S ഹരീഷിന്റെ 'മീശ'ക്കു വയലാർ അവാർഡ് ലഭിച്ചു

Oct 8, 2022 - 16:52
Oct 8, 2022 - 18:03
 17
S ഹരീഷിന്റെ 'മീശ'ക്കു വയലാർ അവാർഡ് ലഭിച്ചു
Image credited MM online

ചിറ്റാർ ജോസ് 

ഈ വർഷത്തെ വയലാർ അവാർഡ് എസ് ഹരീഷ് രചിച്ച മീശ എന്ന നോവലിന് ലഭിച്ചു. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന അവാർഡ് ഒക്ടോബര് 27 നു തിരുവനന്തപുരത്തു നൽകും ,  തന്നെ  പരിഗണിച്ചതിൽ  സന്തോഷമുണ്ടെന്ന് അവാർനോട് പ്രതികരിക്കവേ  ഹരീഷ് പറഞ്ഞു,

1940കളിലെ കേരളത്തിലെ ദളിതർക്ക് ഏൽക്കേണ്ടിവന്ന ജാതീയ പീഡനത്തെ ദളിത് പശ്ചാത്തലത്തിൽ വരച്ചുകാട്ടിയ നോവലാണ്  മീശ. മൂന്നാം ലക്കം പ്രസിദ്ധീകരണമായപ്പോൾ തന്നെ ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് നോവൽ പിൻവലിച്ച് ഹരീഷ് മാപ്പ് പറയുകയുണ്ടായി.

പുലയക്രിസ്ത്യാനിയായ പവിയാൻറെ  മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി മാറി . മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജൻമിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ഇ നോവലിൽ കഥാ കൃത്തു ചെയ്തിട്ടുള്ളത് , (dc books )

കഥയിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംസാരത്തിൽ ഹിന്ദു സ്ത്രീകളെ കുറിച്ചുള്ള ഒരു പരാമർശം ആയിരുന്നു പ്രതിഷേധത്തിന് കാരണം ആയത്. ഹിന്ദു സംഘടനകളുടെ പ്രതിഷേധം  ശക്തമായതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന നോവൽ പിൻവലിക്കുക ഉണ്ടായി.

 പുസ്തകം നിരോധിക്കാനുള്ള കേസ് പരിഗണിക്കവേ  2018 സെപ്റ്റംബർ 5 നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടെയുള്ള ബെഞ്ച് കേസ് തള്ളിക്കളഞ്ഞു. എഴുത്തുകാരന്റെ ഭാവനയെ തള്ളിക്കളയേണ്ടതില്ല,ഒരുഭാഗം മാത്രം നോക്കി ഒരു കൃതിയെ വിലയിരുത്തേണ്ടതില്ല എന്ന് കോടതി വിലയിരുത്തി.

മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം . ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ മറ്റു  എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു'-പുസ്തക പ്രസിദ്ധീകരണ സമയത്തുള്ള dcb വാര്‍ത്താ കുറിപ്പില്‍ പറയുന്നു. (കടപ്പാട് MMN )

ഡിസി ബുക്സ് ആണ് മീശ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. dcbooks  നിന്നും ഓൺലൈൻ ആയി പുസ്തകം വാങ്ങാനാകും .

 കോട്ടയം ജില്ലയിലെ നീണ്ടൂർ ആണ്  ജന്മസ്ഥലം രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥ സമാഹാരം.

 കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള പുരസ്കാരം2019 മീശ എന്ന നോവലിന് ലഭിച്ചിരുന്നു.

2020ലെ ജെസിബി സാഹിത്യ പുരസ്കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ MOUSTACH നു ലഭിച്ചു. 25 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക..

 കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരം, ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം, വി പി ശിവകുമാർ സ്മാരക കേളി അവാർഡ് എന്നിവയ്ക്കും അർഹനായിട്ടുണ്ട്.

 ആദം എന്ന ചെറു കഥാ സമാഹാരത്തിനെ ആസ്പദമാക്കിയാണ് ഏദൻ എന്ന ചലച്ചിത്രം 2018 നിർമ്മിക്കപ്പെട്ടത്, മാവോയിസ്റ്റ് എന്ന ചെറുകഥയിൽനിന്നുമാണ്   ജെല്ലിക്കെട്ട് എന്ന സിനിമയും നിർമ്മിച്ചതു .