കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈയ് വെട്ടി.

കോട്ടയം :-. ഭർത്താവ് ഭാര്യയുടെ കൈക്കു വെട്ടി പരിക്കേൽപിച്ചു. കണക്കാലി പാറപ്പുറത്ത് പ്രദീപാണ് ഭാര്യ മഞ്ജുവിനെ വെട്ടി പരിക്കേൽപ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു കൈ ഏതാണ്ട് അറ്റു പോവുകയും മറുകൈയുടെ വിരലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം ചെറുക്കാൻ ശ്രമിച്ച മകളുടെ കയ്ക്കും സാരമല്ലാത്ത മുറിവേറ്റു. പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കയ്കൾ തുന്നി ചേർക്കുവാൻ ശ്രമം നടക്കുന്നു. പ്രദീപ് ദമ്പതികൾക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണസംഭവം നടന്നത്. സംഭവത്തിനുശേഷം പ്രദീപ് ഒളിവിൽ പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.