നരബലി-വീണ്ടും അസ്ഥി , ഫ്രിഡ്ജിൽ നിന്നും രക്തക്കറ , ഡോഗ് സ്ക്വാട് എത്തി . ഡമ്മി പരീക്ഷണവും നടത്തി.

പത്തനംതിട്ട:- ഇലന്തൂർ ഇരട്ട നര ബലിയുടെ അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നു.
ഫോറൻസിക് വിദക്തർ രംഗത്ത് .
അതി ബുദ്ധിശാലികളായ മായാ ,മർഫി എന്നീ പോലീസ്നായ്ക്കളെ എത്തിച്ചു.
ഡമ്മി പരീക്ഷണം .
ഇന്ന് ഉച്ചയോടെ തൃശ്ശൂർ ഡോഗ് സ്കോഡിൽ നിന്നും ഇന്ത്യയിലെ ഏറ്റവും ബുദ്ധിമതികളായ മായ, മർഫി എന്നീ പോലീസ് നായ്ക്കളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി . 40 അടിയോളം താഴ്ചയിൽ വരെ കിടക്കുന്ന മനുഷ്യ മൃതദേഹങ്ങൾ മണത്ത് അറിയുവാൻ ഈ നായ്ക്കൾക്ക് പ്രത്യേക കഴിവുണ്ട്.
നായ്ക്കൾ കാവിൽ നില ഉറപ്പിച്ചു. ഇ കാവിൽ രക്തം തളിച്ചതായി പ്രതികൾ മൊഴി നൽകിയിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ നിർണായക തെളിവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി കാക്കനാട്ടുനിന്നും ഫോറൻസിക് വിദക്തർ എത്തി പരിശോധന നടത്തി. ഫ്രിഡ്ജിൽ നിന്നും രക്തക്കറ കണ്ടെടുത്തു... ഈ ഫ്രിഡ്ജിൽ ആയിരുന്നു മാംസം സൂക്ഷിച്ചിരുന്നത്.തിരുമ്മു ശാലയിൽനിന്നും വെട്ടുകത്തി, കറിക്കത്തി തുടങ്ങിയവ കണ്ടടുത്തു. ഇവയുടെയും ശാസ്ത്രീയ പരിശോധന നടത്തും.
മുഹമ്മദ് ഷാഫിക്ക് 4 FB ID ഉണ്ടന്ന് പോലീസ് പറഞ്ഞു. അതിൽ 2എണ്ണം മാത്രമാണ് ഓപ്പണാക്കൻ പോലീസിന്കഴിഞ്ഞത്. ശ്രീദേവി എന്ന id ഓപ്പൺ ആക്കാനായി ഫേസ് ബുക്കിന്റെ സഹായം തേടിയിട്ടുണ്ട്..
ഷാഫിയാണ് മൃതദേഹം മുറികേണ്ടവിധം മറ്റു പ്രതികൾക്ക് നിർദേശം നൽകിയത്.
2008 -2011 വർഷങ്ങളിൽ മോർച്ചറി സഹായിയായി ഷാഫി ജോലി ചെയ്തിട്ടുള്ളതായി പറയുന്നു മൃതദേഹങ്ങ്ൾ മുറിക്കേണ്ട വിധം അവിടെ നിന്നും ഷാഫി കണ്ടു മനസ്സിലാക്കിയിട്ട് ഉണ്ടാകാം.
കുറ്റകൃത്യം ചെയ്തതിന്റെ വിശദീകരണത്തിനായി ഓരോ പ്രതികളേയും വെവ്വേറെ വിളിപ്പിച്ച് ഡമ്മി പരീക്ഷണം നടത്തിച്ചു.
കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല