ഭാരത് ജോഡോ യാത്രക്ക് മൈസൂരിൽ വൻ സ്വീകരണം .

Oct 2, 2022 - 16:22
Oct 2, 2022 - 18:19
 17
ഭാരത് ജോഡോ യാത്രക്ക് മൈസൂരിൽ വൻ  സ്വീകരണം .

ചിറ്റാർ ജോസ്

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക്  രണ്ടാം ദിവസം മൈസൂരിൽ വൻ സ്വീകരണം,

 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മൈസൂരിൽ  രണ്ടാം ദിവസവും  വൻ സ്വീകരണം ലഭിച്ചു. പുലർച്ചെ ഉണ്ടായിരുന്ന മഴയെയും തണുപ്പിനേയും അവഗ ണിച്ചാണ് കുടക് രാമനഗര ജില്ലകളിൽ നിന്നും  ജനങ്ങൾ ഒഴുകിയെത്തിയത്.

കർഷകർ ,കലാകാരന്മാർ, ദളിതർ തുടങ്ങിയവരോട് സംസാരിക്കുവാൻ അദ്ദേഹം സമയം ചെലവഴിച്ചു.

തങ്ങളുടെ ഉൽപന്നങ്ങളുടെ കുറഞ്ഞ താങ്ങുവിലയെ കുറിച്ചും കൃഷിച്ചെലവ് ,കാർഷിക വളങ്ങ ളുടെ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ സംസാരിച്ചു.

 ദളിത് പ്രവർത്തകരും തങ്ങൾ നേരിടുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

11 മണിയോടെ മൈസൂരിൽ പ്രവേശിച്ച റാലിക്ക് ആദ്യ ദിവസത്തേക്കാൾ വലിയ സ്വീകാര്യത യാണ് ലഭിച്ചത്. റാലിയിൽ പങ്കെടുക്കുന്ന ആളുകൾക്ക് വേണ്ട ലഘുഭക്ഷണവും പാർട്ടി തയ്യാറാ ക്കിയിരുന്നു. മൈസൂറിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ നേതാക്കളും പ്രവർത്തകരും രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നു നടന്നു.

 21 ദിവസമാണ് രാഹുൽ ഗാന്ധി കർണാടകയിൽ ചിലവഴിക്കുക