ഇടുക്കിയെ കിടുക്കിയ കടുവയെ കുടുക്കി

Oct 5, 2022 - 17:06
Oct 5, 2022 - 18:34
 16
ഇടുക്കിയെ കിടുക്കിയ കടുവയെ കുടുക്കി

സ്വന്തം ലേഖകൻ :

ഏതാനും ചില ആഴ്ചകളായി ഇടുക്കി രാജമലയ നൈമക്കാട്ടിൽ  ഭീതി പടർത്തിയ കടുവയെ നാട്ടുകാരും വനം വകുപ്പും ചേർന്ന് പിടികൂടി. കർഷകരുടെ പത്തോളം പശുക്കളെയാണ്  ഏതാനും ദിവസത്തിനുള്ളിൽ  കടുവ  ആക്രമിച്ചു കൊന്നത്  . വനവും വകുപ്പിന്റെ  നിഷ്ക്രിയതക്കെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ വിവിധ രാഷ്ട്രീയ പാർട്ടിയുടെ സഹായത്തോടുകൂടി റോഡ് ഉപരോധം നടത്തിയിരുന്നു. കടുവയെ ഉടൻ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പു നൽകിയ ശേഷമാണ് സമരക്കാർ പിരിഞ്ഞു  പോയത്.

 ഇന്നലെ രാത്രി എട്ടു മണിയോടെ ഇരതേടി വീണ്ടും കാലിത്തൊഴുത്തിനു സമീപം എത്തിയ ആൺ കടുവ  മുൻകൂട്ടി വനംവകുപ്പ് അധികൃതർ  സ്ഥാപിച്ച കെണിയിലാണ്  കുടുങ്ങിയത് .  രാത്രിയിൽ  തന്നെ കടുവയെ വനംവകുപ്പു  കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് കടുവയെ ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിക്കു  കൈമാറേണ്ടതുണ്ട്  .  അഥോറിറ്റിയുടെ  മാനദണ്ഡം പാലിച്ചുകൊണ്ടാകും  കടുവയെ പിന്നീട് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുക . എന്നാൽ കടുവയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമല്ല ,ഇടതുകണ്ണിനു തിമിരവും ഉള്ളതിനാൽ പുനരധിവാസം വൈകും.

 ഒരു കടുവയെ പിടികൂടിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക വിട്ടു മാറിയിട്ടില്ല. ഒരേദിവസം 5 പശുക്കളെ കടിച്ചുകൊന്നതിനാൽ ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടാകുമെന്ന് നാട്ടുകാർ സംശയിക്കുന്നു. വീണ്ടും കൂടു കൂടുതൽ സ്ഥാപിക്കുമെന്നും ജനങ്ങൾ ജാഗരൂകരായിരിക്കണം എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .