സജി ചെറിയാന്റെ വിവാദ പ്രസംഗം. നിർണായക വിധി ഉടൻ ഉണ്ടായേക്കും.
തിരുവല്ല :-ഭരണഘടന ആക്ഷേപം എന്ന നിലയിൽ വിവാദ പ്രസംഗത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനമായ യാതൊന്നുമില്ലന്നു പോലീസ്കോടതിയിൽ നൽകിയ അപേക്ഷയിൽ അഭിപ്രായപ്പെട്ടു . കഴിഞ്ഞ ജൂലൈ 3 മല്ലപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് സംഭവത്തിന് ആസ്പദമായ പരാമർശം ഉണ്ടായത്. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷൻ രജിസ്ട്രേറട് കോടതിയാണ് . എംഎൽഎ സ്ഥാനം ആരോഗ്യമാക്കണമെന്ന് അപ്പീൽ വ്യാഴാഴ്ച കോടതി തള്ളിക്കളഞ്ഞിരുന്നു. ഇ സാഹചര്യത്തിൽ പോലീസ് കോടതിയിൽ നൽകിയിട്ടുള്ള അപേക്ഷയിന്മേൽ ക്‌ളീൻ ചിറ്റ് ലഭിച്ചു കഴിഞ്ഞാൽ മന്ത്രിസ്ഥാനം വീണ്ടും നൽകാൻ സാധ്യതയുണ്ട്.
കൊച്ചിയിലെ ഒരു അഭിഭാഷകനായ ബൈജു നോയൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി എന്നിവരാണ് സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ ഹർജി നൽകിയത്. പ്രസംഗം മാധ്യമശ്രദ്ധ ആകർഷിച്ചതോടെ വളരെ വിവാദം ആവുകയും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഒടുവിൽ സജി ചെറിയാനു തന്റെ ഫിഷറീസ്മന്ത്രി സ്ഥാനവും ക്യാബിനറ്റ് പദവികളും രാജി വയ്ക്കേണ്ടി വന്നു .
എന്നാൽ താൻ തൊഴിലാളിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് പ്രസംഗിച്ചപ്പോൾ ഭരണഘടനയെ വിമർശനാത്മകമായി പരാമർശിക്കുക മാത്രമാണ് ഉണ്ടായത് എന്ന് പോലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പരാമർശിച്ചിട്ടുണ്ട്. 50 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ വെറും രണ്ടു മിനിറ്റ് മാത്രമാണ് വിവാദമായ പരാമർശം ഉള്ളതെന്നും ഇ പരാമർശം നിലനിൽക്കുന്നതല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ നിയമപദേശം നൽകിയതായി പോലീസ് ചൂണ്ടിക്കാട്ടി.
പരിപാടിയിൽ നേരിട്ട് പങ്കെടുത്ത 39 പേർ ഉൾപ്പെടെ44 സാക്ഷിയുടെ മൊഴികൾ രേഖപ്പെടുത്തിയ 420 ഓളം പേജുകളാണ് കേസിന്റെ അന്വേഷണ ഡയറിയിൽ ഉള്ളതു.
സജി ചെറിയാൻ രാജിവച്ചെങ്കിലും,കോടതിവിധി വന്നതിനുശേഷം പകരക്കാരെ നിയമിക്കുന്നതും മറ്റുമായ തുടർനടപടികളെ കുറിച്ച് ആലോചിക്കാവുന്നതാണന്നു പാർട്ടി തീരുമാനിച്ചതിനാൽ തൽ സ്ഥാനത്തേക്ക് ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. സജി ചെറിയാനു അനുകൂലമായി കോടതിവിധി വന്നു കഴിഞ്ഞാൽ താമസവിന തൽ സ്ഥാനത്തേക്ക് വീണ്ടും ഉൾപ്പെടുത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു പാർട്ടി തീരുമാനമെന്നു വേണം കരുതാൻ. ക്‌ളീൻ ചിറ്റ് ലഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് പാർട്ടി വൃത്തങ്ങൾക്കിടയിൽ ഉള്ളത്.
CJ.