ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നു
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജൂഡോ യാത്ര കർണാടകയിൽ രണ്ടാഴ്ച പിന്നിട്ടു. ജനങ്ങൾക്കിടയിൽ നിന്നും യാത്രയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടാഴ്ച പിന്നിടുമ്പോൾ ജനങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ തരംഗം വരും തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നു പാർട്ടി വിശ്വസിക്കുന്നു. മഴ കാരണം ഇന്നു രാവിലെ അല്പം വൈകിയാണ് യാത്ര ആരംഭിച്ചത്. ഭാരത് ജോഡോ യാത്ര അവസാനിച്ച ശേഷവും സംസ്ഥാനതലത്തിൽ പ്രകടനവും യാത്രകളും തുടരും. എന്നാൽ യാത്രയ്ക്ക് എതിരായി ബിജെപി ആരോപണമായി രംഗത്തുണ്ട്. കോൺഗ്രസിനു ലഭിക്കുന്ന ജനപിന്തുണ കണ്ട് അമ്പരന്നാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ തിരിച്ചടിച്ചു. കർണാടകയിലെ ഒരാഴ്ച കൂടിയുള്ള യാത്രയ്ക്കുശേഷം ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലേക്കുള്ള യാത്ര ആരംഭിക്കും.