കുട്ടികളെ ഉപയോഗിച്ചുള്ള മന്ത്രവാദം ,ദുർമന്ത്രവാദി പോലീസ് പിടിയിൽ.

Malayalapuzha മന്ത്രവാദം

Oct 13, 2022 - 09:43
Oct 13, 2022 - 12:49
 23
കുട്ടികളെ ഉപയോഗിച്ചുള്ള  മന്ത്രവാദം ,ദുർമന്ത്രവാദി പോലീസ് പിടിയിൽ.
ദുർമന്ത്രവാദ ആരോപിതയായ വാസന്തിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു

പത്തനംതിട്ട:- മലയാലപ്പുഴ പൊതീപ്പാട് ഏഴുവർഷമായി മന്ത്രവാദം നടത്തി വന്നിരുന്ന  കുമ്പഴ സ്വദേശിനി വാസന്തി അമ്മ മഠത്തിൽ വാസന്തി എന്ന  ദേവകിയെ  ഇന്ന് രാവിലെ മലയാലപ്പുഴ പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ദീർഘനാളുകളായി പൊതിപാട്ട് വീട്ടിൽ  ദുർമന്ത്രവാദവും പൂജകളും   നടന്നു വരുന്നതായി നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുക്കുവാൻ പോലീസ് കൂട്ടാക്കിയില്ല എന്നു നാട്ടുകാർ പറയുന്നു. മന്ത്രവാദത്തിനായി കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു.  ഒരു കുട്ടിയെ ഉപയോഗിച്ചുള്ള മന്ത്രവാദത്തിന് ഇടയിൽ കുട്ടി ബോധരഹിതനായി വീഴുന്ന  വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയകളിൽ  പ്രചരിച്ചിരുന്നു. ഇലന്തൂരിൽ  നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവിധ  രാഷ്ട്രീയപാർട്ടികളുടേയും യുവജന സംഘടനകളുടെയും ശക്തമായ പ്രതിഷേധ പ്രകടനം രാവിലെ വാസന്തി മഠത്തിനെതിരെ നടത്തുകയുണ്ടായി. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ വാസന്തി മഠത്തിനു  സാരമായ  കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . നാട്ടുകാരുടെ  ശക്തമായ എതിർപ്പിനെ തുടർന്നാണ് മലയാലപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തി നടപടി സ്വീകരിച്ചത് . വാസന്തിയുടെ സഹായി ഒളിവിൽ പോയതായി പറയപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിൽ പന്ത്രണ്ടു സ്ത്രീകളെയാണ് പത്തനംതിട്ട ജില്ലയിൽ നിന്നും കാണാതായത്.