വിലക്കയറ്റം-നിർമ്മാണ മേഖലകൾ പ്രതിസന്ധി നേരിടുന്നു

Nov 11, 2022 - 08:50
Nov 12, 2022 - 22:25
 32
വിലക്കയറ്റം-നിർമ്മാണ മേഖലകൾ പ്രതിസന്ധി നേരിടുന്നു

ചിറ്റാർ ജോസ്.-

പത്തനംതിട്ട.:-നിയന്ത്രണമില്ലാതെ തുടരുന്ന വിലക്കയറ്റ മാരത്തോണിൽ  നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും മത്സരരംഗത്ത് പോരാടുന്നു.

 കമ്പി, സിമന്റ് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം നിർമ്മാണ മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. ചുരുങ്ങിയ തുകയ്ക്ക് വീട് പണിയുന്നവരെയാണ് ഇത് ഏറെ വിഷമത്തിൽ ആക്കുക. വൻകിട നിർമ്മാണ കമ്പനികളെയും ഇത് കാര്യമായ രീതിയിൽ തന്നെ ബാധിക്കും.

 ഏകദേശം 100 രൂപയോളം ആണ് ഒരു ചാക്ക് സിമന്റിന് ഈ വർഷത്തിൽ ഉണ്ടായ വർദ്ധനവ്. 50 കിലോ സിമന്റ് ചാക്കിന്റെ ശരാശരി ചില്ലറ വില്പന കഴിഞ്ഞമാസം 460 രൂപയായിരുന്നതു ഈ മാസം 470 രൂപകടന്നു . ഈ രീതിയിൽ തുടർന്നാൽ അടുത്തമാസം 500 കവിയാൻ സാധ്യത ഉണ്ട്. കമ്പികൾക്കും ദിനംപ്രതി ശരാശരി 0.40 പൈസയുടെ വർദ്ധനവ് കാണുന്നു.

 സിമന്റ് ഉത്പാദനത്തിന് ആവശ്യമായ ഇന്ധന സാമഗ്രികളുടെ വില കുത്തനെ ഉയർന്നതാണ് വിലക്കയറ്റുന്നത് കാരണമെന്ന് നിർമ്മാതാക്കൾ പറയുന്നു.

 സിമന്റ് വില താഴാതെ നിൽക്കാൻ ഉൽപ്പന്നം പൂഴ്ത്തിവയ്ക്കുന്ന പതിവ് രീതിയാണ് നിർമ്മാണ കമ്പനികൾ അവലംബിക്കുന്നതെന്ന് സിമന്റ് ഡീലേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഡാൽമിയ,അൾട്രാ ടെക്, രാംകോ, ശങ്കർ തുടങ്ങിയവയുടെ ഗോഡൗണുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത് കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുന്നതിന്‍റെ മുന്നോടിയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

 നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണമില്ലാതെ തുടരുന്നത് സാധാരണ  ജനജീവിതത്തെ  ദുസ്സഹമാക്കിയിട്ടുണ്ട്.പുഴ്ത്തിവെപ്പു തടയാനും വിലക്കയറ്റം നിയന്ത്രിക്കുവാനും സർക്കാർ അടിയന്തിരമായി ഇടപെടുന്നില്ല്ങ്കിൽ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും .