വിതുമ്പുന്ന തലശ്ശേരി

Oct 2, 2022 - 23:14
Oct 2, 2022 - 23:26
 24
വിതുമ്പുന്ന തലശ്ശേരി

 ചിറ്റാർ ജോസ് 

കണ്ണൂർ കണ്ണീർ കടലായി 

EKനായനാർക്കു  ശേഷം കേരളം കണ്ട ദുഃഖ സാഗരം ,

സഖാവ് കോടിയേരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ അർദ്ധരാത്രിയിലും തലശ്ശേരി ടൌൺ ഹാളിലേക്ക് ജനസാഗരം ഇരമ്പിയെത്തിക്കൊണ്ടിരിക്കുന്നു ,

കണ്ണൂർ വിമാനത്താവളം മുതൽ ഒഴുകിയെത്തിയ ജന സമുദ്രം തലശേരിയിൽ അർദ്ധരാത്രിയിലും തുടരുന്നു ,തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക്കാണുവാനും അഭിവാദ്യം അർപ്പിക്കുവാനുമായി കിലോമീറ്ററോളം ജനങ്ങൾ കാത്തു നിൽക്കുന്ന കാഴ്ച്ചയാണ് ഉള്ളത്  . ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ജനഹൃദയങ്ങളിലേക്കു എത്രത്തോളം കോടിയേരി സ്ഥാനം നേടിയിരിക്കുന്നു എന്നത് വർണ്ണനാതീതമാണ് .

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു മണിക്കൂറോളമായി രാത്രി വൈകിയും മൃതദേഹത്തിനരികിൽ തന്നെ തുടരുന്നുണ്ടു  .

കൂത്തുപറമ്പ് ജീവിക്കുന്ന രക്തസാക്ഷിയായ  സ.പുഷ്പൻ എത്തി അന്ത്യോപചാരം അർപ്പിച്ചു മടങ്ങി .

വിവിധ രാഷ്ട്രീയ ,മത ,സാംസ്‌കാരിക നേതാക്കളും സാധാരണ തൊഴിലാളികളും എന്ന് വേണ്ട സമൂഹത്തിൻറെ നാനാതുറകളിലുള്ളവർ ഒഴുകിയെത്തുന്ന വികാര നിർഭരമായ ഒരു അപൂർവ കാഴ്ചക്ക് തലശ്ശേരി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു , തെക്കൻ കേരളത്തിൽ നിന്നുള്ള  ജനപ്രവാഹം തുടരുകയാണ് ട്രെയിനിലും ബസുകളിലും ശക്തമായ തിരക്കു അനുഭവപ്പെടുന്നുണ്ട് ,

കിലോമീറ്ററുകളോളം നീളുന്ന കാത്തുനിൽപ്  ഉണ്ടങ്കിലും എത്തുന്ന എല്ലാവര്ക്കും അന്ത്യോപചാരം അർപ്പിക്കാൻ അവസരംഒരുക്കുമെന്ന്  പാർട്ടി വൃത്തങ്ങൾ അറിയിച്ചു .

ടൌൺ ഹാളിൽ നിന്നും സ്വ വസതിയിലേക്ക് ആയിരിക്കും കൊണ്ടുപോവുക , ഉച്ചകഴിഞ്ഞു മൂന്നു മണിയോട് പയ്യാമ്പലത്തു അന്ത്യ വിശ്രമം ഒരുക്കും .