തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ചികിൽസയിൽ കഴിഞ്ഞുവന്ന വ്യാപാരി മരിച്ചു.

Oct 5, 2022 - 19:12
 25

അശോക് കുമാർ:

ഇലവുംതിട്ട,: തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിൽ കഴിഞ്ഞുവന്ന വ്യാപാരി മരിച്ചു.കുറിയാനിപ്പള്ളി വെട്ടത്തേത്ത് കിഴക്കേതിൽ വി.കെ.രാജു(61)ആണ് മരിച്ചത്.ഇലവുംതിട്ട ജംഗ്ഷനിലെ വ്യാപാരിയായിരുന്നു.കടയടച്ച് വീട്ടിലേക്ക് മടങ്ങവെ  കണ്ടൻകാളി മുക്കിലെ മുക്കവലയിൽ വച്ചാണ് നായ കുറുകെ ചാടി അപകടം ഉണ്ടാത്.ഗുരുതര പരുക്ക് പറ്റിയ രാജു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിലേറയായി ചികിൽസയിലായിരുന്നു.സംസ്ക്കാരം നടത്തി.ഭാര്യയും രണ്ട് മക്കളുമുണ്ട്.