945ൽ  അച്ഛൻ ദുറൈ സ്വാമിയുടെയും അമ്മ പത്മാവതിയുടെയും മകളായി തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു. മാതാപിതാക്കൾ കലൈവാണി എന്ന പേരിട്ടു വിളിച്ചിരുന്നു.ബാല്യകാലങ്ങളിൽ സംഗീതത്തിൽ വലിയ നൈപുണ്യം ഇല്ലാതിരുന്ന വാണി ജയറാം  സംഗീതജ്ഞനും സിത്താർ വിദ്വാനുമായ ജയറാമും ആയുള്ള വിവാഹ ശേഷമാണ് സംഗീത ലോകത്തേക്ക് കാൽ വെച്ചു  കയറിയത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം എസ്ബിഐയിൽ ജോലിയും നേടിയിരുന്നു. സംഗീതത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിയപ്പോൾ പിന്നീട് ജോലി ഉപേക്ഷിക്കേണ്ടി വന്നു.

'ഗുഡ്ഡി' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 'ബോൾ രേ പാപ്പി ഹരാ..' എന്ന ഗാനത്തിന്റെ ആത്മാർത്ഥമായ ആലാപനം വാണി ജയറാമിനെ  രാജ്യത്തുടനീളം അതിവേഗം ഒരു തരംഗമായി മാറ്റി . എം എസ് വിശ്വനാഥൻ, കെ വി മഹാദേവൻ, ജി കെ വെങ്കിടേഷ്, നൗഷാദ്, ഒ പി നയ്യാർ, വി ദക്ഷിണാമൂർത്തി, രാജൻ-നാഗേന്ദ്ര, വസന്ത് ദേശായി, ഇളയരാജ എന്നിവരുൾപ്പെടെ വിവിധ കാലഘട്ടങ്ങളിലെയും പ്രദേശങ്ങളിലെയും സംഗീതസംവിധായകരുമായി സഹകരിച്ച് അവർ ഇന്ത്യയിലെ  ചലച്ചിത്ര വ്യവസായങ്ങളിൽ നിറസാന്നിധ്യമായിരുന്നു

തന്റെ കരിയറിന്റെ ഏറ്റവും സുവർണ്ണകാല ഘട്ടത്തിൽ വാണി ജയറാം തന്റെ സമപ്രായക്കാരായ എസ്പി ബാലസുബ്രഹ്മണ്യം, പി ബി ശ്രീനിവാസ്, പി ജയചന്ദ്രൻ, കെ ജെ യേശുദാസ്, മുഹമ്മദ് റാഫി, ആശാ ഭോസ്‌ലെ, ലതാ മങ്കേഷ്‌കർ,ഡോ രാജ്കുമാർ, ടി എം സൗന്ദർരാജൻ എന്നിവരോടൊപ്പമായിരുന്നു.

 സ്വപ്നം എന്ന സിനിമയിലൂടെ സലിം ചൗധരിയാണ് മലയാള സിനിമയ്ക്ക് വാണിജയറാമിനെ പരിചയപ്പെടുത്തുന്നത്.. പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ, ആക്ഷൻ ഹീറോ ബിജുവിനെ  പൂക്കൾ.. തുടങ്ങിയവ സമയകാലത്ത് മലയാളത്തിൽ പാടിയ ഗാനങ്ങളാണ്.

 കാലം മായ്ക്കാത്ത മധുരഗാനം നൽകി മറിഞ്ഞുപോയ വാണി ജയറാമിന് കുവൈറ്റ് മലയാളി (KUWAIT MALAYALI ) കൂട്ടായ്മയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.