നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി
പന്തളം :മിമിക്രി ആർട്ടിസ്റ്റും നടനുമായ പന്തളം ഉല്ലാസിന്റെ ഭാര്യ ആശ(38) പൂഴിക്കാട്ടുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉല്ലാസിന്റെ ഭാര്യ ആശയും കുട്ടികളും കഴിഞ്ഞ രാത്രിയിൽ മുകളിലത്തെ നിലയിലുള്ള മുറിയിലാണ് ഉറങ്ങിയി രുന്നതന്നു അറിയുന്നു .
ആശയെ കാണാനില്ല എന്ന വിവരം ഉല്ലാസ് പോലീസിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പുലർച്ചെ രണ്ടു മണിക്ക് പന്തളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ ആശയെകണ്ടെത്തിയത്.ഉല്ലാസ് വീട്ടിൽ ഉള്ളപ്പോഴായിരുന്നു സംഭവം നടന്നതു. ഭാര്യയെ കാണാതായപ്പോൾ ഉല്ലാസ് വീട്ടിൽ തിരിച്ചിൽ നടത്തിയെങ്കിലും തുണികൾ ഉണക്കാൻ ഇട്ടതിന്റെ ഇടയിൽ ആയിരുന്നത് കാരണം കാണാൻ കഴിഞ്ഞില്ലന്ന് ഉല്ലാസ് പറഞ്ഞു.
രാത്രിയിൽ തന്നെ മൃതദേഹം അടൂർ ഗവ ; ആശുപത്രിയിലേക്കു മാറ്റി.
അടുത്ത സമയത്താണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിലേക്കു താമാസം മാറിയത് . ഇന്ദുജിത് ,സൂര്യജിത് എന്നീ മക്കളാണ് ഇവർക്കുള്ളത്.
സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു.
ചിറ്റാർ ജോസ്.