പഴകിയ ഇറച്ചി വിൽപ്പന; കമ്പനിക്കെതിരെ നടപടി

പഴകിയ ഇറച്ചി വിൽപ്പന; കമ്പനിക്കെതിരെ നടപടി

Oct 2, 2023 - 09:30
 64
പഴകിയ ഇറച്ചി വിൽപ്പന; കമ്പനിക്കെതിരെ നടപടി

കുവൈത്ത് സിറ്റി: ഇറച്ചി ഉൽപന്നങ്ങളിൽ കൃത്രിമം കാണിച്ച ഫാക്ടറിക്ക് എതിരെ നടപടി. 72 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയം റെയ്ഡ് ചെയ്യുന്ന രണ്ടാമത്തെ ഫാക്ടറിയാണിത്. വിവിധ വിപണികളിലും സഹകരണ സംഘങ്ങളിലും റെസ്റ്റോറന്റുകളിലും പുതിയ ഉൽപ്പന്നമായി വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയാണ് കണ്ടെത്തിയത്. ഏകദേശം ഒരു ടണ്ണോളം ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.കൊമേഴ്‌സ്യൽ കൺട്രോൾ ഇൻസ്‌പെക്ടർമാർ, വിവരം ലഭിച്ചതിന് ശേഷം ഒരു ഫീൽഡ് ഇൻസ്പെക്ഷൻ ടൂർ നടത്തുകയായിരുന്നു. തൊഴിലാളികളെ യഥാർത്ഥ പാക്കേജിംഗിൽ നിന്ന് മാംസം നീക്കം ചെയ്യുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വീണ്ടും പായ്ക്ക് ചെയ്യുകയും ചെയ്യുന്നതായി കണ്ടെത്തി. വാണിജ്യ മന്ത്രാലയം ഫാക്ടറിക്കുള്ളിൽ ഒരു ഓപ്പറേഷൻ റൂം കണ്ടെത്തി. അവിടെ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനായി പുതിയ ലേബൽ ഉപയോഗിച്ച് മാംസം പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തിയെന്നും അധികൃതര്‍ പറഞ്ഞു.