പുതുവത്സരാഘോഷം -രാജ്യത്ത് വൻ സുരക്ഷ

Dec 30, 2022 - 07:47
 27
പുതുവത്സരാഘോഷം -രാജ്യത്ത് വൻ സുരക്ഷ

കുവൈറ്റ് സിറ്റി, ഡിസംബർ 29: പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് മുന്നോടിയായി രാജ്യത്തുടനീളം ആവശ്യമായ എല്ലാ സുരക്ഷാ, ട്രാഫിക് ക്രമീകരണങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ . നടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MoI) മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ  അറിയിച്ചു.

ഒരു പാകപിഴവും സംഭവിക്കാതെ എല്ലാവർക്കും നിയമം ബാധകമാക്കുക, മാനുഷിക പരിഗണനയും, സാഹചര്യങ്ങളും  കണക്കിലെടുത്ത് രാജ്യവ്യാപകമായി എല്ലാ ആളുകളോടും പരിഷ്കൃതമായ രീതിയിൽ തന്നെ ഇടപെടുക എന്നിവയാണ് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് മാനേജർ മേജർ ജനറൽ തൗഹീദ് അൽ-കന്ദരി പത്രപ്രസ്താവനയിൽ പറഞ്ഞതായി കുന വെളിപ്പെടുത്തി.

 പൊതുസുരക്ഷയുടെ ഭാഗമായി അടുത്ത വർഷം മുതൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ മുന്നൂറിൽപരം  പെട്രോളിങ് വാഹനങ്ങൾ ആണ് നിരത്തിലിറക്കാൻ റോഡ് സുരക്ഷ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.