ജാഗ്രത പാലിക്കുവാൻ ജനങ്ങളോടു ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു

Oct 17, 2022 - 13:20
Oct 17, 2022 - 13:26
 45
ജാഗ്രത പാലിക്കുവാൻ ജനങ്ങളോടു   ആഭ്യന്തര മന്ത്രാലയം  നിർദ്ദേശിച്ചു

കുവൈറ്റ്. ഈ സമയങ്ങളിൽ കാലാവസ്ഥാവ്യതിയാനം മൂലം  ഉണ്ടാവാനിടയുള്ള മോശം കാലാവസ്ഥയും  മൂടൽമഞ്ഞിൽ   നിന്നും ജാഗ്രതപാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൗരൻ മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

അത്യാവശ്യഘട്ടങ്ങളിൽ സുരക്ഷയോ മറ്റു സഹായമോ ആവശ്യമുള്ളവർ 112 എന്നാ എമർജൻസി നമ്പറിൽ വിളിക്കേണ്ടതാണ്. ഈ നമ്പർ 24 മണിക്കൂറും പ്രവർത്തന സജ്ജമാണന്നു ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് പത്രക്കുറിപ്പിൽ അറിയിച്ചതായി പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മത്സ്യബന്ധനത്തിനായി മറ്റും കടലിൽ പോകുന്നവർ അടിയന്തര  സാഹചര്യം ഉണ്ടായാൽ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറുമായി ബന്ധപ്പെടാൻ 1880888 എന്ന നമ്പറിൽ വിളിക്കേണ്ടത് ആണെന്നും  അറിയിക്കുന്നു.