കിട്ടാതിരുന്ന കിട്ടിയ കണ്മണി കാ ണാമറയത്തു പോയി

സ്വന്തം ലേഖകൻ
പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷം തുരുത്തിക്കരയിൽ തോമസിനും ,മേരിക്കും പിറന്ന ഏക മകനെ സന്തോഷത്തോടു യാത്ര അയച്ചതിൻ്റെ നടുക്കത്തിൽ നിന്നും ക്രിസ്വിന്റ മാതാപിതാക്കളും ബന്ധുക്കളും ഇനിയും മോചിതരായിട്ടില്ല .
മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് ഊട്ടിയിലേക്ക് ടൂർ പോകാൻ ക്രിസവിന്റ സന്തോഷത്തോടുകൂടി ബസ്സിൽ കയറ്റി പോയത് ,എന്നാൽ മണിക്കുറുകൾ കഴിയുംമുമ്പ് ആ ദുരന്ത വാർത്ത അവരെ തേടി വന്നു .
വടക്കാഞ്ചേരി എത്തിയപ്പോഴായിരുന്നു മറ്റു അഞ്ചു കുരുന്നുകൾക്കൊപ്പം ക്രിസ്‌വിനെയും മരണം തട്ടിയെടുത്തതു . ഒന്നും സംഭവിക്കരുതേ എന്ന പ്രാര്ഥനയായിരുന്ന . ക്രിസ്‌വിന്റ മരിച്ചിട്ടില്ലന്ന വാർത്ത ഇടക്ക് കേട്ടെങ്കിലും പിന്നീട് അത് ശരിയല്ലെന്നു വിശ്വസിക്കേണ്ടി വന്നു . സ്കൂൾ കുട്ടികൾ സഞ്ചരിച്ച ASURA ബസ് അമിതവേഗത്തിൽ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ksrtc ബസിനു പുറകിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം .അപകടത്തിൽ മുന്ന്ഒ ksrtc യാത്രക്കാർ ഉൾപ്പടെ ഒൻപതു പേര് മരിച്ചു