കുവൈത്തിൽ ശക്തമായ മഞ്ഞുവീഴ്ച

Dec 27, 2022 - 18:02
 14
കുവൈത്തിൽ ശക്തമായ മഞ്ഞുവീഴ്ച

കുവൈറ്റ്. കുവൈറ്റിൽ ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായി.

 കുവൈറ്റിന്റെ തെക്ക് കിഴക്കൻ പ്രവിശ്യയിലാണ് ശക്തമായ മഞ്ഞു വീഴ്ച ഉണ്ടായത്. മഞ്ഞു വീഴ്ചയെ തുടർന്ന് ഗതാഗതസംവിധാനം താറുമാറായി. ചിലയിടങ്ങളിൽ അപകടമുണ്ടായി. പോലീസ്, രക്ഷാസേനകളും അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സുരക്ഷാപ്രവർത്തനങ്ങൾ നൽകുന്നുണ്ട്. വൈകുന്നേരമായിട്ടും ശക്തിയായ ഇടിയോടുകൂടിയ മഴ തുടരുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറഞ്ഞിരുന്നു. തുറന്നുള്ള ദിവസങ്ങളിൽ പൂജ്യം ഡിഗ്രി വരെ എത്താനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 മഴ മൂന്നുദിവസം തുടരാനുള്ള സാധ്യതയുണ്ട്.