നരബലി കേസ് പുതിയ വഴിത്തിരിവിലേക്ക്

ഇലന്തൂർ:- രണ്ടു സ്ത്രീകളെ വെട്ടിക്കൊന്നു . കഷണങ്ങളാക്കി കുഴിച്ചുമൂടിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫി മുൻപ് ഒരു യുവാവും രണ്ടു പെൺകുട്ടികളുമായി ഇലന്തൂരിലുള്ള ഭഗവന്തിനെറെവീട്ടിലെത്തിയിരുന്നതായി പോലീസിന് മൊഴി കൊടുത്തു.കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന അതേ വാഹനത്തിൽ തന്നെയാണ് ഇവരെയും കൊണ്ടുവന്നത്. പല സ്ത്രീകളെയും പൂജയുടെ കാര്യം പറഞ്ഞു വശീകരിക്കാൻ ശ്രമിച്ചതായും രണ്ടു സ്ത്രീകൾ വെളിപ്പെടുത്തി. പല സ്ത്രീകളേയും അനാശാസ്യ പ്രവർത്തനങ്ങൾക്കായി ഇലന്തൂരിലുള്ള വീട്ടിൽ എത്തിച്ചേർന്നതായി ഷാഫി പോലീസിനോട് കുറ്റസമ്മതം നടത്തി.
കോട്ടയം പത്തനംതിട്ട എറണാകുളം എന്നീ മൂന്ന് ജില്ലകളിൽ നിന്നും അടുത്തിടയായി കാണാതായ സ്ത്രീകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.