കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഏഴാമത് വാർഷികാഘോഷമായ കോട്ടയം ഫെസ്റ്റ് 2023 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് വർണാഭമായ പരിപാടികളോടെ നടന്നു. പ്രസിഡന്റ് ശ്രീ.അനൂപ് സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. സംഘടന കുവൈറ്റിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും സംഘടനയുടെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്കും ഭാവിയിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഏഴു വർഷങ്ങളായി സംഘടന കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ.അനൂപ് സോമൻ പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീ.ജസ്റ്റിൻ ജെയിംസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ , മെഡ്‌സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ശ്രീ. മുഹമ്മദ് അലി, രക്ഷാധികാരി ശ്രീ.ജിയോ തോമസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ.സി.എസ്. ബത്തർ,പ്രോഗ്രാം കൺവീനർ ശ്രീ.ഡോജി മാത്യു, വനിതാ ചെയർപേയ്സൺ ശ്രീമതി. സിനി നിജിൻ, ബാലവേദി ചെയർപേഴ്സൺ കുമാരി.നക്ഷത്ര ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രസ്തുത ചടങ്ങിൽ BEC എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ.മാത്യു വർഗീസ്, ബിസിനസ് ഹെഡ് ശ്രീ.രാംദാസ് നായർ,എന്നിവരുടെ സാന്നിധ്യം വളരെ ശ്രദ്ധ നേടി.കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് ശ്രീ.അനൂപ് സോമൻ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണനെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിക്കുകയും ചെയ്തു. സുവനീയർ കൺവീനർ ശ്രീ.ജിത്തു തോമസ് സുവനീയരിന്റെ ആദ്യ കോപ്പി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. പൊതുസമ്മേളനത്തിൽ വച്ച് വിശിഷ്ട വ്യക്തികൾക്കും, സംഘടനയുടെ മികച്ച പ്രവർത്തകർക്ക് മൊമെന്റോ നൽകുകയും ട്രഷറർ ശ്രീ.സുമേഷ് ടി സുരേഷ് എല്ലാവർക്കും നന്ദിയർപ്പിച്ചു സംസാരിച്ചു.
ഇതേതുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദിവ്യ എസ് മേനോൻ, അരുൺ ഗോപൻ , പ്രശസ്ത കീ ബോർഡിസ്റ് ഗൗതം വിൻസെന്റ് , വയലിനിസ്റ്റ് ഷിമോൺ ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മ്യൂസിക് ലൈവ് ഷോ, സിനിമ കോമഡി താരം സംക്രാന്തി നസീർ അവതരിപ്പിച്ച കോമഡിഷോ, അവതാരകയായി സിന്ധു സുരേന്ദ്രനും കുവൈത്തിലെ അറിയപ്പെടുന്ന ഡാൻസ് സ്കൂളായ ഡി കെ ഡാൻസിന്റെയും , നൂരുപധ്വനി ഡാൻസ് സ്കൂൾ എന്നിവരുടെ നൃത്താവിഷ്കാരം, മെഡ്‌സ് മെഡിക്കൽ ഗ്രൂപ്പ് അവതരിപ്പിച്ച ഡാൻസ് എന്നിവ ഈ പരിപാടിക്ക് മാറ്റ് കൂട്ടി.
അഡ്വെർടൈസ്‌മെന്റ് കൺവീനർ അരുൺ രവി, വൈസ് പ്രസിഡന്റ്മാരായ രതീഷ് കുമ്പളത്ത് , സുബിൻ ജോർജ് , ജോയിന്റ് സെക്രട്ടറിമാരായ നിജിൻ ബേബി,വിജോ കെവി ,ജോ.ട്രഷറർ ജോസഫ് കെ.ജെ, ചാരിറ്റി കോർഡിനേറ്റർ ഭൂപേഷ് തുളസീധരൻ, ജോ. ചാരിറ്റി കോർഡിനേറ്റർ പ്രിയ ജാഗ്രത്, അഡ്വൈസറി ബോർഡ് മെമ്പർമാരായ ശ്രീ ജിജോ കുര്യൻ,പ്രസാദ് നായർ,മീഡിയ കൺവീനർ ജിത്തു തോമസ് ,ജോ.വനിതാ ചെയർപേഴ്സൺ ബീന വർഗീസ്, മെമ്പർഷിപ്പ് കോർഡിനേറ്റർ സിറിൽ ജോസഫ് ,ഏരിയ കോർഡിനേറ്റർമാരായ അനിൽ കുറവിലങ്ങാട് , പ്രജിത്ത് പ്രസാദ് , റോബിൻ ലൂയിസ് എക്സിക്യൂട്ടീവ് മെമ്പർമാരായ ജോജോ ജോർജ് ,ഷൈജു എബ്രഹാം, ഷൈൻ ജോർജ്, പ്രദീപ് കുമാർ,ആയിഷ ഗോപിനാഥ്, രജിത വിനോദ് ,ശ്രീകാന്ത് സോമൻ, സിജോ കുര്യൻ,സിബി പീറ്റർ, അക്ഷയ് രാജ്, ദീപു ഗോപാലകൃഷ്ണൻ,ബിനിൽ എബ്രഹാം,ബിജു കെ ജോൺ , ബിജു കാലായിൽ,വിപിൻ നായർ ,എന്നിവർ നേതൃത്വം നൽകി.