ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Oct 10, 2022 - 22:51
 13
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

തൃശൂർ :-രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി പതിനെട്ടാമത്തെ ദിവസം മാതാപിതാക്കളുടെ മുൻപിൽ വച്ചു ഭാര്യയായ ഹഷിദയെ വെട്ടി  കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ ഭർത്താവ്  മുഹമ്മദ് ഹാസിഫ് ഒന്നര മാസങ്ങൾക്ക്ശേഷം പോലീസിന്റെ പിടിയിൽ അകപ്പെട്ടു. തൃശ്ശൂർ ചങ്ങരംകുളത്ത് വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി  തൃശൂരിൽ എത്തിയതായി പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ചങ്ങരംകുളത്ത് ഉള്ള ബന്ധു വീട്ടിൽ നിന്നും പ്രതിയെ പോലീസ് പിടികൂടിയത്. പ്രതി ലഹരിക്ക് അടിമയാണന്നു വീട്ടുകാർ പറയുന്നു.