ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥിനിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്.- പയ്യോളി സ്വദേശിനി വിദ്യാർത്ഥിനി ഇന്ന് രാവിലെ ട്രെയിൻ തട്ടി മരിച്ചു. ക്രിസ്ത്യൻ പള്ളി റോഡിലെ റെയിൽവേ ട്രാക്കിൽ വച്ചായിരുന്നു അപകടം. പയ്യോളി ബീച്ചിൽ പവിത്രൻ മകൾ ദീപ്തി ആണ് മരിച്ചത്. അപകട സ്ഥലത്തുനിന്നും ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. ദീപ്തി വടകര മോഡേൺ പോളിടെക്നിക്കിൽ അവസാനവർഷ വിദ്യാർഥിനിയാണ്. ദീപക് ആണ് സഹോദരൻ.