കുവൈറ്റ്‌ 3000 ആശ്രിത വിസകൾ അനുവദിച്ചു.

Dec 14, 2022 - 01:20
Dec 14, 2022 - 20:23
 342
കുവൈറ്റ്‌ 3000 ആശ്രിത വിസകൾ അനുവദിച്ചു.

കുവൈറ്റ് സിറ്റി, ഡിസംബർ 14 : അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് വിസ അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി. 20 ദിവസത്തിനുള്ളിൽ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റുകൾ 3,000 ഫാമിലി വിസകൾ നൽകിയതായി സുരക്ഷാ മേഖലയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശീക  ദിനപത്രങ്ങൾ  റിപ്പോർട്ട് ചെയ്യുന്നു. ഭൂരിഭാഗം ഗുണഭോക്താക്കളും വേനൽക്കാല അവധിക്കാലത്ത് അവരുടെ രാജ്യങ്ങളിൽ ജനിച്ച കുട്ടികളാണെന്ന് രേഘകൾ മൂലം വെളിപ്പെടുത്ത്തിയിട്ടുണ്ടന്നു വൃത്തങ്ങൾ പറയുന്നു . .

നവംബർ 20ന് പ്രഖ്യാപിച്ച ഫാമിലി വിസ നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കാനുള്ള തീരുമാനം മാനുഷികമായ നടപടിയുടെ ഭാഗമാണെന്നും  കുവൈറ്റിൽ ജോലി ചെയ്യുന്ന  മാതാപിതാക്കളോടൊപ്പം അവരുടെ കുട്ടികളെതാമസിപ്പിക്കാൻ  നിർബന്ധിതരാണെന്നും റിപ്പോർട്ടിൽ  പറഞ്ഞു. വിസ സസ്പെൻഷൻ കാരണം മലയാളികൾ ഉൾപ്പടെ വിവിധ രാജ്യങ്ങളിലുള്ള മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ  മാതൃരാജ്യങ്ങളിൽ ഉപേഷിച്ചു പോരുവാൻ നിർബന്ധിതരാ  കേണ്ടിവന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്  .  പുതിയ തീരുമാനം അറബ് വംശജർക്ക്  ഏറെഗുണകരമായ തെന്നു പത്രങ്ങൾ പറയുന്നു  .

അഞ്ചു വയസിൽ കൂടുതൽ പ്രായമുള്ളവർ ,അഞ്ചും അതിൽ താഴെ പ്രായമുള്ള കുട്ടികൾ എന്ന് തരം  തിരിച്ചാകും വിസ അപേക്ഷകൾ പരിശോധിക്കുക . അഞ്ചു വയസിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക്‌വിസ നൽകുന്നത് തീരുമാനം ആയിട്ടില്ല .

അഞ്ച് വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക് വിസ ലഭിക്കുവാൻ  രക്ഷിതാക്കൾക്ക് സാധുവായ റസിഡൻസ് പെർമിറ്റുകൾ ഉണ്ടായിരിക്കണം, രണ്ട് മാതാപിതാക്കളും രാജ്യത്ത് ഉണ്ടായിരിക്കണം,   സലറിലിമിറ്റ് 500 kd/m .

CJ.