സിവിൽ ID വിതരണ തീരുമാനം ഉടൻ.

Feb 13, 2023 - 08:19
Feb 13, 2023 - 08:22
 277
സിവിൽ ID വിതരണ തീരുമാനം ഉടൻ.

കുവൈത്ത് :-സിവിൽ ID കാർഡ് ഹോം ഡെലിവറി സേവനം ലഭ്യമാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുതിയ ടെൻഡർ പുറത്തിറക്കി, ദർഘാസ്  സർപ്പിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 23 വ്യാഴാഴ്ചയാണു.

പഴയ കരാർ അവസാനിക്കുകയും പുതിയ കരാർ നടപടിക്രമങ്ങൾ പൂർത്തിയാകാതിരിക്കുകയും ചെയ്തതിനാൽ ഈ വർഷം തുടക്കം മുതൽ ഐഡി കാർഡുകളുടെ ഹോം ഡെലിവറി നിർത്തിവച്ചിരിക്കുകയായിരുന്നു . വിവിധ സർക്കാർ മേഖലകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ യഥാർത്ഥ കാർഡ് തന്നെ ആവശ്യമായിരിക്കുന്ന സാഹചര്യത്തിൽ കാർടു ലഭിക്കാത്തവർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിട്ടും പുതിയ ഐഡി നൽകാനുള്ള ഫീസ് അടച്ചിട്ടും മൂന്നും നാലും മാസങ്ങൾക്ക്ശേഷവും കാർഡ് ലഭിക്കാതെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ് . കാർട് വിതരണ കാര്യത്തിൽ paci മാന്ദ്യം കാണിക്കുകയാണ് എന്ന ആക്ഷേപം ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പുതിയ കരാർ ക്ഷണിക്കുവാൻ തീരുമാനമായത്.

 അടിക്കടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന  വിലവർധനവ് കാർഡ് വിതരണ ഫീസിന്റെ കാര്യത്തിലും ഉണ്ടാകുവാൻ സാധ്യതയുണ്ടോ എന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്ന വസ്തുതയാണ്. പുതിയ കരാർ ഉറപ്പാകുന്നതോടുകുടി  ഇക്കാര്യത്തിൽ തീരുമാനം അറിയുവാൻ കഴിയും.