സൈനീക വെല്ലുവിളി നേരിടാൻ സൈന്യത്തിനു നിർദേശവുമായി കുവൈറ്റ്

Nov 9, 2022 - 17:02
Nov 9, 2022 - 20:18
 110
സൈനീക വെല്ലുവിളി നേരിടാൻ  സൈന്യത്തിനു  നിർദേശവുമായി കുവൈറ്റ്

റിയാദ്:  ലോകമെമ്പാടുമുള്ള പ്രക്ഷുബ്ധമായ സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾ തങ്ങളുടെ സൈനികർ  ഉയർന്ന  ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അൽ സബാഹ് ചൊവ്വാഴ്ച പറഞ്ഞു. ആറ് രാഷ്ട്ര സംഘത്തിനുള്ളിൽ സൈനിക ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറഞ്ഞു .കൂടുതൽ പ്രതിരോധ സഹകരണം വിദേശ ഭീഷണികളെ അകറ്റി നിർത്തുന്നതിന് സഹായകമാകുമെന്ന്.കുവൈറ്റ് മന്ത്രി സൗദി തലസ്ഥാനത്ത് തന്റെ ജിസിസി പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞു, 

ഗൾഫ് അറബ് രാജ്യങ്ങളിലെ സായുധ സേനകൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് ഇത്തരം ഒത്തുചേരലുകൾ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഈ ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ രാജ്യത്തിന്റെ സൂക്ഷ്മമായ ശ്രമങ്ങൾക്ക് ആതിഥേയ രാഷ്ട്രമായ സൗദി അറേബ്യയെ ഷെയ്ഖ് അബ്ദുല്ല പ്രശംസിച്ചു. ജിസിസി അംഗരാജ്യങ്ങളുടെ സൈന്യങ്ങൾ ഉൾപ്പെട്ട സംയുക്ത സൈനിക ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു, അത്തരം കൂട്ടായ സംരംഭങ്ങൾ മേഖലയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിച്ച ശ്രദ്ധേയമായ നേട്ടങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട് .

 മേഖലയിലെ രാജ്യങ്ങളിലെ സായുധ സേനകൾ തമ്മിലുള്ള സഹകരണത്തിന്റെയും സംയുക്ത പ്രതിരോധ പ്രവർത്തനങ്ങളുടെയും ബന്ധങ്ങളെ പിന്തുണയ്ക്കാൻ ജിസിസി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ മഹത്തായ അശ്രാന്തപരിശ്രമങ്ങൾക്ക് ഷെയ്ഖ് അബ്ദുല്ല തന്റെ അഭിമാനവും അഭിനന്ദനവും പ്രകടിപ്പിച്ചു, ഇത് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ ഉന്നത നേതാക്കളുടെ നിർദ്ദേശങ്ങളുടെ നേട്ടങ്ങൾക്കും കാരണമായി. പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായിച്ച അവരുടെ യോഗങ്ങളിൽ നിന്നുള്ള ശുപാർശകളും പഠനങ്ങളും ജിസിസി സംസ്ഥാനങ്ങളിലെ ചീഫ് ഓഫ് സ്റ്റാഫ് വഹിച്ച മഹത്തായ പങ്കിനെയും  പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനുമുള്ള  പരിശ്രമങ്ങളെയും ഷെയ്ഖ് അബ്ദുല്ല പ്രശംസിച്ചു.

 -ചിറ്റാർ ജോസ് 

 അവലംബം -കുവൈറ്റ്ടൈംസ്