കുവൈറ്റിൽ നിന്നും കഴിഞ്ഞയാഴ്ച കാണാതായ യുവാവിനെ കണ്ടെത്തി
കുവൈറ്റ്.
കുവൈറ്റിൽ യുണൈറ്റഡ് എൻജിനീയറിങ് സർവീസ് കമ്പനിയുടെ ടെക്നീഷ്യൻ ആയിരുന്ന അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെ കണ്ടെത്തിയതായി അറിയിപ്പ് ലഭിച്ചു. ഇതോടെ 9ദിവസം നീണ്ടുനിന്ന അന്വേഷണത്തിന് വിരാമമായി.
ഈ മാസം ഒന്നാം തീയതി മുതലാണ് സുരേഷിനെ കാണാതായ വിവരം അറിയുന്നത് . ഡ്യൂട്ടിക്കുശേഷം മെഹബുള്ളയിൽ ഉള്ള താമസസ്ഥലത്ത് സഹപ്രവർത്തകർക്കൊപ്പം കമ്പനി വാഹനത്തിൽ ഇറങ്ങിയതിനു ശേഷം സുരേഷിനെ കാണാതാവുകയായിരുന്നു.
സുരേഷിന്റെ ഫോണിൽ ഒരു സഹപ്രവർത്തകൻ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോൺ റോഡിൽ നിന്നും ഗൾഫ് എൻജിനീയറിങ്ങിൽ ജോലി ചെയ്യുന്ന നോർത്ത് ഇന്ത്യൻ സഹോദരനു ലഭിച്ചതായി പറഞ്ഞു. അദ്ദേഹം ഡ്യൂട്ടിയിൽ ആയതിനാൽ വൈകുന്നേരം അഞ്ചുമണിക്ക് ശേഷം ഫോൺ തിരികെ തരാമെന്ന് അറിയിച്ചിരുന്നു.
ഈ വിവരം കുവൈറ്റിൽ രണ്ടുമാസം മാസം മുൻപ്എത്തിയ സുരേഷിന്റെ മകനെ അറിയിക്കുകയും അന്നേദിവസം തന്നെ മകൻ ഫോൺ കൈപ്പറ്റുകയും ചെയ്തു..
കമ്പനിയുടെ ഭാഗത്ത് നിന്നും മറ്റും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാണാതായ സുരേഷിനെ കുറിച്ച് ഒരു വിവരവും ലഭിക്കുകയുണ്ടായില്ല.
തന്മൂലം ബന്ധുക്കളും സഹപ്രവർത്തകരും വളരെയധികം മനോവിഷമത്തിൽ ആയി.
തുടർന്ന് എട്ടാം തീയതി കുവൈറ്റിലുള്ള ബന്ധുക്കളും കൂടിച്ചേർന്ന് അന്വേഷണം കൂടുതൽ ശക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി ഒൻപതാം തീയതി ഉച്ചയോടു കൂടി താമസസ്ഥലത്തിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചു, തുടർന്നു കമ്പനി അധികൃതർ അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അപ്പോൾ തന്നെ, ഒരുമാസം മുൻപ് കുവൈറ്റിൽ എത്തിയ തന്റെ മകനെ കാണാനില്ല എന്ന വ്യാജ വാർത്തയും ചിലർ നിർമിച്ചു പ്രചരിപ്പിച്ചത് ബന്ധുക്കൾക്കിടയിൽ ആശങ്കക്ക് ഇടയാക്കി.വാർത്തയുടെ ഉറവിടം കണ്ടത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
സുരേഷ് ദീർഘകാലമായി കുവൈറ്റിലെ വിവിധ കമ്പനികളിൽ മികച്ച സേവനം നൽകിയിട്ടുള്ള ഒരു നല്ല എലിവേറ്റർ ടെക്നീഷ്യൻ ആണ്.
ഇപ്പോൾ അൽ റായി കേന്ദ്രമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എഞ്ചിനീയറിങ് സർവീസ് കമ്പനിയുടെ മെയിന്റനൻസ് ചുമതലയുള്ള ജാഫർ ഹോസ്പിറ്റലിലെ ജോലിക്കാരൻ ആണ്.
സഹപ്രവർത്തകർക്കെല്ലാം പ്രിയപ്പെട്ട ആളായതുകൊണ്ട് സുരേഷിന്റെ തിരോധാനം എല്ലാവരെയും ഒരേ പോലെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു.
സുരേഷിനെ കണ്ടെത്തിയ വാർത്ത കുവൈറ്റിലുള്ള തന്റെ മകനും സ്വദേശത്തുള്ള കുടുംബങ്ങൾക്കും ബന്ധുമിത്രാദികൾക്കും സഹപ്രവർത്തകർക്കും ഒരേപോലെ ആശ്വാസം നൽകുന്ന വാർത്തയാണ്.
:-chittar Jose.