ഇൻഷുറൻസ് ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധം

Dec 19, 2022 - 22:38
Dec 19, 2022 - 23:49
 27
ഇൻഷുറൻസ് ഫീസ് വർദ്ധിപ്പിച്ചതിൽ  പ്രതിഷേധം

Kuwait.വാർഷിക ആരോഗ്യ ഇൻഷുറൻസിനായി പ്രവാസികൾക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളുടെ ഫീസ് അവരുടെ റസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിനൊപ്പം ഇനിയും വർധിപ്പിക്കുന്നത് അനുവദനീയമല്ലെന്ന് ഗ്രീവൻസ് ആൻഡ് കംപ്ലയിന്റ് കമ്മിറ്റി അംഗവും ദേശീയ മനുഷ്യാവകാശ ബ്യൂറോയുടെ ഉപദേശകനുമായ ഹംദാൻ അൽനിംഷാൻ പറഞ്ഞു.

പരിമിതമായ വരുമാനമുള്ള പ്രവാസികൾക്ക് പുതിയ ഫീസ് താങ്ങാൻ കഴിയാത്തതിനാൽ രോഗവും വേദനയും സഹിക്കേണ്ടി വരുന്നതിലും അപ്പുറമാണ് വർധിപ്പിച്ച ഫീസ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രത്യേകിച്ചും കുവൈറ്റിനെ അന്താരാഷ്ട്ര മാനുഷിക കേന്ദ്രമായി പ്രഖ്യാപിച്ചതിനാൽ ഈ തീരുമാനം മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു, . (അൽ-സെയാസ്സ / അറബ് ടൈംസ്)

മിക്ക സ്ഥാപനങ്ങളുംതങ്ങളുടെ തൊഴിലാളികളുടെ മെഡിക്കൽ ഇൻഷുറൻസ് അടക്കുന്ന തുക   പിന്നീട് ചെറു ഗെടുക്കളായി ശമ്പളത്തിൽ നിന്നും തിരികെ പിടിക്കുകയാണ് പതിവ് ,100 KD മുതൽ മാസശമ്പളം ലഭിക്കുന്നവർക്ക് പുതിയ വർദ്ധനവ് വലിയ ബാധ്യതയാകും .നിലവിലുള്ള വിലക്കയറ്റം  സാധാരണക്കാരായ പ്രവാസികളുടെ ദൈനം ദിന  ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട് .വർധിച്ചു വരുന്ന നിത്യ ചെലവുകൾക്കനുപാതികമായി വേതന വർദ്ധനവ് സ്വകാര്യ മേഘലയിൽ ലഭിക്കാത്തതും സങ്കടകരമാണ് .ഇ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ക്ലിനിക്കുകളിൽ മരുന്നുകൾക്കും പരിശോധനകൾക്കും ഫീസ് വർധിപ്പിച്ചികൊണ്ടു ഉത്തരവ് ഇറങ്ങിയത് .ഇതിനു പുറമെ ഇൻഷുറൻസ് ഫീസ് കൂടി വർധിപ്പിക്കാൻ തീരുമാനം വരു ന്നത് ,. വരുമാനത്തിൽ ഗണ്യമായ  ഉയർച്ചയില്ലാത്ത  സാഹചര്യത്തിൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ സാധാരണക്കാരായ പ്രവാസികൾക്ക് ഭാരിച്ച ബാധ്യതയാകും എന്നതിൽ സംശയമില്ല  .

cj