മൂലൂർ സ്മാരകത്തിൽ വിദ്യാരംഭവും, കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബർ അഞ്ചിന്

മൂലൂർ സ്മാരകത്തിൽ വിദ്യാരംഭവും, കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബർ അഞ്ചിന്

Oct 2, 2022 - 07:20
Oct 2, 2022 - 07:29
 58
മൂലൂർ സ്മാരകത്തിൽ വിദ്യാരംഭവും, കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബർ അഞ്ചിന്
ലേഖകൻ :- അശോക് കുമാർ ഇലവുംതിട്ട

ഇലവുംതിട്ട - വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബർ അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരവകാശ കമ്മീഷണർ കെ.വി. സുധാകരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മുൻ എംഎൽഎയും മൂലൂർ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും.

ഒക്ടോബർ അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കെ.വി. സുധാകരൻ, അശോകൻ ചരുവിൽ, റവ. ഡോ. മാത്യു ഡാനിയേൽ, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രൻ അധ്യക്ഷത വഹിക്കും.

  

ഒക്ടോബർ ആറിന് രാവിലെ 10.30ന് ആശാൻ കവിതകളെ കുറിച്ചുള്ള ചർച്ച പരിപാടി സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമൻ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ഡോ. പ്രസന്ന രാജൻ, ഡോ.പി.റ്റി അനു തുടങ്ങിയവർ പ്രഭാഷണം നടത്തും. ഒക്ടോബർ ഏഴിന് രാവിലെ 10.30ന് ആശാൻ കവിതകളെ കുറിച്ചുള്ള ചർച്ച പരിപാടി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, പ്രൊഫ. മാലൂർ മുരളീധരൻ തുടങ്ങിയവർ പ്രഭാഷണം നടത്തും.