ഭാരത ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്രയ്ക്ക് കർണാടകയിൽ വൻ വരവേൽപ്പ്. രാവിലെ കർണാടക തുംകൂർ ജില്ലയിലുള്ള തിപ്ത്തൂർ നിന്നും യാത്ര ആരംഭിച്ചു വൈകിട്ടുള്ള സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും. ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയിൽ വൻ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഒരാഴ്ച കൂടി കർണാടകയിൽ പര്യടനം തുടരും.