കോളറ രോഗം കണ്ടെത്തി

Nov 26, 2022 - 02:37
Nov 26, 2022 - 02:56
 125
കോളറ രോഗം കണ്ടെത്തി

കുവൈത്ത്. അടുത്തയിടെ അയൽ രാജ്യം സന്ദർശിച്ച ഒരു പൗരന് കോളറാ  അണുബാധ യുടെ ലക്ഷണം  കണ്ടെത്തിയതായിതായി ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. രോഗബാധിതനായ വ്യക്തിയെ പ്രോട്ടോകോൾ അനുസരിച്ച് സുഖം പ്രാപിക്കുന്നവരെ പ്രത്യേക ചികിത്സക്കായി ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും kuna റിപ്പോർട്ട് ചെയ്യുന്നു.

 രാജ്യത്ത് കോളറ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഇല്ലെന്ന് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. എന്നാൽ കോളറബാധിത  പ്രദേശങ്ങൾ സഞ്ചരിക്കുന്ന പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും ശുചിത്വം ഇല്ലാത്ത വെള്ളം, ഭക്ഷണം ഇവ ഉപയോഗിക്കരുതെന്നും അറിയിച്ചു.  കോളറ ബാധിത പ്രദേശങ്ങൾ സഞ്ചരിച്ചവർ സ്വയം നിരീക്ഷിക്കണം, ഏഴു ദിവസത്തിനുള്ളിൽ പനി, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ഉചിതമായ ചികിത്സയും ഉപദേശങ്ങളും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

CJ