ഫുട്ബോൾ മാന്ത്രികൻ കറുത്തമുത്ത് കളിക്കളം ഒഴിഞ്ഞു

Dec 29, 2022 - 22:51
Dec 30, 2022 - 01:50
 107
ഫുട്ബോൾ മാന്ത്രികൻ കറുത്തമുത്ത്  കളിക്കളം ഒഴിഞ്ഞു

:- ചിറ്റാർ ജോസ്

ബ്രെസിൽ Sao paulo   -ഫുട്ബോൾ മാന്ത്രികൻ പെലെ  എന്ന എഡിസൺ  അരാൻറെസ് ഡോ നാസിമെന്റോ  കളിക്കളം ഒഴിഞ്ഞു.സവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വച്ചു .29december 2022, 03:27 PM നു ആയിരുന്നു  അന്ത്യം.  

 ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ കറുത്ത മുത്ത് എന്ന പെലെ 1958, 1962 ,1970, എന്നീ മത്സരങ്ങളിൽ ലോകകപ്പ് വിജയത്തിലേക്ക് ബ്രസീലിനെ നയിച്ചു. 92 മത്സരങ്ങളിൽ പങ്കെടുത്ത പെലെ 77 ഗോൾകൾ ആണ് ബ്രസീലിനു വേണ്ടി നേടിയത്. വിവിധ ക്ലബ്ബുകളിലായി ആകെ 1363 മത്സരങ്ങളിൽ 1281 ഗോൾ നേടിയിട്ടുണ്ട്.

 അർബുദ രോഗബാധിതനായ പെലെ, 2021 സെപ്റ്റംബറിൽ ആണ് വൻകുടലിലെ അർബുദം സ്ഥിരീകരിച്ചത്, വൻകുടലിലെ  മുഴ നീക്കം ചെയ്തതിനെ തുടർന്ന് ദീർഘകാലം ആശുപത്രിയിൽ കീമോതെറാപ്പിയും മറ്റു ചികിത്സകളുമായി  ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.

കഴിഞ്ഞ ആഴ്ച  പതിവ് ചെക്കപ്പിനെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന്റെ അനാരോഗ്യം പരിഗണിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു . ശ്വാസകോശ അണുബാധ  ഉണ്ടെന്നും മരുന്നി നോട് പ്രതികരിക്കുന്നു എന്നയിരുന്നു ആദ്യം ആശുപത്രികൾ പുറത്തുവിട്ടത് ,പിന്നീടു  കീമോ തെറാപ്പിയോടു  പ്രതികരിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞമാസം പാലിയേറ്റീവ് കെയർ ലേക്ക് മാറ്റിയിരുന്നു.

 1940 ഒക്ടോബർ 23നായിരുന്നു എന്ന ഫുട്ബോൾ ഇതിഹാസ നായകൻ  ജനിച്ചത്. ഏഴാം വയസു മുതൽ പന്തു കൊണ്ട് ഇന്ദ്രജാലങ്ങൾ തീർത്ത പെലെ മൂന്നു ലോകകപ്പ് നേടിയ റെക്കോർഡിന് ഉടമയായി.

 കൂടാതെ ഫിഫ പ്ലെയർ ഓഫ് ദ സെഞ്ചുറി, ഫിഫ ഓർഡർ ഓഫ് മെറിറ്റ്2004, സൗത്ത് അമേരിക്കൻ ഫുട്ബോളർ 1973., ഫിഫ ലോക പ്രമുഖ മികച്ച കളിക്കാരൻ 1970, ഫിഫ ലോകകപ്പ് രണ്ടാമത്തെ കളിക്കാരൻ 1958, ഐ.ഒ.സി അത്ലറ്റ്ഓഫ് ദ ഇയർ തുടങ്ങിയ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.

 കളിക്കളത്തിൽ എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാനുള്ള പ്രത്യേക കഴിക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. രണ്ട് കാലുകൾ കൊണ്ടും അനായാസേ ന പന്ത് തട്ടാനുള്ള മാന്ത്രിക കഴിവാണ് അദ്ദേഹത്തെ വ്ത്യസ്തനാക്കിയത്. 1958ലെ ലോകകപ്പിൽ ആണ് പെലെ  പത്താം നമ്പർ സ്വീകരിച്ചു കളി തുടങ്ങിയത്. പിന്നീടങ്ങോട്ട് പത്താം നമ്പർ ജേഴ്സി  വിജയികളുടെ പിന്മുറക്കാരെ സൃഷ്ടിക്കുകയായിരുന്നു 

ഭാര്യമാർ - MaeicaAoki,  Rosmeri dos Reis,  Assfria Nascimento

മക്കൾ -Edinho,sandra reginaarantes do nascimento,kelli christina , flevia christina,jeniffer nascimento...