കാണാതായ യുവാവ് കാൽനടയായി വീട്ടിൽ തിരിച്ചെത്തി

Dec 13, 2022 - 14:29
Dec 14, 2022 - 03:15
 37
കാണാതായ യുവാവ് കാൽനടയായി വീട്ടിൽ തിരിച്ചെത്തി

പത്തനംതിട്ട,ചെന്നീർക്കര.- ഈ മാസം മൂന്നാം തീയതി ട്രെയിൻ യാത്രക്കിടയിൽ കാണാതായ യുവാവ് ഏഴുദിവസത്തിനു ശേഷം തിരികെ നാട്ടിലെത്തി. പത്തനംതിട്ട മാത്തൂർ സ്വദേശി അനിലാണ് ഏഴു ദിവസം കാൽനടയായി നാട്ടിലെത്തിയതായി പറയുന്നത്. മാത്തൂർ മയിൽ നിൽക്കുന്നതിൽ കുഞ്ഞുചെറുക്കന്റെയും പൊടി പെണ്ണിനെയും മകനാണ് അനിൽ. അനിലിന്റെ സഹോദരിയുടെ മകളെ നഴ്സിംഗ് പഠനത്തിന് ചേർക്കാൻ സഹോദരിക്കും ഭാര്യക്കും ഒപ്പം പോയി മടങ്ങി വരുമ്പോൾ ആയിരുന്നു അനിലിനെ കാണാതാണത്. ജനറൽ കമ്പാർട്ട്മെന്റിലെ തിരക്കു കാരണം ഇവർ രണ്ടിടത്തായാണ് യാത്ര ചെയ്തിരുന്നത്. എറണാകുളം എത്തുമ്പോഴാണ് അനിൽ ട്രെയിനിൽ ഇല്ല എന്ന കാര്യം ഭാര്യയും സഹോദരിയും അറിയുന്നത്. അനിലിന്റെ മൊബൈൽ ഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിന് ഒരു തടസ്സമായി.

 ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി .പ്രാദേശിക മാധ്യമങ്ങൾ ഈ വാർത്തയ്ക്ക്  നല്ല രീതിയിൽ പ്രചാരം നൽകിയിരുന്നു. ഒരാഴ്ചക്ക് ശേഷം ആറന്മുള ഭാഗത്തുകൂടി നടന്നുവരുന്ന അനിലിനെ പരിചയക്കാരനായ ജിജോ എന്നൊരാൾ തിരിച്ചറിയുകയും പോലീസ് സ്റ്റേഷനിലും ബന്ധുക്കളെയും അറിയിക്കുകയാണ് ചെയ്തത്. അനിലിനെ കാണാതായ വാർത്ത അറിഞ്ഞത് മുതൽ മാതാപിതാക്കൾ ഊണും ഉറക്കവുമില്ലാതെ കണ്ണീരോടെ  പ്രാർത്ഥനയിലായിരുന്നു എന്ന് ഒരു പ്രാദേശിക ചാനലിന് കൊടുത്ത അഭിമുഖത്തിന്റെ മാതാവ് കണ്ണീരോടു കൂടി പറഞ്ഞു..

അനിൽ മടങ്ങിയെത്തിയ വാർത്ത പ്രാദേശികമാധ്യമങ്ങൾ പല രീതിയിലാണ്റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 വാർത്തകളിലെ പൊരുത്ത കേടുകൾ :- രണ്ടാം തീയതി വൈകുന്നേരം ട്രെയിൻ കാട്പാടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ  പുറത്തേക്ക് ഇറങ്ങിയ ശേഷം കയറാൻ സാധിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തിലായ അനില്‍ പോലീസ് സ്റ്റേഷനിൽ എത്തുകയും താൻ പത്തനംതിട്ട ജില്ലക്കാരൻ ആണന്നു അറിയിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന രണ്ടു പോലീസുകാർ  200 രൂപ കൊടുത്തു പാലക്കാട്ടേക്ക് ബസ്സ് കയറ്റി വിട്ടു.   പാലക്കാട് നിന്നും നടന്നാണ് ആറന്മുള വരെ എത്തിയതെന്ന് അനിൽ കുടുംബാംഗങ്ങളോട് ഒപ്പം നിൽക്കുന്ന ചിത്രം സഹിതം പ്രമുഖ പ്രാദേശിക online പത്രം റിപ്പോർട്ട് ചെയ്തു. യാത്രയിൽ ജാതിക്ക പുളി വെള്ളം ആയിരുന്നു ഭക്ഷണം എന്നും പറയുന്നു.

വേറൊരു ചാനൽ കാട്പാടിക്കു  തിരുപ്പതി എന്നാണ് റിപ്പോർട്ട് ചെയ്തത്

 എന്നാൽ മറ്റൊരു പ്രാദേശിക ചാനലിനു അനിലും കുടുംബവും നൽകിയ അഭിമുഖത്തിൽ മേൽ പറഞ്ഞ കാര്യങ്ങൾ സൂചിപ്പിക്കുന്നില്ല.. താൻ ഏത് റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയതെന്നു അറിയില്ലെന്നും കയ്യിൽ രൂപ ഒന്നും കരുതിയിരുന്നില്ല,.ഫോൺ ഉപയോഗിക്കുന്ന ശീലം ഇല്ല.ട്രെയിൻ യാത്ര ചെയ്തു മുൻ പരിചയം ഇല്ല.വീട്ടിൽ വരണം എന്നുള്ള ആഗ്രഹം കൊണ്ടാണ് താൻ അവിടുന്ന് നടക്കാൻ തീരുമാനിച്ചതെന്നും പറയുന്നു. മറ്റുള്ളവരോട്  സഹായം ചോദിക്കുവാൻ താൻ ആഗ്രഹിച്ചിരുന്നില്ല എന്ന കാര്യവും പറയുന്നുണ്ട്. 500 കിലോമീറ്ററോളം കൽനടയായി സഞ്ചരിച്ച ഒരാഴ്ചഴ്ചയിൽ മൂന്നുദിവസം മാത്രമാണ് ഭക്ഷണം കഴിച്ചതെന്നും  അനിൽ അഭിമുഖത്തിൽ പറയുന്നുണ്ട്. 

 ഏതു വിശ്വസിക്കണം എന്ന് നാട്ടുകാർക്കു ആശങ്ക ഉണ്ടെങ്കിലും ഒരാഴ്ചക്ക് ശേഷം കുടുംബത്തിന്റെ അത്താണിയായ അനിൽ ആപത്തു കൂടാതെ തിരികെ എത്തിയത് മാതാപിതാക്കൾക്കും കുടുംബത്തിനും നാട്ടുകാർക്കും ഏറെ സന്തോഷവും ആശ്വാസകരവുമാണ്. പത്തനംതിട്ട കാതോലിക്കേറ്റ്  കോളജിലെ പൂർവ്വ വിദ്യാർത്ഥിയാണ് അനിൽ.

 ഇലവുംതിട്ട പോലീസ് ഓഫീസർമാർ നിയമനടപടികൾ പൂർത്തിയാക്കി വിട്ടയച്ചു.

ചിറ്റാർ ജോസ്.