5G തുടക്കത്തിൽ എല്ലാവർക്കും ലഭിക്കുകയില്ല ,
സ്വന്തം ലേഖകൻ
തുടക്കം ഡൽഹി,ബോംബെ ,കൽക്കട്ട, വാരണാസി എന്നിവിടങ്ങളിൽ മാത്രം .
തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കു അൺലിമിറ്റഡ് സേവനം ലഭ്യമാകും.
താരിഫ്‌കൾ പരസ്യപ്പെടുത്തിയിട്ടില്ല .
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച JIO 5G സംവിധാനം ദസറ സമ്മാനമായി നാലിടങ്ങളിൽ ഇന്നുമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും . തുടക്കത്തിൽ ഇ സേവനം എല്ലാവര്ക്കും ലഭിക്കുകയില്ല .ഡൽഹി,ബോംബെ ,കൽക്കട്ട, വാരണാസി എന്നിവിടങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട GIO ഉപഭോക്താക്കൾക്കു മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക.മറ്റു സ്ഥലങ്ങളിൽ അടുത്ത വർഷത്തോട് കവറേജു ശക്തിപ്പെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപഭോക്കളിൽ എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കുന്നവര്‍ക്ക് എസ്എംഎസ് വഴിയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും അറിയിപ്പ് ലഭിക്കുമെന്നും ജിയോ അറിയിച്ചു . എസ്എംഎസ് ലഭിച്ചവർ സിം കാർഡ് മാറാതെതന്നെ5G യിലേക്ക് സ്വയം അപ്ഗ്രേഡ് ചെയ്യപ്പെടും . ഇവർക്ക് 1Gbps സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റാ ലഭ്യമാകും . ബീറ്റ ട്രയൽ എന്ന നിലയിലാണ് ഇപ്പോൾ 5G ലഭ്യമാക്കുന്നത്. 700MHz 5Gൽ മികച്ച കവറേജ് ലഭ്യമാകുന്ന ഏക കമ്പനിയായി റിലയൻസ് ജിയോ മാറും.കൂടാതെ 700MHz ,3500MHz,26GHz, എന്നീ ബാൻഡുകളിലും ലഭ്യമാകും .
ഉപഭോക്താക്കളുടെ പ്ലാനുകളുടെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടില്ല എന്നാൽ അത് ഉപഭോക്താക്കൾക്ക് താങ്ങാവുന്നതായിരിക്കുമെന്ന് മുകേഷ് അംബാനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ 2035-ഓടെ 5G യുടെ സാമ്പത്തികഭദ്രത 450 ബില്യൺ ഡോളർ കൈവരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.