പ്രതീക്ഷ കുവൈറ്റിന് പുതിയ നേതൃത്ത്വ നിര

Jun 12, 2023 - 08:04
 294
പ്രതീക്ഷ കുവൈറ്റിന് പുതിയ നേതൃത്ത്വ നിര

കുവൈറ്റ് സിറ്റി :-കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രസ്ഥാനമായ പ്രതീക്ഷ കുവൈറ്റ് 2-ാമത് വാർഷിക പൊതുയോഗവും, 2023 -2025 കാലയളവിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി.

09 / 06 / 2023 വെള്ളിയാഴ്ച്ച അബ്ബാസിയ ഹെവൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബിജു പാലോട് അധ്യക്ഷത വഹിച്ചു. ബൈജു കിളിമാനൂർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടനം സംഘടനാ രക്ഷാധികാരി മനോജ് കോന്നി നിർവഹിച്ചു.  

പ്രതീക്ഷ ജനറൽ സെക്രട്ടറി ജ്യോതി പാർവ്വതി 2022 -23 കാലയളവിലെ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിനോയ് ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

രമേഷ് ചന്ദ്രൻ, ബിജു സ്റ്റീഫൻ, ജ്യോതി പാർവ്വതി എന്നിവർ ആശംസകളും ബിജു വായ്പൂർ നന്ദിയും പ്രകാശിപ്പിച്ചു.

2023 -2025 വർഷത്തെ പ്രതീക്ഷ കുവൈറ്റ് ഭാരവാഹികളായി രമേഷ് ചന്ദ്രൻ (പ്രസിഡന്റ്), ബൈജു കിളിമാനൂർ (ജനറൽ സെക്രട്ടറി), ബിനോയ് ബാബു (ട്രഷറർ), ബിജു വായ്പൂർ (വൈസ് പ്രസിഡൻ്റ്) , താഹ(ജോയിൻ്റ് സെക്രട്ടറി), ജിനു കെ.വി (ജോയിൻ്റ് ട്രഷറർ), ലിസ്സി മാത്യു(വനിതാ വേദി ചെയർ പേഴ്സൺ), ബിജിമോൾ ആര്യ (വനിതാ വേദി സെക്രട്ടറി), വിജയലക്ഷ്മി (വനിതാ വേദി ട്രഷറർ) എന്നിവരെയും, യൂണിറ്റ് എക്സിക്യൂട്ടീവ് പ്രതിനിധികളായി സുനിൽ കൃഷ്ണ ( ഫാഹീൽ), 

വിജോ തോമസ് (അബ്ബാസിയ), സുമയ്യ( സാൽമിയ), ജോഷി വർഗീസ് (ഹവല്ലി), രക്ഷാധികാരി ആയി മനോജ് കോന്നിയേയും, അഡ്വസറി ബോർഡ് അംഗങ്ങളായി ബിജു സ്റ്റീഫനേയും, ജ്യോതി പാർവ്വതി, ബിജു പാലോട്, ലൈലാമ്മ ജോർജ് എന്നിവരേയും തിരഞ്ഞെടുത്തു.