ഉടന്‍ കീഴടങ്ങണം’: ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ നിരസിച്ച് ഗുജറാത്ത് ഹൈക്കോടതി

Jul 1, 2023 - 13:30
 190
ഉടന്‍ കീഴടങ്ങണം’: ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ നിരസിച്ച് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. ടീസ്റ്റ എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം വേണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചു.


കേസില്‍ 2022 ജൂണ്‍ 25ന് ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന ടീസ്റ്റ, സെപ്റ്റംബറില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതയായി. തുര്‍ന്ന് ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹര്‍ജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.