വീണ്ടും കെഎസ്ആർടിസി ബസ് അപകടം, ഒരു മരണം
മണ്ണാർക്കാട് സ്വദേശി ഷഫീക് മരിച്ചു,
കോഴിക്കോട് :. ഇന്നു പുലർച്ചെ നല്ലളത്തു നിർത്തിയിട്ടിരുന്ന കോഴിലോറിയിലേക്ക് കെഎസ്ആർടിസി ഡീലക്സ് ബസ് ഇടിച്ച് ഒരാൾ മരിച്ചു. ഇടിയുടെ ആഘാതത്തിൽ പുറകിൽ ലോഡ് ഇറക്കുകയായിരുന്ന തൊഴിലാളിയുടെ മുകളിലേക്ക് ലോറിയിൽ നിന്നും ഇരുമ്പ് പെട്ടികൾ തെറിച്ചു വീണു തൊഴിലാളിയായ മണ്ണാർക്കാട് സ്വദേശി ഷഫീക് മരിച്ചു, കൂടെയുണ്ടായിരുന്ന മറ്റു നാലു തൊഴിലാളികൾക്കും ബസ്സിലെ സഹ ഡ്രൈവർക്കും പരിക്കേറ്റു . ബസ്സിന് സാങ്കേതിക തകരാർ ഇല്ല എന്ന് ബസ് പരിശോധിച്ച j.ആർടിഒ വെളിപ്പെടുത്തി. ലോറിയിലേക്ക് നേരിട്ട് ബസ് വന്നിടിക്കുകയായിരുന്നു എന്ന് ലോറി ഡ്രൈവർ പറഞ്ഞു. വിശദമായി അന്വേഷണം നടത്തുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.
ബസ് തിരുവനന്തപുരത്തു നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്നു.