തിരുവനന്തപുരത്തു വൻ തീപിടുത്തം
തിരുവനന്തപുരം: വഴുതക്കാട് ആകാശവാണി ഓഫീസിനു സമീപം പ്രവർത്തിച്ചുവരുന്ന അക്വേറിയം നിർമ്മാണ സ്ഥാപനത്തിൽ വന്‍ തീപിടിത്തം ഉണ്ടായി.. എം.പി. അപ്പന്‍ റോഡിലെ അക്വേറിയം നിർമ്മിച്ചു വിൽപ്പന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തം ഉണ്ടായ സ്ഥാപനം ഇടുങ്ങിയ വഴിയിൽ ആയതിനാൽ അഗ്നിശമന സേനാ വാഹനങ്ങൾക്ക് കടന്നു ചെല്ലുവാൻ ബുദ്ധിമുട്ടായി. സമീപ പ്രദേശത്തെ വീടിന്റെ മുകളിൽ കയറി നിന്നാണ് അഗ്നിശമനസേന വെള്ളം ഒഴിച്ചത്.
സമീപത്തെ മതിൽ ഉൾപ്പെടെ പൊളിച്ചു പൊളിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അക്വേറിയം നിർമ്മാണശാലയുടെ ഗോഡൗണിൽ വെൽഡിങ് ജോലികൾ നടത്തുന്ന ഭാഗത്തുനിന്നാണ് അഗ്നിബാധ ഉണ്ടായതു എന്ന്
പറയപ്പെടുന്നു. അഗ്നിബാധ കണ്ട ജോലിക്കാർ ഓടി രക്ഷപ്പെടുകയുണ്ടായി ഉള്ളിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ പിന്നീട് രക്ഷപ്പെടുത്തി. ശക്തമായ കറുത്ത പുക പരിസരവാസികളെ ബുദ്ധിമുട്ടിലാക്കി സമീപത്തെ വീടുകളിലേക്ക് തീപടരുവാനുള്ള സാധ്യത കണക്കിലെടുത്ത് അവിടെ ഉണ്ടായിരുന്നവർ പ്രാണരഷാർത്ഥം പുറത്തേക്കു ഓടി മാറി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
C.J.