കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിലെ മൊബൈൽ ഉപയോഗം നിയമലംഘനം

Feb 13, 2025 - 10:12
Feb 14, 2025 - 22:47
 32
കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിലെ  മൊബൈൽ  ഉപയോഗം നിയമലംഘനം
കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിലെ  മൊബൈൽ  ഉപയോഗം നിയമലംഘനം

കുവൈത്ത് :ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തിയിരിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ പ്രവർത്തന വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ-റാഫി വ്യക്തമാക്കി.

പലരും സിഗ്നലിൽ നിൽക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് കരുതുന്നുണ്ടെങ്കിലും, ഇത് തെറ്റായ ധാരണയാണെന്നും പുതിയ ഗതാഗത നിയമപ്രകാരം ഇത്തരം പ്രവർത്തികൾക്കു കനത്ത പിഴ ശിക്ഷ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും.