കേരളത്തിൽ നാടിനെ നടുക്കിയ നരബലി

Oct 11, 2022 - 13:09
Oct 13, 2022 - 21:28
 38
കേരളത്തിൽ നാടിനെ നടുക്കിയ നരബലി
രണ്ടു സ്ത്രീകളെ കൊന്നുകുഴിച്ചുമൂടിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ആഞ്ഞിലിമൂട് സ്വദേശി ബാബു വൈദ്യർ
കേരളത്തിൽ നാടിനെ നടുക്കിയ നരബലി

ചിറ്റാർ ജോസ് ,

 *ഇലന്തൂരിൽ  നാടിനെ നടുക്കിയ നരബലി

 *രണ്ടു സ്ത്രീകളെ കഴുത്തറത്ത് കൊന്നു.

 *ബലി കുടുംബത്തു ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ.

 *സൂത്രധാരൻ മുഹമ്മദ് ഷാഫി ഉൾപ്പടെ മൂന്ന് പേർ  ആറസ്റ്റിൽ.

പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളുടെ കഴുത്തറത്തു ബലി ചെയ്ത സംഭവത്തിൽ മുന്ന്  പ്രതികൾ പിടിയിൽ. കുടുംബത്തിൽ ധനവും ഐശ്വര്യവും വർദ്ധിപ്പിക്കാനാണ് നരബലി നടത്തിയത്. വടക്കാഞ്ചേരി സ്വദേശി റോസിലി, എറണാകുളം കടവന്ത്രയിൽ താമസിച്ചു വന്ന തമിഴ്‌നാട് ധർമപുരി സ്വദേശി  പത്മ എന്നിവരാണ് കൊല്ലപ്പെട്ട സ്ത്രീകൾ. റോസിലിയുടെ കൊലപാതകം ജൂൺ മാസത്തിലും പത്മയുടെ കൊലപാതകം സെപ്റ്റംബർ മാസത്തിലും ആയിരിക്കും നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭിപ്രായപ്പെട്ടു. 

ഇലന്തൂർ അഞ്ചിലിമൂട്ടിൽ സ്ഥിരതാമസക്കാരനായ  ബാബു വൈദ്യർ എന്നു വിളിക്കുന്ന ഭഗവന്ത് സിംഗ് ഭാര്യ ലൈല ഇവർ ചേർന്നു കുടുംബത്തിന്റെ സമ്പത്തിനും ഐശ്വര്യത്തിനു വേണ്ടിയാണ് നരബലി നടത്തിയത്. ഭഗവത് സിഗ് എന്ന ബാബുവൈദ്യർ പാരമ്പര്യമായി തിരുമ്മു ചികിത്സ  ചെയ്യുന്ന  ആളാണ്. ആഭിചാര പ്രക്രിയയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എങ്കിലും നരബലി വിഷയത്തിൽ സമീപവാസികൾക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.വൈദ്യരുടെബാബു വൈദ്യർ പാരമ്പര്യ തിരുമ്മു ചികിത്സാരംഗത്ത് നല്ല മതിപ്പുള്ള ഒരു ആളാണ്. മകനും പാരമ്പര്യം തുടരുന്നുണ്ട്. 

കഴിഞ്ഞ ജൂൺ  മാസം മുതലാണ് റോസിലിയെ കാലടി മറ്റൂരു നിന്നും കാണാതായത്. മറ്റൂരിൽ പങ്കാളിക്കൊപ്പം താമസിച്ച് ലോട്ടറി കച്ചവടം നടത്തിവരികയായിരുന്ന റോസിലിയെ  കാണാൻ ഇല്ല എന്നുള്ള മകളുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. എന്നാൽ പല ഇടങ്ങളിൽ മാറി മാറി താമസിക്കുന്ന റോസിലിയെ പോലീസിനു കണ്ടെത്താനായിരുന്നില്ല.

സെപ്റ്റംബർ 27 മുതലാണ് കടവന്ത്ര സ്വദേശി പത്മജയെ കാണാതായത്. പത്മയുടെ സഹോദരി പളനിയമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചപ്പോൾ മൊബൈൽ ടവർ ലൊക്കേഷൻ പത്തനംതിട്ടയിൽ  ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കഷണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിൽ പത്മയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സമാനമായി ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടതായി പോലീസ്  കണ്ടെത്തുകയായിരുന്നു. ഏകദേശം 50 വയസ്സുള്ള  രണ്ടു സ്ത്രീകളും ലോട്ടറി വിൽപനക്കാർ ആയിരുന്നു.

സൂത്രധാരൻ,

 പെരുമ്പാവൂർ സ്വദേശി  മുഹമ്മദ് ഷാഫി വ്യാജ  ഫേസ്ബുക്ക് ഐഡി യിലൂടെ ഭഗവത് സിംഗുമായി  പരിചയപ്പെടുന്നു.താൻ പറയുന്നതുപോലെ ചെയ്താൽ കുടുംബത്തു ധനവും ഐശ്വര്യവും വർദ്ധിക്കുമെന്ന് വൈദ്യര് ബോധ്യപ്പെടുത്തി. കാര്യങ്ങൾ ഏറെക്കുറെ ഉറപ്പാക്കിയശേഷം  പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നൊരാൾ സ്ത്രീകളെ എത്തിച്ചു തരുമെന്ന്  പറഞ്ഞു. അതിനുശേഷം യഥാർത്ഥ പ്രതിയായ  മുഹമ്മദ് ഷാഫി തന്നെയാണ്സ്ത്രീകളെ ഇലന്തൂരിൽ  എത്തിച്ചത്.   മുഹമ്മദ് ഷാഫി തന്ത്രപൂർവ്വം  സ്ത്രീകളെ ഇലന്തൂരിൽ  എത്തിച്ചു. സ്ത്രീകളെ  കഴുത്തറത്തു കൊന്നു കഷണങ്ങളായി നുറുക്കി ആഭിചാര പ്രക്രിയയ്ക്ക് ശേഷം  കുഴിച്ചുമൂടുകയായിരുന്നു. 

 ഭഗവത് സിംഗ് ഇലന്തൂർ പാർട്ടി ഭാരവാഹിയായിരുന്നു. കാരംവേലി സ്കൂളിലും കോഴഞ്ചേരി സെൻതോമസ് കോളേജിലും  ആയിരുന്നു വിദ്യാഭ്യാസം ചെയ്തത്.

എറണാകുളം ആർടിഒ, സിറ്റി പോലീസും ഇലന്തൂരിൽ  എത്തിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ പ്രതികൾക്കായി കേസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട് .

നടുക്കം മാറാതെ നാട്ടുകാർ :

 രണ്ടു സ്ത്രീകളെ കൊന്നുകുഴിച്ചുമൂടിയ വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. തങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ല എന്ന് നാട്ടുകാർ പറഞ്ഞു. ഇലന്തൂർ -ഓമല്ലൂർ  റോഡിൽ ആഞ്ഞിലിമൂട്ടിൽ സമീപം താമസിക്കുന്ന ബാബു വൈദ്യരെ കുറിച്ച് നാട്ടിൽ നല്ല മതിപ്പാണ് ഉള്ളത്. നല്ല ഒരു തിരുമ്മുകാരൻനും പൊതുപ്രവർത്തകനും ആണ്.  ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ രോഗികൾ  ധാരാളം വന്ന് ചികിത്സിച്ചു പോകാറുണ്ട്.

വീട്ടിൽ നിന്നും അസ്വാഭാവികമായ യാതൊന്നും തോന്നിയിട്ടില്ല എന്ന് സമീപവാസികൾ പറയുന്നു. ബാബു വൈദ്യരുടെ വീട് അല്പം ഒറ്റപ്പെട്ട സ്ഥലത്ത് ആയതിനാലാകാം ഇത് പുറംലോകമറിയാതിരുന്നത് പോലീസും നാട്ടുകാരും കരുതുന്നു.

 സംഭവമറിഞ്ഞ് നാനാ ഭാഗത്തുള്ള ആളുകൾ സംഭവസ്ഥലത്തേക്ക് തടിച്ചു കൂടുന്നുണ്ട്.