കുവൈത്ത് ഫാമിലി വിസ ഭാഗികമായി പുനരാരംഭിച്ചു

Oct 16, 2022 - 13:46
Oct 16, 2022 - 13:47
 13

കുവൈറ്റ്,,:- കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുവൈറ്റ് ഫാമിലി വിസ നൽകുവാൻ തീരുമാനം. രണ്ടു രാജ്യങ്ങളിലായി താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് മാനുഷിക പരിഗണനയുടെ പിൻബലത്തിൽ ഫാമിലി വിസ നൽകുന്നത് പരിഗണിക്കുമെന്നു  ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ കുവൈറ്റിൽ ഉള്ള മാതാപിതാക്കളുടെ കുവൈറ്റിനെ പുറത്തു ജനിച്ച കുട്ടികൾക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ നിയമാനുസൃതമായി  വിസ നൽകപ്പെടും.

 കുവൈറ്റിലെ ജനസംഖ്യ നിയന്ത്രിക്കുക, കുടുംബങ്ങൾക്ക് മെച്ചമായ ജീവിതനിലവാരം നൽകുക എന്നിവയാണ് MOI യുടെ പുതിയ കർമപദ്ധതികൾ. കുടുംബങ്ങൾക്ക് തൃപ്തികരമായ ജീവിതനിലവാരം ഉറപ്പാക്കുന്നതിന് ഭാഗമായി ഫാമിലി വിസ  അനുവദിക്കുന്നതിനു ഉയർന്ന ശമ്പളം എന്നത്  പ്രധാന മാനദണ്ഡമായി വരും.

 ആർട്ടിക്കിൾ 22 പ്രകാരമുള്ള കുടുംബ/ ആശ്രിത വിസകൾ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി അഞ്ഞൂറിൽ നിന്നും 800 കുവൈറ്റ്‌ ദിനാറായി ഉയർത്താനായി കഴിഞ്ഞ മാസം . ശുപാർശ ഉണ്ടായിരുന്നു.