കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അഞ്ചാമത് ഭരണസമിതി നിലവിൽ വന്നു
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അഞ്ചാമത് ഭരണസമിതി നിലവിൽ വന്നു
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കോട്ടയം ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക് പ്രവാസി അസ്സോസിയയേഷൻ കുവൈറ്റ് (KODPAK) 2022 - 2023 കാലയളവിലേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് ഡോജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത് 2019 - 2022 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ റോബിൻ ലൂയിസ് കണക്കും അവതരിപ്പിച്ചു. തുടർന്ന് സി എസ് ബത്താർ , ജിജോ ജേക്കബ് കുര്യൻ, പ്രസാദ് നായർ എന്നിവർ വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2022 -2023 കാലഘട്ടത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ്, ട്രഷറർ സുമേഷ് ടി എസ്, രക്ഷാധികാരി ബിനോയ് സെബാസ്റ്റ്യൻ, ജിയോ തോമസ്, അഡ്വൈസറി ബോർഡ് അംഗങ്ങളായി ഡോജി മാത്യു, സി എസ് ബത്താർ, ജിജോ ജേക്കബ് കുര്യൻ, പ്രസാദ്നായർ, വൈസ് പ്രസിഡന്റ്മാരായി രതീഷ് കുമ്പളത്ത്, സുബിൻ ജോർജ്, ജോയിന്റ് സെക്രട്ടറിമാരായി വിജോ കെവി, നിജിൻ ബേബി, ജോയിന്റ് ട്രഷറർ ജോസഫ് കെജെ , ചാരിറ്റി കൺവീനർ ഭൂപേഷ് റ്റിറ്റി, ജോയിന്റ് ചാരിറ്റി കൺവീനർ പ്രിയ ജാഗ്രത് ,മെമ്പർഷിപ്പ് കോർഡിനേറ്റർ സിറിൽ ജോസഫ്, ഏരിയ കോർഡിനേറ്റർമാരായി പ്രജിത്ത് പ്രസാദ് (അബ്ബാസിയ ), റോബിൻ ലൂയിസ് (മംഗഫ് ), സന്ദീപ് നായർ (ഫഹാഹീൽ) , അനിൽ കുറവിലങ്ങാട് (മെഹബുള്ള), അനന്ദു രവീന്ദ്രൻ (സാൽമിയ ), മീഡിയ പബ്ലിസിറ്റി കൺവീനർ അർജുൻ, ജോയിന്റ് മീഡിയ പബ്ലിസിറ്റി കൺവീനർ ജിത്തു തോമസ് , ലൈവ് വെബ്കാസ്റ്റ് ഫോട്ടോ /വീഡിയോ കോർഡിനേറ്റർ അരുൺ രവി, മഹിളാ ചെയർപേഴ്സൺ രജിത വിനോദ്, ജോയിന്റ് മഹിളാ ചെയർപേഴ്സൺ റിഥ നിമിഷ്,ബീന വർഗീസ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഷൈജു എബ്രഹാം, സിബി പീറ്റർ,ദീപു ഗോപാലകൃഷ്ണൻ,ആയിഷ ഗോപിനാഥ്, ജോജോ ജോർജ് , ഷൈജു ജേക്കബ്, അക്ഷയ് രാജ്, അർജുൻ സജിമോൻ,ബിനിൽ എബ്രഹാം,ഷാൻസി മോൾ,ശ്രീകാന്ത് ,ബിജു കെ ജോൺ, അക്ഷയ് മനോജ്, പ്രദീപ് കുമാർ എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.തുടർന്ന് അനൂപ് സോമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജസ്റ്റിൻ ജെയിംസ് സ്വാഗതം പറയുകയും, സുമേഷ് ടി എസ് നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു