മുലായംസിംഗ് യാദവ് അന്തരിച്ചു

മുൻ UP മുഖ്യ മന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായംസിംഗ് യാദവ് (82)അന്തരിച്ചു. ചികിത്സയിലിരിക്കെ ഗുരുഗ്രാം ലോന്ദ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1989 -1991, 1993 - 1995, 2003 - 2007 എന്നി കാലഘട്ടങ്ങളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിരുന്നു. ഏഴു തവണ ലോകസഭയിലേക്കും പത്തു തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞഒരാഴ്ചയായി കിത്സയിലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച അതീവ ഗുരുതരാവസ്ഥയിൽ അയതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മുൻ UP മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണ് മകൻ.